പഴയങ്ങാടി: പഴയങ്ങാടി പാലത്തിൽ നിന്ന് ചെറുകുന്ന് ഭാഗത്തേക്കുള്ള ടെലിഫോൺ കേബിൾ മുറിച്ചു കൊണ്ടുപോയതായി പരാതി.പാലത്തിലെ 30 മീറ്ററിൽ കൂടുതൽ നീളത്തിൽ കേബിൾ മുറിച്ച് മോഷണം നടത്തിയതായാണ് പരാതി. ഇന്ന് പുലർച്ചെയാണ് സംഭവമെന്നു കരുന്നുന്നു.
താവം മേൽപ്പാലത്തിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ഈ വഴി വാഹന പെരുപ്പവും മറ്റും കുറഞ്ഞ സാഹചര്യം മുതലാക്കിയാണ് മോണം നടത്തിയതെന്നാണ് അനുമാനം.
പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി. കേബിൾ മുറിച്ചു മാറ്റിയതോടെ പഴയങ്ങാടി ഭാഗത്തെ ഇന്റർനെറ്റ് ബന്ധം പൂർണമായും താറുമാറായ നിലയിലാണ്.
