വധുവിനെ കിട്ടാനായി പോലീസിന്റെ സഹായം തേടിയ യുവാവിന് ഒടുവില്‍ വിവാഹം ! വീഡിയോ കാണാം…

ഒരു വിവാഹം കഴിക്കാനായി പെടാപ്പാടു പെടുന്നവരാണ് നമ്മുടെ സമൂഹത്തിലെ പല യുവാക്കളും. എന്നാല്‍ വിവാഹം കഴിക്കാനായി പോലീസിന്റെ സഹായം തേടിയ ഒരാളുണ്ട്. ഉത്തര്‍പ്രദേശിലെ കയ്‌റാന സ്വദേശിയായ അസിം മന്‍സൂരി എന്ന 26കാരനാണ് ഒറ്റയ്ക്ക് ജീവിച്ച് മതിയായെന്നും തനിക്ക് വിവാഹം കഴിയ്ക്കാന്‍ ഒരു വധുവിനെ വേണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വെറും രണ്ട് അടി മാത്രമാണ് അസിമിന്റെ ഉയരം. ഈ കുറവ് കൊണ്ട് തന്നെ നിരവധി വിവാഹ ആലോചനകളാണ് അസീമിന്റെ മുടങ്ങിയത്. ഇതോടെയാണ് അസിം പോലീസിന്റെ സഹായം തേടിയത്. ഇപ്പോള്‍ അസീമിന്റെ വിവാഹം നടന്നതായുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. ഹപൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് വധു. മന്‍സൂരിക്ക് യോജിച്ച പെണ്‍കുട്ടി തന്നെയാണിതെന്ന് വീട്ടുകാര്‍ പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടന്നതിന്റെ സന്തോഷത്തിലാണ് അസീം. ഇനി ഭാര്യയ്‌ക്കൊപ്പം മക്ക, മദീന തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് മന്‍സൂരിയുടെ…

Read More

മണിയറയില്‍ ആദ്യരാത്രിയ്ക്കായി കാത്തിരുന്ന യുവാവിനെ നവവധു തലക്കടിച്ച് വീഴ്ത്തി ! ഉണ്ടായിരുന്ന സ്വര്‍ണവും പണവുമായി കാമുകനൊപ്പം മുങ്ങി…

സന്തോഷം നിറഞ്ഞ ആദ്യരാത്രി പ്രതീക്ഷിച്ചിരുന്ന യുവാവിന് കിട്ടിയത് അപ്രതീക്ഷിത അടി. മണിയറയില്‍ എത്തിയ യുവതി ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി കാമുകനൊപ്പം പോവുകയായിരുന്നു. യുപിയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് രണ്ടാം നാളായിരുന്നു ചടങ്ങുകള്‍ പ്രകാരമുള്ള ആദ്യ രാത്രി. ഭാര്യയെ പ്രതീക്ഷിച്ചിരുന്ന ഭര്‍ത്താവിന് മുന്നിലേക്ക് പാല്‍ ഗ്ലാസുമായി വധുവിനെ ബന്ധുക്കള്‍ കടത്തിവിട്ടു. അപ്പോഴൊന്നും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ കയറിപ്പോയ യുവതി മറ്റുള്ളവരിലും സംശയം ഒന്നും തോന്നിച്ചില്ല. പിന്നീടായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പാല്‍ ഗ്ലാസുമായി കയറിവന്ന യുവതിയെ കാത്തിരുന്ന ഭര്‍ത്താവിനെ എല്ലാവരും ഉറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം ഭാരമുള്ള വസ്തുകൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. പോകുമ്പോള്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും എടുക്കാനും യുവതി മറന്നില്ല. ഭര്‍ത്താവിന് ബോധം തെളിഞ്ഞപ്പോഴാണ് ഏവരും കാര്യങ്ങള്‍ മനസ്സിലാക്കിയത്. ശേഷം ഇവര്‍ പോലീസില്‍ പരാതിപ്പെട്ടു. ഹരിദ്വാറിലെ യുവതിയെ ഉത്തര്‍പ്രദേശുകാരനായ യുവാവാണ് വിവാഹം ചെയ്തത്.…

Read More

അടിസക്കെ…സ്ത്രീശാക്തീകരണം എന്നു പറഞ്ഞാല്‍ ഇതാണ്; വിവാഹം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു പണവും സ്വര്‍ണവുമായി കടന്നു കളഞ്ഞു…

