ഇരുപത്തിമൂന്നുകാരിയെ 13 വയസുമുതല്‍ പീഡിപ്പിച്ച സിപിഎം നേതാവ് അറസ്റ്റില്‍

പത്തു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി അംഗം കൂടിയായഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറി വലിയപറമ്പ് സെന്‍ട്രലിലെ രതീഷ് കുതിരുമ്മലി (33)നെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ പരാതിയില്‍ ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പോലീസ് കേസെടുത്തത്. മാടക്കാല്‍ സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് അറസ്റ്റ്.

തനിക്കു 13 വയസുള്ളപ്പോള്‍ മുതല്‍ വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളിലും കൊണ്ടുപോവുകയും രതീഷിന്റെ വീട്ടില്‍ വച്ചും യുവതിയുടെ വീട്ടില്‍ വച്ചും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കാഞ്ഞങ്ങാട് ക്ഷേമനിധി ഓഫീസില്‍ ജീവനക്കാരനായ രതീഷിനെ ഹൊസ്ദുര്‍ഗ് കോടതി 13 വരെ റിമാന്‍ഡ് ചെയ്തു.

Related posts