ഫോ​ണ്‍ വി​ളി​യും ഇ​ന്‍റ​ർ​നെ​റ്റും ഇ​നി പൊ​ള്ളും; ബി​എ​സ്എ​ൻ​എ​ൽ വ​ർ​ധ​ന​വ് ഉ​ട​ൻ; റി​ല​യ​ൻ​സ് ജി​യോ​യു​ടെ പു​തി​യ നി​ര​ക്കു​ക​ൾ വെ​ള്ളി​യാ​ഴ്ച നി​ല​വി​ൽ

മും​ബൈ: മൊ​ബൈ​ൽ ഫോ​ണ്‍ സേ​വ​ന ദാ​താ​ക്ക​ളാ​യ വൊ​ഡ​ഫോ​ണ്‍-​ഐ​ഡി​യ​യും ഭാ​ര​തി എ​യ​ർ​ടെ​ലും പ്ര​ഖ്യാ​പി​ച്ച പു​തി​യ നി​ര​ക്കു​ക​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. മൊ​ബൈ​ൽ ഫോ​ണ്‍ കോ​ൾ, ഇ​ന്‍റ​ർ​നെ​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യാ​ണ് പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക. റി​ല​യ​ൻ​സ് ജി​യോ​യു​ടെ പു​തി​യ നി​ര​ക്കു​ക​ൾ വെ​ള്ളി​യാ​ഴ്ച നി​ല​വി​ൽ വ​രും.

ഫോ​ണ്‍ സം​സാ​ര​ത്തി​നും ഡാ​റ്റ​യ്ക്കും 42 ശ​ത​മാ​നം​വ​രെ നി​ര​ക്കു വ​ർ​ധി​പ്പി​ച്ച​ത്. ക​ന്പ​നി​ക​ളു​ടെ പ്രീ​പെ​യ്ഡ് പ്ലാ​നു​ക​ൾ ഇ​നി പു​തി​യ നി​ര​ക്കി​ലാ​ണു ല​ഭി​ക്കു​ക. എ​യ​ർ​ടെ​ൽ ഫെ​യ​ർ യൂ​സ​ർ പോ​ളി​സി (എ​ഫ്യു​പി) നി​ര​ക്കു പ്ര​കാ​ര​മു​ള്ള​തി​ൽ കൂ​ടു​ത​ലാ​യ കോ​ളു​ക​ൾ​ക്ക് സെ​ക്ക​ൻ​ഡി​ന് ആ​റു പൈ​സ ഈ​ടാ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

എ​യ​ർ​ടെ​ലി​ന്‍റെ 28 ദി​വ​സ​ത്തേ​ക്കു​ള്ള 249 രൂ​പ​യു​ടെ അ​ണ്‍​ലി​മി​റ്റ​ഡ് പ്ലാ​നി​ന് 298 രൂ​പ​യാ​ക്കി. 82 ദി​വ​സ​ത്തെ 448 രൂ​പ​യു​ടെ പ്ലാ​ൻ ഇ​നി 598 രൂ​പ​യു​ടേ​താ​കും. 84 ദി​വ​സം വാ​ലി​ഡി​റ്റി കി​ട്ടും. ഒ​രു ദി​വ​സം 50 പൈ​സ മു​ത​ൽ 2.85 രൂ​പ​വ​രെ വ​ർ​ധ​ന ഉ​ണ്ടാ​കും​വി​ധ​മാ​ണു പു​തി​യ നി​ര​ക്ക് എ​ന്നു ക​ന്പ​നി അ​റി​യി​ച്ചു.

വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യും ര​ണ്ടു ദി​വ​സം മു​ത​ൽ 365 ദി​വ​സം​വ​രെ കാ​ലാ​വ​ധി​യു​ള്ള പു​തി​യ പ്ലാ​നു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 365 ദി​വ​സം വാ​ലി​ഡി​റ്റി​യു​ള്ള പ്ലാ​നു​ക​ൾ 1499 രൂ​പ​യ്ക്കും 2399 രൂ​പ​യ്ക്കു​മു​ണ്ട്. 1699 രൂ​പ ഉ​ണ്ടാ​യി​രു​ന്ന പ്ലാ​നി​ലെ സേ​വ​ന​ങ്ങ​ൾ കി​ട്ടാ​ൻ 2399 രൂ​പ വേ​ണം. വ​ർ​ധ​ന 41.2 ശ​ത​മാ​നം. റി​ല​യ​ൻ​സ് ജി​യോ 40 ശ​ത​മാ​ന​മാ​ണു നി​ര​ക്ക് കൂ​ട്ടി​യ​ത്. അ​ണ്‍​ലി​മി​റ്റ​ഡ് വോ​യി​സും ഡാ​റ്റ​യു​മു​ള്ള ഓ​ൾ ഇ​ൻ വ​ണ്‍ പ്ലാ​നു​ക​ളും ക​ന്പ​നി അ​വ​ത​രി​പ്പി​ച്ചു.

ബി​എ​സ്എ​ൻ​എ​ൽ/​എം​ടി​എ​ൻ​എ​ൽ നി​ര​ക്ക് കൂ​ട്ടു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നു മു​ത​ലാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ടെ​ലി​കോം ക​ന്പ​നി​ക​ളു​ടെ മൊ​ത്ത​വ​രു​മാ​നം (എ​ജി​ആ​ർ) നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ഏ​തെ​ല്ലാം പെ​ടു​ത്ത​ണം എ​ന്നു സു​പ്രീം​കോ​ട​തി വി​ധി​ച്ച​തോ​ടെ വ​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ല​മാ​ണു ക​ന്പ​നി​ക​ൾ നി​ര​ക്ക് കു​ത്ത​നേ കൂ​ട്ടി​യ​ത്.

Related posts