തമിഴ്‌നാട് ബസിന്റെ അമിത വേഗത ! സേലത്ത് ബസുകള്‍ കൂട്ടിയിടിച്ചു 7 മരണം; മരിച്ചവരില്‍ ആറു പേരും മലയാളികള്‍; നാലു പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍

ചെ​ന്നൈ: സേ​ല​ത്തി​ന​ടു​ത്ത് മാ​മാ​ങ്കം ബൈപാ​സി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആറു മ​ല​യാ​ളി​ക​ള​ട​ക്കം ഏ​ഴു​പേ​ർ മ​രി​ച്ചു. 37 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. മ​രി​ച്ച ചങ്ങനാശേരി സ്വ​ദേ​ശി ജിം ​ജേ​ക്ക​ബി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും മ​ക​നും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. മ​രി​ച്ച മ​റ്റു​ള്ള​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും പേ​രു​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. മ​രി​ച്ച​വ​രി​ൽ അ​ഞ്ചു​പേ​ർ സ്ത്രീ​ക​ളാ​ണെ​ന്നു സൂ​ച​ന​യു​ണ്ട്.

ബം​ഗ​ളൂരു​വി​ൽ​നി​ന്ന് തി​രു​വ​ല്ല​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന യാ​ത്ര ട്രാ​വ​ൽ​സി​ന്‍റെ ബ​സും, സേ​ല​ത്തു​നി​ന്ന് കൃ​ഷ്ണ​ഗി​രി​യി​ലേ​ക്കു പോ​യി​രു​ന്ന ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കൃ​ഷ്ണ​ഗി​രി​യി​ലേ​ക്കു പോ​യ സ്വ​കാ​ര്യ​ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യെ അ​മി​ത​വേ​ഗ​ത്തി​ൽ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ഡി​വൈ​ഡ​ർ മ​റി​ക​ട​ന്നാ​ണ് എ​തി​രേ​വ​ന്ന യാ​ത്ര ട്രാ​വ​ൽ​സ് ബ​സി​ൽ ഇ​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ യാ​ത്ര ബ​സ് മ​റി​ഞ്ഞു. ര​ണ്ടു ബ​സു​ക​ളു​ടെ​യും മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. യാ​ത്ര ബ​സി​ന്‍റെ ഡ്രൈ​വ​റാ​യ ഈ​റോ​ഡ് സ്വ​ദേ​ശി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ സേ​ലം ജി​ല്ലാ ക​ള​ക്ട​ർ രോ​ഹി​ണി​യും മ​റ്റ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. പ​രി​ക്കേ​റ്റ​വ​രെ സേ​ലം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും സ​മീ​പ​ത്തെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗം മു​ൻ അ​ധ്യാ​പ​ക​ൻ ആണ് മരിച്ച എ​ട​ത്വ ക​രി​ക്കം​പ​ള്ളി​ൽ പ്ര​ഫ.​ജിം​ജേ​ക്ക​ബ്. ജി​മ്മും ഭാ​ര്യ എ​സ് ബി ​ഹൈ​സ്്കൂ​ൾ അ​ധ്യാ​പി​ക​യാ​യ മി​നി ആ​ന്‍റ​ണി​യും കൂ​ടി മ​ക​ൻ ജെ​യിം​സി​ന്‍റെ ജോ​ലി​ക്കാ​ര്യ​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ൽ പോ​യി മ​ട​ങ്ങു​ന്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് പ്രഫ. ജിം ​കോ​ള​ജി​ൽ നി​ന്നും വി​ര​മി​ച്ച​ത്. മ​റ്റൊ​രു മ​ക​ൻ ആ​ന്‍റ​ണി ചെ​ന്ന​യി​ൽ ഐ​ടി എ​ൻ​ജി​നി​യ​റാ​ണ്. ഇ​വ​രു​ടെ കു​ടും​ബം ദീ​ർ​ഘ​കാ​ല​മാ​യി ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മാപു​ര​ത്തി​ന​ടു​ത്താ​ണ് താ​മ​സം.

ജിം ​ജേ​ക്ക​ബിനെ(58) കൂടാതെ ഷാ​നു (28), ആലപ്പുഴ സ്വദേശികളായ ജോ​ർ​ജ് ജോ​സ​ഫ്(60) ഭാ​ര്യ അ​ൽ​ഫോ​ൻ‍​സ(55) മകൾ ടി​നു ജോ​സ​ഫ്(32) ടിനുവിന്‍റെ ഭർ ത്താവ് സി​ജി വി​ൻ​സെ​ന്‍റ്(35) എ​ന്നി​വ​രാ​ണ് മ​രി​ച്ച മറ്റു മ​ല​യാ​ളി​ക​ൾ.​ പ​രിക്കേ​റ്റ​വ​രി​ൽ ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ 15 മ​ല​യാ​ളി​ക​ളു​ണ്ട്. നി​സാ​ര പ​രു​ക്കേ​റ്റ നാ​ലു മ​ല​യാ​ളി​ക​ൾ നാ​ട്ടി​ലേ​ക്കു തി​രി​ച്ചു.

Related posts