15 കോടി  നൽകാമെന്ന് പറഞ്ഞ് 32 ലക്ഷം കൈക്കലാക്കി മുങ്ങി; പിടികിട്ടാപുള്ളി ജോസഫിനെ കോഴിക്കോടെത്തിച്ചത് പോലീസിന്‍റെ തന്ത്രം

കോ​ഴി​ക്കോ​ട്: കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യി​ക്ക് ബി​സ്ന​സ് ആ​വ​ശ്യ​ത്തി​ന് 15 കോ​ടി രൂ​പ ന​ൽ​കാം എ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ഇ​യാ​ളി​ൽ നി​ന്ന് 32 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി മു​ങ്ങി​യ വ​ട്ട​മ​റ്റ​ത്തി​ൽ വി.​സി. ജോ​സ​ഫ് (50) ആ​ണ് ന​ട​ക്കാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ പേ​രു​ക​ളി​ൽ കേ​ര​ള​ത്തി​ന് പു​റ​ത്ത് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന പ്ര​തി​യെ ത​ന്ത്ര​പ​ര​മാ​യി കോ​ഴി​ക്കോ​ട് എ​ത്തി​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ന​ട​ക്കാ​വ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ജി​ജീ​ഷി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്.​ബി. കൈ​ലാ​സ് നാ​ഥ്, കെ. ​ശ്രീ​ഹ​രി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി. ശ്രീ​കാ​ന്ത്, സി. ​ഹ​രീ​ഷ് കു​മാ​ർ, പി. ​ലെ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കേ​ര​ള​ത്തി​ലെ പ​ല ജി​ല്ല​ക​ളി​ലും പ്ര​തി സ​മാ​ന​മാ​യ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​ശയി​ക്കു​ന്നു. പ്ര​തി​യെ കോ​ഴി​ക്കോ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment