പ​രി​ക്കേ​റ്റ റ​ഷ്യ​ൻ യു​വ​തി​ക്ക് ആ​ശ്വാ​സ​ഹ​സ്ത​വു​മാ​യി ക​ണ്ണൂ​ർ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ്

പ​രി​യാ​രം: സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ് ഇ​ട​ത് കൈ​ത്ത​ണ്ട​യി​ൽ പ​രി​ക്കു​പ​റ്റി​യ റ​ഷ്യ​ൻ യു​വ​തി​ക്ക് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ക​ഴി​ഞ്ഞ പ​ത്തി​ന് ഇ​ട​ത് കൈ​ത്ത​ണ്ട​യി​ൽ വേ​ദ​ന​യും നീ​രും അ​ധി​ക​മാ​യ​തി​നാ​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് റ​ഫ​ർ ചെ​യ്ത ന​താ​ലി​യ എ​ന്ന രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത അ​തേ ദി​വ​സം ത​ന്നെ അ​ടി​യ​ന്ത​ര ശാ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

കൈ​ത്ത​ണ്ട​യി​ൽ സം​ഭ​വി​ച്ച ഒ​ടി​വ് ഓ​പ്പ​ൺ റി​ഡ​ക്ഷ​ൻ ഇ​ന്‍റേ​ർ​ണ​ൽ ഫി​ക്സെ​ഷ​ൻ സ​ർ​ജ​റി മു​ഖേ​ന ഇം​പ്ലാ​ന്‍റു​ക​ൾ ഘ​ട്ടി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. രോ​ഗി​യെ 16ന് ​ഡി​സ്ചാ​ർ​ജ് ചെ​യ്തു.കേ​ര​ള​ത്തി​ൽ യോ​ഗ ഗ​വേ​ഷ​ണ​ത്തി​ന് റ​ഷ്യ​യി​ൽ നി​ന്ന് വ​ന്ന ന​താ​ലി​യ​ക്ക് കേ​ര​ള​ത്തി​ലെ പൊ​തു ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന്‍റെ മി​ക​വും സു​താ​ര്യ​ത​യും അ​തി​ശ​യി​പ്പി​ക്കു​ന്ന​തും കു​റ്റ​മ​റ്റ​താ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്.

ചു​രു​ങ്ങി​യ ചെ​ല​വി​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ ഈ ​വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ശാ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് റ​ഷ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ൽ വ​ലി​യ ചെ​ല​വ് വ​രു​ന്ന​താ​ണ്.വ​ള​രെ വേ​ഗ​ത്തി​ൽ കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ന​ൽ​കി​യ​തു​കൊ​ണ്ടു ത​ന്നെ രോ​ഗി വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ദീ​പ് പ​റ​ഞ്ഞു.ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ, മ​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സൈ​റു ഫി​ലി​പ്പ് അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment