കല്യാണത്തിനു തൊട്ടു മുമ്പ് വധു കാമുകനൊപ്പം സ്ഥലം വിട്ടു ! 15 വയസുള്ള അനിയത്തിയെ വരന് നല്‍കി പെണ്‍വീട്ടുകാര്‍;പിന്നീട് സംഭവിച്ചത്…

വിവാഹത്തിന് തൊട്ടുമുമ്പ് വധു കാമുകനൊപ്പം ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് അപമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി 15 വയസായ പെണ്‍കുട്ടിയെ വരന് വിവാഹം ചെയ്തു കൊടുത്ത് പെണ്‍വീട്ടുകാര്‍. എന്നാല്‍ വിവരം അറിഞ്ഞെത്തിയ പൊലീസ് വരന്റെ ഗ്രാമത്തിലെത്തി വിവാഹത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. പെണ്‍കുട്ടിയെ അവളുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. പോലീസ് എത്തുന്നതിന് മുന്‍പെ വിവാഹം നടന്നതിനാല്‍ പെണ്‍കുട്ടിയെ വരന്റെ വീട്ടിലേക്ക് വിടാന്‍ പൊലീസ് അനുവദിച്ചില്ല. പെണ്‍കുട്ടിക്ക് അവളുടെ വീട്ടിലോ ഹോസ്റ്റലിലോ നിന്ന് പഠനം പൂര്‍ത്തിയാക്കാം. പതിനെട്ടു വയസുപൂര്‍ത്തിയായാല്‍ മാത്രമെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദമുള്ളുവെന്നും പൊലീസ് പറഞ്ഞു. വിവാഹചടങ്ങിന് സമയമായപ്പോള്‍ എന്റെ മൂത്തസഹോദരി പന്തലില്‍ എത്തിയില്ല. അവള്‍ ആരുടെയോ ഒപ്പം പോയി എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ പെട്ടെന്നുണ്ടായ സംഭവങ്ങളില്‍ ഞങ്ങള്‍ അനിയത്തിയെ വധുവായി നിശ്ചയിച്ചു. ഞങ്ങള്‍ക്ക് മുന്നില്‍ അപ്പോള്‍ മറ്റുവഴികളൊന്നുമുണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

Read More

സോഷ്യല്‍ മീഡിയയിലൂടെ ചങ്ങാത്തം സ്ഥാപിച്ചു ! വിവാഹം കഴിഞ്ഞയുടന്‍ ലക്ഷങ്ങളുമായി വരന്‍ മുങ്ങി; തട്ടിപ്പുവീരനെ കുടുക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പയറ്റിയത് വേറിട്ട തന്ത്രം…

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം തട്ടിപ്പിനിരയാക്കിയ തിരുവല്ല സ്വദേശി മാളയില്‍ അറസ്റ്റില്‍. കണ്ടത്തില്‍ ബിനു(കുഞ്ഞുമോന്‍-41)വാണ് അറസ്റ്റിലായത്. വെണ്ണൂര്‍ സ്വദേശിനിയാണു തട്ടിപ്പിന് ഇരയായത്. യുവതിയുടെ കൈവശമുണ്ടായിരുന്നു രണ്ടരലക്ഷം രൂപയുമായി ഇയാള്‍ മുങ്ങുകയായിരുന്നു. പ്രളയക്കെടുതിയില്‍ ലഭിച്ച തുകയാണ് ഇയാള്‍ കൈക്കലാക്കിയതെന്നു പോലീസ് പറഞ്ഞു. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹദിനത്തില്‍ തന്നെ ഇയാള്‍ മുങ്ങുകയായിരുന്നു. ആദ്യഭാര്യയില്‍നിന്ന് നിയമപരമായി വിവാഹമോചനം നേടിയതായി ഇയാള്‍ പെണ്‍കുട്ടിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നു. ആദ്യ വിവാഹത്തിലുള്ള തന്റെ കുട്ടിക്ക് അസുഖമാണെന്നും ചികിത്സാച്ചെലവിനാണെന്നും പറഞ്ഞാണു പണം െകെക്കലാക്കിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇയാളെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പോലീസ് ഇയാളെ റിമാന്‍ഡ് ചെയ്തു.

Read More

ലോക്ക് ഡൗണ്‍ അവസരമായി കണ്ട് ഒളിച്ചോട്ടം ! കമിതാക്കള്‍ക്ക് മുട്ടന്‍ പണി കൊടുത്ത് താമരശ്ശേരി പോലീസ്…

കോവിഡ് 19 ബാധയെത്തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കേ ഇത് അവസരമായി കാണുന്ന ചിലരുമുണ്ട്. ലോക്ക് ഡൗണില്‍ എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ ഒളിച്ചോടാന്‍ വീടുവിട്ടിറങ്ങിയ കമിതാക്കള്‍ക്കെതിരേ താമരശ്ശേരി പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാനില്ലെന്ന പരാതിയുമായി ചമല്‍ സ്വദേശിയായ അച്ഛന്‍ താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.അന്വേഷണത്തില്‍ എകരൂല്‍ സ്വദേശിക്കൊപ്പമാണ് പെണ്‍കുട്ടിയെന്ന് കണ്ടെത്തി. പിന്നീട് പോലീസ് ഇരുവരെയും താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം അവരെ കാമുകനൊപ്പം വിട്ടെങ്കിലും കൊറോണക്കാലത്തെ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Read More

പൊരിച്ച കോഴിയില്‍ തുടങ്ങിയ പ്രണയം ! ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയ ഉടന്‍ കോഴി വിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധനായ സലിമിക്കയ്‌ക്കൊപ്പം ഒപ്പം ഒളിച്ചോടി ഭാര്യ; ക്ലൈമാക്‌സ് ഇങ്ങനെ…

ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയതിന്റെ തൊട്ടുപിന്നാലെ രണ്ടു കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ കുളത്തൂപ്പുഴ സ്വദേശിയായ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അഞ്ചും ഒന്നരയും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതിനാണ് 25-കാരിയായ യുവതിക്കെതിരെ കുളത്തൂപ്പുഴ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പ്രേരണാ കുറ്റത്തിന് കാമുകനെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് ഇത്തവണ നാട്ടിലെത്തിയപ്പോള്‍ കുടുംബവീട്ടില്‍ നിന്നും ഭാര്യയെയും കുട്ടികളെയും കൂട്ടി വാടക വീട്ടിലേക്ക് മാറുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇദ്ദേഹം ഗള്‍ഫിലേക്ക് മടങ്ങുകയും ചെയ്തു. വാടക വീടിന്റെ എതിര്‍വശത്തായിരുന്ന കോഴിയിറച്ചിയുടെ വിവിധ വിഭവങ്ങള്‍ വില്‍ക്കുന്ന കടയുടമയായ 32-കാരന്‍ സലീമുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. പ്രണയബന്ധം യുവതിയുടെ പിതാവ് നേരിട്ട് കാണുകയും എതിര്‍ത്തെങ്കിലും, ഇരുവരും ഇത് തുടര്‍ന്ന് പോകുകയായിരുന്നു. പലരും ഇക്കാര്യം വിദേശത്തുള്ള ഭര്‍ത്താവിനെ അറിയിച്ചെങ്കിലും സൗഹൃദബന്ധമായിരിക്കുമെന്ന് വിചാരിച്ച് അയാള്‍…