വിവാഹം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു സ്വര്‍ണവും പണവുമായി മുങ്ങി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. ക്ഷേത്രത്തിലെ വിവാഹചടങ്ങുകള്‍ കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെ വധുവിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണവും സ്വര്‍ണവും ഉള്‍പ്പെടെ കൈക്കലാക്കി വധു മുങ്ങിയ വിവരം തിരിച്ചറിയുന്നത്. ഷാജഹാന്‍പുരിലെ പൊവയാന്‍ സ്വദേശിയായ 34-കാരനാണ് ഫാറൂഖാബാദ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. ഏറെനാളായി വിവാഹം നടക്കാത്തതിനാല്‍ യുവാവിന്റെ സഹോദരഭാര്യ ഒരു ദരിദ്രകുടുംബത്തില്‍നിന്ന് വിവാഹം ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇവരെ അറിയാവുന്ന രണ്ടുപേര്‍ ഫാറൂഖാബാദിലെ യുവതിയെ കുടുംബത്തിന് പരിചയപ്പെടുത്തി. വിവാഹം നടത്താനുള്ള സാമ്പത്തികമില്ലാത്തതിനാല്‍ വരന്റെ കൈയില്‍നിന്ന് മുപ്പതിനായിരം രൂപയും സ്വര്‍ണവുമെല്ലാം ഇവര്‍ വാങ്ങിയിരുന്നു. അങ്ങനെ വെള്ളിയാഴ്ച ഫാറൂഖാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹചടങ്ങുകള്‍ നടന്നു. ഇതിനുശേഷം ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേര്‍ക്കൊപ്പം നവവധുവും വരന്റെ വീട്ടിലെത്തി. എന്നാല്‍ മണിക്കൂറുകള്‍ക്കകം വധുവിനെ വീട്ടില്‍നിന്ന് കാണാതാവുകയായിരുന്നു. വധുവിന്റെ ഒപ്പമെത്തിയ രണ്ടുപേരും മുങ്ങിയതായി…

Read More

ആളു മാറീന്നാ തോന്നുന്നത്…! വാട്‌സ് ആപ്പില്‍ കണ്ട വരന്‍ അല്ല വിവാഹ വേദിയില്‍ എത്തിയതെന്ന് പറഞ്ഞ് വധു ഇറങ്ങിപ്പോയി…

വാട്‌സ് ആപ്പിലൂടെ കണ്ട് ഇഷ്ടപ്പെട്ട ആളല്ല വിവാഹമണ്ഡപത്തില്‍ എത്തിയതെന്ന് പറഞ്ഞ് യുവതി വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. വിവാഹ വേദിയില്‍ വെച്ചാണ് തന്റെ കഴുത്തില്‍ മിന്നു ചാര്‍ത്താന്‍ പോകന്നയാളെ ആദ്യമായി യുവതി കാണുന്നത്. എന്നാല്‍ വാട്സ്ആപ്പിലൂടെ തന്റെ ഭാവി വരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ അല്ല അതെന്ന് പറഞ്ഞ് വധു ഇറങ്ങി പോവുകയായിരുന്നു. എന്തൊക്കെ സംഭവിച്ചാലും ഇയാളെ വിവാഹം ചെയ്യാന്‍ സാധ്യമല്ല എന്ന തീരുമാനത്തിലായിരുന്നു യുവതി. വധുവിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് വിവാഹം കൂടാന്‍ എത്തിയ എല്ലാവരും മടങ്ങി പോവുകയായിരുന്നു. ഇതേക്കുറിച്ച് വരന്റെ അച്ഛനും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബീഹാറിലെ വെസ്റ്റ് ചമ്പാരനിലെ ബെട്ടിയാ എന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്. വാട്സാപ്പില്‍ ചിത്രം കാണിച്ച് കൊടുത്താണ് വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരന്‍ അനില്‍കുമാര്‍ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു. യഥാര്‍ഥത്തില്‍…

Read More

അടി മക്കളേ ലൈക്ക് ! തന്റെ കല്യാണത്തിനായി സ്വരുക്കൂട്ടിയ സ്വര്‍ണം കൊണ്ട് ആറുപേരുടെ കല്യാണം നടത്തി ‘മൊഞ്ചത്തിപ്പെണ്ണ്’

