കേ​ക്ക് മു​റി​ക്കു​ന്ന​തി​നി​ടെ സം​വി​ധാ​യ​ക​ൻ…​! മ​ഞ്ജു​വി​ന്‍റെ പ​രാ​തി​യി​ൽ ‘ഒ​ടി​യ​ൻ’ സി​നി​മ​യു​ടെ സെ​റ്റി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും മൊ​ഴി​യെ​ടു​ക്കും

തൃ​ശൂ​ർ: സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന ന​ടി മ​ഞ്ജു വാ​രി​യ​രു​ടെ പ​രാ​തി​യി​ൽ കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ന്നു. ‘ഒ​ടി​യ​ൻ’ സി​നി​മ​യു​ടെ സെ​റ്റി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും മൊ​ഴി​യെ​ടു​ക്കും. സെ​റ്റി​ൽ കേ​ക്ക് മു​റി​ച്ച​പ്പോ​ഴു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് നീ​ക്കം.

സി​നി​മ​യു​ടെ സെ​റ്റി​ൽ കേ​ക്ക് മു​റി​ക്കു​ന്ന​തി​നി​ടെ സം​വി​ധാ​യ​ക​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് മ​ഞ്ജു​വി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. നേ​ര​ത്തെ, നി​ർ​മാ​താ​വ് ആ​ന്‍റി​ണി പെ​രു​മ്പാ​വൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺേ​ട്രാ​ള​ർ സ​ജി സി. ​ജോ​സ​ഫ്, മ​ഞ്ജു വാ​രി​യ​രു​ടെ ഓ​ഡി​റ്റ​ർ, മ​ഞ്ജു ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി രേ​ഖ തു​ട​ങ്ങി​യ​വ​രു​ടെ മൊ​ഴി കൈ​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​രം​ഗം വി​ട്ട മ​ഞ്ജു​വാ​ര്യ​ര്‍​ക്ക് ക​ല്ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ പ​ര​സ്യ​ത്തി​ലൂ​ടെ തി​രി​ച്ചു വ​ര​വി​ന് അ​വ​സ​ര​മൊ​രു​ക്കി​യ​ത് ശ്രീ​കു​മാ​ര്‍ മേ​നോ​നാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ബി​ഗ് ബ​ജ​റ്റ് ചി​ത്രം ഒ​ടി​യ​നി​ല്‍ നാ​യി​കാ വേ​ഷ​ത്തി​ലെ​ത്തി​യ​തും മ​ഞ്ജു​വാ​ണ്.

Related posts