Read More

വിവാഹത്തിന് മണിക്കൂറുകളുള്ളപ്പോള്‍ വധു കാമുകനൊപ്പം മുങ്ങി ! പക്ഷെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടന്നു;തിരൂരങ്ങാടിയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വധു കാമുകനൊപ്പം ഒളിച്ചോടിയാല്‍ എന്താണവസ്ഥ. എന്തു ചെയ്യാന്‍ വരന് വിവാഹം കഴിക്കേണ്ടേ…ഉടന്‍ തന്നെ ബന്ധുക്കളെല്ലാം കൂടി എവിടുന്നോ ഒരു പെണ്‍കുട്ടിയെ തപ്പിയെടുത്ത് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ കല്യാണമങ്ങ് നടത്തി. തിരൂരങ്ങാടിയിലാണ് സിനിമയെ അനുസ്മരിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരൂരങ്ങാടി സ്വദേശിയായ യുവാവും പള്ളിമുക്ക് സ്വദേശിനിയും ആയുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് ഇരുവീടുകളിലും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ബുധനാഴ്ച വധു തന്റെ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. വിവാഹം മുടങ്ങുമെന്ന അവസ്ഥ വന്നതോടെ വധുവിന്റെ വീട്ടുകാര്‍ സംഭവം വരന്റെ കുടുംബത്തെ അറിയിച്ചു. ഇതോടെ എത്രയപം പെട്ടെന്ന് മറ്റൊരു വധുവിനെ കണ്ടെത്താനായി വരന്റെ കുടുംബാംഗങ്ങള്‍ തീരുമാനിച്ചു. അന്വേഷണത്തിന് ഒടുവില്‍ ചെറുപ്പാറയില്‍ നിന്നുള്ള പെണ്‍കുട്ടിയെ വരനായി കണ്ടെത്തി. ചെമ്മാട് ഓഡിറ്റോറിയത്തില്‍ വെച്ച് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടന്നു. ഒളിച്ചോടിപ്പോയ യുവതിയും കാമുകനും കഴിഞ്ഞ ദിവസം…

Read More

ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ കാണാന്‍ പതിവായി എത്തി ! ഒടുവില്‍ ഭര്‍ത്താവിന്റെ തടവുപുള്ളിയായ സുഹൃത്തുമായി കമ്പനിയായി; അവസാനം അയാള്‍ പുറത്തിറങ്ങിയപ്പോള്‍ ഇരുവരും ഒളിച്ചോടി…

കഞ്ചാവു കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്ന യുവതി ഭര്‍ത്താവ് പരിചയപ്പെടുത്തിയ തടവുകാരനുമായി പ്രണയത്തിലായി. ഒടുവില്‍ ഇയാള്‍ ജയില്‍ മോചിതനായപ്പോള്‍ ഭര്‍ത്താവിനെ കാഴ്ചക്കാരനാക്കി ഇരുവരും ഒളിച്ചോടുകയും ചെയ്തു. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനെത്തുമായിരുന്ന യുവതിയാണ് ഒടുവില്‍ ഇതേ ജയിലില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയത്. കഞ്ചാവ് കേസില്‍ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഇയാളെ സന്ദര്‍ശിക്കാന്‍ യുവതി ജയിലിലെത്തുന്നത് പതിവായിരുന്നു. ഒരിക്കല്‍ അവിടെ വച്ച് ഭര്‍ത്താവിന്റെ സുഹൃത്തും മൊബൈല്‍ പിടിച്ചുപറി കേസില്‍ തടവില്‍ കഴിയുകയുമായിരുന്ന പൂന്തുറ സ്വദേശിയെ ഭര്‍ത്താവ് തന്നെ യുവതിക്ക് പരിചയപ്പെടുത്തി. വളരെപ്പെട്ടെന്നു തന്നെ ഇരുവരും അടുപ്പത്തിലാവുകയും ചെയ്തു. ഇയാള്‍ ജയില്‍ മോചിതനായശേഷം യുവതിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയം എല്ലാം യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ തന്നെയായിരുന്നു. ഒടുവില്‍ പ്രണയം കലശലായപ്പോള്‍ ഇരുവരും നാടുവിട്ടു. വിവാഹിതയായ മകളെയും…

Read More

എല്ലാത്തിനും കാരണം മോണാലിസ ! കണ്ടുമുട്ടി ഒരാഴ്ചയ്ക്കകം മൊബൈല്‍ നമ്പര്‍ കൈമാറി; കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ബസ് കണ്ടക്ടറുടെ കൂടെ 23കാരി ഒളിച്ചോടി…

കൈക്കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കാമുകനെയും പോലീസ് പിടികൂടി. വഴിക്കടവ് വള്ളിക്കാട് വെട്ടിപ്പറമ്പില്‍ ലിസ എന്ന 23 കാരിയെയും കാമുകനായ കണ്ണൂര്‍ ഇരിട്ടി അയ്യംകുന്ന് ചേലക്കുന്നേല്‍ ജിനീഷ് എന്ന 31കാരനെയുമാണ് പോലീസ് പിടികൂടിയത്. വഴിക്കടവ്-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസായ മൊണാലിസയിലെ കണ്ടക്ടറായിരുന്നു ജിനീഷ്. മമ്പാട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ലിസ. മോണാലിസയിലെ സ്ഥിരം യാത്രക്കാരിയായിരുന്നു ലിസ. ഒരാഴ്ചത്തെ പരിചയമുള്ള ഇരുവരും തങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറിയിരുന്നു. പ്രണയം കടുത്തതോടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ലിസ ജിനീഷിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ലിസയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ വഴിക്കടവ് പോലീസ് ഇരട്ടിയില്‍ നിന്നും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റര്‍…

Read More

അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗം എന്തെന്ന് ഞാനറിഞ്ഞു ! വരന്റെ പിതാവും വധുവിന്റെ അമ്മയും കൂടി ഒളിച്ചോടിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങി;ഇരുവരും പഴയ കമിതാക്കള്‍…

ഒരു വിവാഹം മുടങ്ങാന്‍ പല കാരണങ്ങളുമുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്ഥമായ ഒരു കാരണം കൊണ്ടാണ് കഴിഞ്ഞ ദിവസം സൂറത്തില്‍ ഒരു വാഹം മുടങ്ങിയത്. യുവതിയുടെയും യുവാവിന്റെയും വിവാഹം നടക്കാതിരുന്നതിന് കാരണക്കാര്‍ മറ്റാരുമല്ല വരന്റെ പിതാവും വധുവിന്റെ അമ്മയുമാണ്. വരന്റെ പിതാവും വധുവിന്റെ അമ്മയും ഒളിച്ചോടിയതോടെ വിവാഹം മുടങ്ങുകയായിരുന്നു. 48-കാരനും 46-കാരിയുമാണ് തങ്ങളുടെ പഴയകാലം ഓര്‍ത്തെടുത്ത് ഒരുമിച്ച് ജീവിക്കാനായി ഒളിച്ചോടിയത്. ഫെബ്രുവരി രണ്ടാം വാരത്തിലാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരന്റെ പിതാവും വധുവിന്റെ അമ്മയും ഒളിച്ചോടിയതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഒളിച്ചോടിയിട്ട് പത്ത് ദിവസം ആയെങ്കിലും കണ്ടെത്താനായിട്ടില്ല. കതര്‍ഗം പ്രദേശത്തുള്ള വരന്റെ വീട്ടില്‍ നിന്നും പിതാവിനേയും നവസാരി പ്രദേശത്തുള്ള വധുവിന്റെ വീട്ടില്‍ നിന്നും വധുവിന്റെ അമ്മയേയും ഒരേ ദിവസമാണ് കാണാതായത്. ഇരുവരും ഒളിച്ചോടിയത് തന്നെ ആണെന്ന നിഗമനത്തിലാണ് ബന്ധുക്കളും പോലീസും. ഇരു കുടുംബക്കാരും മിസ്സിംഗ്…

Read More

കല്യാണത്തിന്റെ പത്താംനാള്‍ പുയ്യാപ്ല ഗള്‍ഫിലേക്ക് മടങ്ങി ! തൊട്ടു പിന്നാലെ ഭാര്യ കഞ്ചാവ് കേസിലെ പ്രതിയായ കാമുകനൊപ്പം സ്ഥലം വിട്ടു; കോട്ടയത്ത് നടന്നത്…

കല്യാണം കഴിഞ്ഞ് പത്താം നാള്‍ പുതുമണവാളന്‍ ഗള്‍ഫിലേക്ക് പറന്നു. തൊട്ടു പിന്നാലെ ഭാര്യ പഴയ കാമുകനെ പാതിരാത്രിയില്‍ വിളിച്ചു വരുത്താന്‍ തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്നു മനസ്സിലായതോടെ 19കാരിയായ യുവതി കാമുകനൊപ്പം സ്ഥലം കാലിയാക്കി. പോകുമ്പോള്‍ 10 പവന്റെ ആഭരണങ്ങളും എടുക്കാന്‍ മറന്നില്ല. കഞ്ചാവ് കേസിലെ പ്രതിയാണ് കാമുകന്‍ എന്ന പ്രത്യേകതയുമുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഓഫാണ്. എന്തായാലും തൃക്കൊടിത്താനം പൊലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. ആറു മാസം മുന്‍പാണ് 19കാരിയും 21കാരനായ പ്രവാസിയുമായി കല്യാണം നടന്നത്. ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. പത്താം ദിവസം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. ഇതോടെ യുവതി ആകെ വിഷമത്തിലായി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ വിമാനത്താവളം വരെ ഒപ്പംപോയി. കരഞ്ഞുകലങ്ങിയ കണ്ണുമായി നിന്ന മരുമകളെ സാന്ത്വന വാക്കുകളോടെ അമ്മായിയമ്മ ആശ്വസിപ്പിച്ചു. അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി. മരുമകളും അമ്മായിയമ്മയും മാത്രമേ…

Read More

ആഹാ അന്തസ് ! വിവാഹത്തിന്റെ അഞ്ചാംപക്കം വധു കാമുകനൊപ്പം സ്ഥലംവിട്ടു; കൂടെ കൊണ്ടുപോയത് സ്വന്തം താലിമാല മാത്രമല്ല ബന്ധുക്കളുടെ ആഭരണങ്ങളും; മാളയില്‍ നടന്ന സംഭവം ഇങ്ങനെ…

വിവാഹത്തിന്റെ അഞ്ചാം നാള്‍ ഭര്‍ത്താവിനിട്ട് പണികൊടുത്ത് യുവതി. നാല് പവന്റെ താലിമാല അടക്കമുള്ള ആഭരണങ്ങളുമായാണ് നവവധു കാമുകന്റെ ഒപ്പം ഒളിച്ചോടിയത്. ഇത് മാത്രമല്ല വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നല്‍കിയ ഒരു പവന്റെ വളയുമായാണ് യുവതി കാമുകനൊപ്പം പോയത്. മാള സ്വദേശിയായ യുവാവ് കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിയായ യുവതിയെയാണ് വിവാഹം ചെയ്തത്. നവംബര്‍ പത്തിനായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം നാല് ദിവസം മാളയില്‍ വരന്റെ വീട്ടിലായിരുന്നു യുവതി. പിന്നീട് വധൂവരന്മാര്‍ കോതമംഗലത്തുള്ള വധുവിന്റെ വീട്ടിലേക്ക് പോയി. അവിടെയെത്തി പിറ്റേന്നാണ് യുവതി കാമുകനൊപ്പം മുങ്ങുകയായിരുന്നു. ഇതോടെ വരന്‍ കോതമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മറ്റൊരു യുവാവുമായി ഒളിച്ചോടിയ യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നതായി പോലീസ് പറഞ്ഞുവെന്ന് യുവാവ് പറയുന്നു. ഇപ്പോള്‍ വഞ്ചനാക്കുറ്റത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ടും യുവതിക്കെതിരേ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് യുവാവ്. തിരുവനന്തപുരത്ത് ഹോട്ടല്‍ മാനേജറായ…

Read More