ക്വാറിക്കെതിരേ സമരം ചെയ്ത പ​രി​സ്ഥി​തി  പ്ര​വ​ർ​ത്ത​കർക്ക്  ടി​പ്പ​ര്‍ തൊ​ഴി​ലാ​ളി​ക​ളുടെ ക്രൂരമർദനം; സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മു​ക്കം: മ​ര​ഞ്ചാ​ട്ടി​യി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ൾ മ​ർ​ദ്ദി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ട​യാ​ണ് സം​ഭ​വം. അ​ഞ്ചോ​ളം വ​രു​ന്ന ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ൾ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രാ​യ കൂ​ര​പ്പ​ള്ളി ബാ​ബു , പി​കെ ബ​ഷീ​ർ എ​ന്നി​വ​രെ​യാ​ണ് മ​ർ​ദ്ദി​ച്ച​ത്‌ബാ​ബു ത​ന്‍റെ ത​റ​വാ​ട്ടി​ൽ പോ​യി വ​രു​ന്ന വ​ഴി അ​ഞ്ചോ​ളം വ​രു​ന്ന ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ഇ​തു​വ​ഴി വ​ന്ന ബ​ഷീ​ർ ബാ​ബു​വി​നെ മ​ർ​ദ്ദി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ ത​ന്‍റെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന കാ​മ​റ​യി​ൽ ബാ​ബു​വി​നെ അ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ക​ണ്ട ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ൾ ബ​ഷീ​റി​നെ​യും മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ്ദ​ന​ത്തി​ൽ ത​ല​ക്കും കാ​ലി​നും മു​ഖ​ത്തും പ​രി​ക്കേ​റ്റു.​

ഇ​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ൽ കി​ട​ന്നെ​ങ്കി​ലും പി​ന്നീ​ട് മു​ക്ക​ത്ത് നി​ന്നും എ​ത്തി​യ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഹോ​സ്പി​റ്റ​ലി​ലെ​ത്തി​ച്ചു. തൊ​ട്ട​ടു​ത്ത പൂ​നൂ​ർ പോ​യി​ൽ ക്ര​ഷ​റി​ലേ​ക്ക് എ​ത്തി​യ ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ് ത​ങ്ങ​ളെ മ​ർ​ദി​ച്ച​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഈ ​ക്ര​ഷ​റി​നെ​തി​രെ നി​ര​വ​ധി ത​വ​ണ ഇ​വ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു .ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ഇ​ന്നു​ണ്ടാ​യ മ​ർ​ദ്ദ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്ന​ത്

Related posts