യാത്രക്കാർ ബസ് തടഞ്ഞ് അകത്തുകയറി; യാത്രക്കാരെ നിർത്തി സർവീസ് നടത്തിയതിന് ബസുടമയ്ക്കെതിരേ കേസ്

കോ​ട്ട​യം: യാ​ത്ര​ക്കാ​ർ ബ​സ് വ​ഴി​യി​ൽ ത​ട​ഞ്ഞ് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ അ​ക​ത്തു ക​യ​റി. യാ​ത്ര​ക്കാ​രെ നി​ർ​ത്തി സ​ർ​വീ​സ് ന​ട​ത്തി​യെ​ന്ന പേ​രി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പോ​ലീ​സ് കേ​സെ​ടു​ത്തു.

കോ​ട്ട​യം- ചേ​ർ​ത്ത​ല, കോ​ട്ട​യം- പാ​ല, കാ​ഞ്ഞി​ര​പ്പ​ള്ളി- ഈ​രാ​റ്റു​പേ​ട്ട തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ലാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഒ​റ്റ, ഇ​ര​ട്ട ന​ന്പ​ർ മാ​റി​മാ​റി സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശ​മാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ​ക്ക് വി​ന​യാ​യി​രി​ക്കു​ന്ന​ത്. ബ​സി​ൽ ആ​രെ​യും നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് നി​ല​വി​ലെ നി​ർ​ദേ​ശം.

ബ​സു​ക​ൾ കു​റ​വു​ള്ള റൂ​ട്ടി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കു സ​മ​യ​ത്ത് യാ​ത്ര​ക്കാ​ർ ബ​സി​ൽ ബ​ല​മാ​യി ക​യ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

വീ​ടു​ക​ളി​ലും ജോ​ലി​സ്ഥ​ല​ത്തും എ​ത്താ​ൻ മ​റ്റു മാ​ർ​ഗ​മി​ല്ലാ​ത്ത​വ​ർ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് ബ​സി​ൽ ക​യ​റു​ന്പോ​ൾ തി​രി​കെ ഇ​റ​ക്കു​ക പ്രാ​യോ​ഗി​ക​മ​ല്ല.

കോ​വി​ഡ് മേ​ൽ​നോ​ട്ട​ത്തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട പോ​ലീ​സു​കാ​ർ ഉ​ട​മ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ന്ധ​ന​ച്ചെ​ല​വി​നു​ള്ള വ​രു​മാ​നം പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭാ​രി​ച്ച പി​ഴ ല​ഭി​ക്കു​ന്ന​ത്.

ഒ​റ്റ​ന​ന്പ​ർ ബ​സു​ക​ളാ​ണ് 70 ശ​ത​മാ​ന​വും എ​ന്നി​രി​ക്കെ ഇ​ര​ട്ട ന​ന്പ​ർ അ​നു​വ​ദി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ തീ​രെ കു​റ​ച്ചു ബ​സു​ക​ളേ ഓ​ടാ​നു​ണ്ടാ​കൂ.

Related posts

Leave a Comment