തൃക്കാക്കരയിൽ യാത്രക്കാർക്ക് അ​പ​ക​ടക്കെണിയായി കേ​ബി​ൾ കു​ഴി​ക​ൾ; കുഴി ആര്മൂടുമെന്ന തർക്കത്തിൽ മുറുകി വകുപ്പുകൾ

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര മോ​ഡ​ൽ എ​ൻ​ജി​നി​യ​റിം​ഗ്‌ കോ​ള​ജി​ന് അ​ടു​ത്ത് അ​മ്പ​ലം റോ​ഡി​ലെ കൊ​ടു​വ​ള​വി​ലെ കേ​ബി​ൾ​കു​ഴി യാ​ത്ര​ക്കാ​ർ​ക്ക് പേ​ടി​സ്വ​പ്ന​മാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

റോ​ഡി​ലൂ​ടെ അ​ണ്ട​ർ​ഗ്രൗ​ണ്ട് കേ​ബി​ൾ സ്ഥാ​പി​ച്ച് കേ​ബി​ൾ ജോ​യി​ന്‍റ് ചെ​യ്യു​ന്ന​തി​നാ​യി കു​ഴി​ച്ച കു​ഴി ശ​രി​യാ​യ വി​ധം നി​ക​ത്താ​ത്ത​താ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ നി​ല​തെ​റ്റി വീ​ഴാ​ൻ കാ​ര​ണം. ഒ​രു മാ​സ​ത്തോ​ള​മാ​യി ഈ ​റോ​ഡി​ൽ ഇ​ട​വി​ട്ട് ഇ​ട​വി​ട് കു​ഴി​ക​ൾ കു​ഴി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ടാ​ർ ചെ​യ്ത റോ​ഡ് വെ​ട്ടി പൊ​ളി​ച്ച് കു​ഴി​യാ​ക്കി​യ ഭാ​ഗ​ങ്ങ​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഉ​റ​പ്പി​ക്കു​ക​യോ ടാ​ർ ചെ​യ്ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.
മ​ണ്ണി​ട്ട് മൂ​ടി​യ കു​ഴി​ക​ളി​ൽ താ​ൽ​കാ​ലി​ക​മാ​യി ചെ​റി​യ രീ​തി​യി​ൽ കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം ഇ​ടു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.

വ​ഴി​യാ​ത്ര​ക്കാ​ർ ന​ട​ന്നു പോ​കു​ന്പോ​ൾത​ന്നെ റോ​ഡ് താ​ഴ്ന്നു പോ​കു​ന്ന സ്ഥി​തി​യി​ലാ​ണ്. കു​ഴി​ക​ൾ വ​ള​വി​ലാ​യ​തി​നാ​ൽ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ഴാ​ണ് കു​ഴി​യി​ൽ വീ​ഴു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​റ​യു​ന്ന​ത് കെ​എ​സ്ഇ​ബി കു​ഴി​ച്ച കു​ഴി അ​വ​ർതന്നെ ശ​രി​യാ​ക്ക​ണ​മെ​ന്നാ​ണ്.

ര​ണ്ടു വ​കു​പ്പു​ക​ളും പ​ര​സ്പ​രം പ​ഴി​ചാ​രി ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts

Leave a Comment