പിള്ളാസ് ഫാം ഫ്രഷിലേക്ക് ഏവര്‍ക്കും സ്വാഗതം ! കോവിഡ് കാലത്ത് പോത്തിനെ വളര്‍ത്തി ഏവരെയും ഞെട്ടിച്ച് നടി മഞ്ജുപിള്ള…

കോവിഡും അപ്രതീക്ഷിത ലോക്ഡൗണും പലരുടെയും ജീവിതം വഴിമുട്ടിച്ചു. എന്നാല്‍ ഈ പ്രതിസന്ധിയെ അതിജീവിച്ച കഥായണ് നടി മഞ്ജു പിള്ളയ്ക്ക് പറയാനുള്ളത്.

കോവിഡ് കാലത്ത് പോത്തു വളര്‍ത്തലിലൂടെയാണ് മഞ്ജു പുതിയ വരുമാന മാര്‍ഗം കണ്ടെത്തിയത്. തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി കൈപറ്റ്മുക്കിലാണ് നടി മഞ്ജു പിള്ളയുടെയും ഭര്‍ത്താവും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവിന്റെയും ‘പിള്ളാസ് ഫാം ഫ്രഷ്’ എന്ന ഫാം.

”പ്രതിസന്ധികളുമായി കടന്നുവന്ന ലോക്ഡൗണ്‍ കാലമാണ് ഈ ഫാം ഹൗസ് തുടങ്ങാനുള്ള പ്രചോദനം”- മഞ്ജു പിള്ള പറയുന്നു. ഡ്രാഗണ്‍ ഫ്രൂട്ട്, ഫാഷന്‍ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, കപ്പ, കറിവേപ്പ് തുടങ്ങിയ കൃഷികളും ഈ ഫാമിലുണ്ട്.

ഹരിയാനയില്‍ നിന്നാണ് ‘മുറ’ പോത്തുകുട്ടികളെ എത്തിക്കുന്നത്. പോത്തു വളര്‍ത്തലിനും കൃഷിക്കും മത്സ്യകൃഷിക്കും പുറമേ പോത്തിന്റെ വിപണനവുമുണ്ട്. ലോക്ഡൗണ്‍ കാലത്തെ പോസിറ്റീവായി കണ്ട്, പോസിറ്റീവായി മാറ്റുകയാണ് തങ്ങള്‍ ചെയ്തതെന്നു മഞ്ജു പറയുന്നു.

Related posts

Leave a Comment