സ്വന്തം കല്യാണത്തിന് ഉടല്‍ നിറയെ സ്വര്‍ണമണിഞ്ഞു നില്‍ക്കുന്നത് ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും ആഗ്രഹമാണ്. എന്നാല്‍ അങ്ങനെ അണിയാന്‍ കരുതി വെച്ചിരുന്ന സ്വര്‍ണം കൊണ്ട് ആറുപേരുടെ കല്യാണം കൂടി നടത്തണമെങ്കില്‍ ഒരു വലിയ മനസു വേണം. തന്റെ കല്യാണത്തിനു കരുതിവച്ച പൊന്നുകൊണ്ട് സമപ്രായക്കാരായ ആറു പെണ്‍കുട്ടികളുടെ കല്യാണം നടത്തിക്കൊടുത്ത മൊഞ്ചത്തിപ്പെണ്ണാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. സൈറ മൊയ്‌നു എന്ന പാലക്കാട് വല്ലപ്പുഴക്കാരി വാപ്പയെ സ്‌നേഹത്തോടെ കാക്കച്ചി എന്നാണ് വിളിക്കുന്നത്. കല്യാണ പ്രായമായ അപ്പോള്‍ അവള്‍ പറഞ്ഞ ഈ മോഹം വാപ്പ സൈനുദീന് വല്ലാതെ ബോധിച്ചു. അങ്ങനെ കോവിഡ് കാലത്ത് നന്മകൊണ്ട് പന്തലിട്ട ആ കുടുംബം മകളുടെ ആഗ്രഹം പൂര്‍ത്തിയാക്കി. ഒരുപാട് പേര്‍ക്ക് മാതൃകയാവുന്ന കോവിഡ് കാലത്തെ ഈ വലിയ കല്യാണം. മകളുടെ ആഗ്രഹം ബിസിനസുകാരനായ ഉപ്പയ്ക്ക് പുതിയ വെളിച്ചം കൂടിയായിരുന്നു. അവള്‍ക്ക് വാപ്പയുടെ ഒരു തരി പൊന്നു…

Read More

ഒരു തരി പൊന്നില്ലാതെ കല്യാണപ്പെണ്ണ് എത്തിയപ്പോള്‍ കല്യാണം കൂടാനെത്തിയവരെല്ലാം ഞെട്ടി ! എന്നാല്‍ പെണ്ണിന്റെ വാപ്പയുടെ വാക്കുകള്‍ നാട്ടുകാരെ വീണ്ടും ഞെട്ടിച്ചു…

നിറയെ സ്വര്‍ണാഭരണങ്ങളെല്ലാം അണിഞ്ഞ് പെണ്‍മക്കള്‍ വിവാഹവേദിയില്‍ നില്‍ക്കുന്നത് കാണുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. പെണ്‍മക്കളുടെ വിവാഹം ഇല്ലാക്കടം വാങ്ങിയാണെങ്കിലും ആഘോഷമായി നടത്തണമെന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ ഒരു തരി പൊന്നില്ലാതെ മകളുടെ കല്യാണം നടത്തി ഷാഫി ആലുങ്ങല്‍ എന്ന പിതാവ് സോഷ്യല്‍ മീഡിയയെ ആകെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. 3000 രൂപയ്ക്കുള്ള ആഭരണങ്ങളിട്ടാണ് ഷാഫി മകളെ കല്യാണപന്തലിലേക്ക് കൈ പിടിച്ചത്. അതിലും ഒരു തരി പൊന്നില്ല ഇതിനു പിന്നിലുള്ള ഹൃദയം പൊള്ളുന്ന കഥ ഷാഫി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. ഷാഫിയുടെ കുറിപ്പ് ഇങ്ങനെ…സ്വര്‍ണ്ണത്തിന് അല്പം പണം അഡ്വാന്‍സ് അടച്ചാല്‍ പല ഓഫറുകളും ഉണ്ട് മകളുടെ വിവാഹ വിവരമറിഞ്ഞ് പ്രശസ്ത ജ്വല്ലറിയില്‍ നിന്ന് ഫോണ്‍ വിളി വന്നു എന്റെ മകളുടെ വിവാഹത്തിന് സ്വര്‍ണത്തിന്റെ ആവശ്യമില്ല ഞാന്‍ മറുപടിയും കൊടുത്തു. ഇരുപത് വര്‍ഷം മുന്‍പ് എന്റെ ആദ്യത്തെ…

Read More

സോഷ്യല്‍ മീഡിയയുടെ അടിമയല്ലാത്ത പെണ്‍കുട്ടികളുടെ മാത്രം ശ്രദ്ധയ്ക്ക് ! വധുവിനെ തേടിയുള്ള പുതിയ വിവാഹ പരസ്യം വൈറലാകുന്നു…

വധൂവരന്മാരെ തേടിയുള്ള പരസ്യങ്ങള്‍ പലപ്പോഴും കൗതുകകരമാവാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ യുഗമായതിനാല്‍ പല വ്യത്യസ്ഥമായ പരസ്യങ്ങളും ശ്രദ്ധ നേടാറുണ്ട്. വരനു വേണ്ടിയോ വധുവിന് വേണ്ടിയോ നിരത്തുന്ന യോഗ്യതകളുടെ പേരിലാവും പലപ്പോഴും വിവാഹ ആലോചനകള്‍ക്കായുള്ള പരസ്യങ്ങള്‍ വൈറലാകുന്നത്. അത്തരത്തിലൊരു പരസ്യമാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. വധുവിനെ തേടിയാണ് പരസ്യം. വരന്‍ വക്കീലാണ്. വരന്റെ പ്രായം 37 വയസ്സ്. പെണ്ണ് കാണാന്‍ സുന്ദരിയായിരിക്കണം, മെലിഞ്ഞിരിക്കണം, ഉയരം ഉണ്ടാകണം. അതുമാത്രം പോരാ, സോഷ്യല്‍ മീഡിയയ്ക്ക് അടിമയാകാന്‍ പാടില്ല. യോഗ ചെയ്യുന്ന സുന്ദരന്‍ എന്ന് പ്രത്യേകം പറയുന്നുണ്ട്. ഹൈക്കോടതിയിലെ വക്കീല്‍ പണി കൂടാതെ ഗവേഷകന്‍ കൂടിയാണ്. വീട്ടില്‍ ഹോഴ്‌സ് കാര്‍ ഒക്കെയുണ്ടത്രേ. ഐഎഎസ് ഉദ്യോഗസ്ഥനായ നിതിന്‍ സംഗ്വാന്‍ ആണ് ഈ പരസ്യം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഭാവി വധൂവരന്മാരുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞാണ് ട്വീറ്റ്. ട്വീറ്റ് വൈറലായത്തോടെ രസകരമായ മീമുകളും മറുപടി ട്വീറ്റുകളും…

Read More

സോഷ്യല്‍ മീഡിയയിലൂടെ ചങ്ങാത്തം സ്ഥാപിച്ചു ! വിവാഹം കഴിഞ്ഞയുടന്‍ ലക്ഷങ്ങളുമായി വരന്‍ മുങ്ങി; തട്ടിപ്പുവീരനെ കുടുക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പയറ്റിയത് വേറിട്ട തന്ത്രം…

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം തട്ടിപ്പിനിരയാക്കിയ തിരുവല്ല സ്വദേശി മാളയില്‍ അറസ്റ്റില്‍. കണ്ടത്തില്‍ ബിനു(കുഞ്ഞുമോന്‍-41)വാണ് അറസ്റ്റിലായത്. വെണ്ണൂര്‍ സ്വദേശിനിയാണു തട്ടിപ്പിന് ഇരയായത്. യുവതിയുടെ കൈവശമുണ്ടായിരുന്നു രണ്ടരലക്ഷം രൂപയുമായി ഇയാള്‍ മുങ്ങുകയായിരുന്നു. പ്രളയക്കെടുതിയില്‍ ലഭിച്ച തുകയാണ് ഇയാള്‍ കൈക്കലാക്കിയതെന്നു പോലീസ് പറഞ്ഞു. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹദിനത്തില്‍ തന്നെ ഇയാള്‍ മുങ്ങുകയായിരുന്നു. ആദ്യഭാര്യയില്‍നിന്ന് നിയമപരമായി വിവാഹമോചനം നേടിയതായി ഇയാള്‍ പെണ്‍കുട്ടിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നു. ആദ്യ വിവാഹത്തിലുള്ള തന്റെ കുട്ടിക്ക് അസുഖമാണെന്നും ചികിത്സാച്ചെലവിനാണെന്നും പറഞ്ഞാണു പണം െകെക്കലാക്കിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇയാളെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പോലീസ് ഇയാളെ റിമാന്‍ഡ് ചെയ്തു.

Read More

ആഹാ അന്തസ് ! വിവാഹത്തിന്റെ അഞ്ചാംപക്കം വധു കാമുകനൊപ്പം സ്ഥലംവിട്ടു; കൂടെ കൊണ്ടുപോയത് സ്വന്തം താലിമാല മാത്രമല്ല ബന്ധുക്കളുടെ ആഭരണങ്ങളും; മാളയില്‍ നടന്ന സംഭവം ഇങ്ങനെ…

വിവാഹത്തിന്റെ അഞ്ചാം നാള്‍ ഭര്‍ത്താവിനിട്ട് പണികൊടുത്ത് യുവതി. നാല് പവന്റെ താലിമാല അടക്കമുള്ള ആഭരണങ്ങളുമായാണ് നവവധു കാമുകന്റെ ഒപ്പം ഒളിച്ചോടിയത്. ഇത് മാത്രമല്ല വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നല്‍കിയ ഒരു പവന്റെ വളയുമായാണ് യുവതി കാമുകനൊപ്പം പോയത്. മാള സ്വദേശിയായ യുവാവ് കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിയായ യുവതിയെയാണ് വിവാഹം ചെയ്തത്. നവംബര്‍ പത്തിനായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം നാല് ദിവസം മാളയില്‍ വരന്റെ വീട്ടിലായിരുന്നു യുവതി. പിന്നീട് വധൂവരന്മാര്‍ കോതമംഗലത്തുള്ള വധുവിന്റെ വീട്ടിലേക്ക് പോയി. അവിടെയെത്തി പിറ്റേന്നാണ് യുവതി കാമുകനൊപ്പം മുങ്ങുകയായിരുന്നു. ഇതോടെ വരന്‍ കോതമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മറ്റൊരു യുവാവുമായി ഒളിച്ചോടിയ യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നതായി പോലീസ് പറഞ്ഞുവെന്ന് യുവാവ് പറയുന്നു. ഇപ്പോള്‍ വഞ്ചനാക്കുറ്റത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ടും യുവതിക്കെതിരേ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് യുവാവ്. തിരുവനന്തപുരത്ത് ഹോട്ടല്‍ മാനേജറായ…

Read More

‘ആദ്യരാത്രി’യില്‍ വധുവിന്റെ വേഷം അണിഞ്ഞപ്പോള്‍ എന്റെ ഭാരം 45 കിലോയില്‍ നിന്ന് 60 കിലോയായി ! പിന്നെ ചൊറിച്ചിലും; വിവാഹവേദിയില്‍ വധുവിന്റെ കാര്യം കഷ്ടമെന്ന് അനശ്വര രാജന്‍

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനശ്വര രാജന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളാണ് അനശ്വരയുടേതായി പിന്നീട് പുറത്തു വന്നത്. ബിജു മേനോന്‍ നായകനായി എത്തിയ ‘ആദ്യരാത്രി’ എന്ന ചിത്രത്തില്‍ നവവധുവിന്റെ വേഷമിട്ടതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോള്‍. 15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ് അന്ന് ഞാന്‍ അണിഞ്ഞത്, വധു എങ്ങനെയാണ് ഇതൊക്കെ അണിഞ്ഞ് പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല എന്നാണ് അനശ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അനശ്വരയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ… ‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ അമ്മയുടെ സാരിയും കുറച്ച് ആഭരണവും അണിഞ്ഞ് വധുവിനെപ്പോലെ ഒരുങ്ങാറുണ്ടായിരുന്നു. വിവാഹത്തിന് ഞാന്‍ എങ്ങനെ അണിഞ്ഞ് ഒരുങ്ങണമെന്നും എന്ത് സാരിയും ആഭരണങ്ങളുമാണ് അണിയേണ്ടതെന്നും ഓര്‍ക്കാറുണ്ട്. അത് എനിക്ക് സിനിമയില്‍ സാധിച്ചു. ഇതൊരു രസകരമായ കാര്യമല്ലേ.…

Read More