ബിര്‍മിംഗ്ഹാം: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഉള്‍പ്പെടുത്തിയില്ല. താരത്തിന്റെ അധ്വാനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.
ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ മൂന്ന് എണ്ണത്തില്‍ മാത്രമേ ബുംറ കളിക്കുകയുള്ളൂ എന്ന് ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. ലീഡ്സിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ബുംറ അഞ്ച് വിക്കറ്റ് സ്വന്തമാക്കി.
ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ മൈതാനത്തു നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ ശ്രദ്ധേയമായ മൂന്നു മാറ്റങ്ങള്‍ ഇന്ത്യ നടത്തി. ബുംറയ്ക്കു പുറമേ ലീഡ്സില്‍ കളിച്ച ഷാര്‍ദുള്‍ ഠാക്കൂര്‍, സായ് സുദര്ശന് എന്നിവരെ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.