തു​മ്മ​ൽ പ​റ​യും നി​ങ്ങ​ളു​ടെ നാ​ട് എ​വി​ടെ​ന്ന്: വൈ​റ​ലാ​യി വീ​ഡി​യോ

തു​മ്മ​ൽ പി​ടി​ച്ച് വ​യ്ക്ക​രു​ത് അ​ത് തു​മ്മി​ത്ത​ന്നെ തീ​ർ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​വെ പ​റ​യു​ന്ന​ത്. പ​ല ശ​ബ്ദ​ത്തി​ലും പ​ല രീ​തി​യി​ലു​മൊ​ക്കെ​യാ​ണ് എ​ല്ലാ മ​നു​ഷ്യ​രും തു​മ്മു​ന്ന​ത്. നി​ങ്ങ​ളു​ടെ തു​മ്മ​ൽ നി​ങ്ങ​ൾ ഏ​ത് നാ​ട്ടി​ൽ ഉ​ള്ള​വ​രാ​ണെ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ ട്രെ​ന്‍​ഡിം​ഗി​ലാ​ണ്.

അ​മേ​രി​ക്ക, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു​വെ “അ​ച്ചൂ” (Achoo) എ​ന്ന ശ​ബ്ദ​മാ​ണ് കേ​ൾ​ക്കാ​റു​ള്ള​തെ​ന്നാ​ണ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. ഇ​ന്ത്യ​ക്കാ​ർ​ക്ക് ഏ​റെ പ​രി​ചി​ത​മാ​യ ശ​ബ്ദ​മാ​ണി​ത്. ജ​ർ​മ്മ​നി​ക്കാ​ർ തു​മ്മു​മ്പോ​ൾ “ഹാ​ച്ചി” (Hatchi) എ​ന്നാ​ണ് ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന​ത്.

ഫ്ര​ഞ്ചു​കാ​ർ തു​മ്മ​ലി​ന്‍റെ അ​വ​സാ​നം ഒ​രു ‘M’ കൂ​ടി ചേ​ർ​ത്ത് “അ​ച്ചൂം” (Atchoom) എ​ന്ന് ഉ​ച്ച​രി​ക്കു​ന്നു. പോ​ള​ണ്ടി​ൽ തു​മ്മ​ൽ ശ​ബ്ദം അ​ല്പം കൂ​ടി ക​ടു​പ്പ​മേ​റി​യ “അ​പ്സി​ക്” (Apsik) എ​ന്നാ​ണ്. ജ​പ്പാ​നി​ലു​ള്ള​വ​ർ “ഹ​ക്കു​ഷോ​ൺ” (Hakushon) എ​ന്ന ശ​ബ്ദ​ത്തി​ലാ​ണ് തു​മ്മാ​റു​ള്ള​തെ​ന്നും വീ​ഡി​യോ അ​വ​കാ​ശ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ ന​മ്മ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഭാ​ഷ കേ​ൾ​ക്കു​ന്ന ശ​ബ്ദ​ങ്ങ​ൾ എ​ന്നി​വ അ​നു​സ​രി​ച്ചാ​ണ് ഓ​രോ ആ​ളു​ക​ളും തു​മ്മു​ന്ന​ത് എ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ജ​ന്മ​നാ കേ​ൾ​വി ശ​ക്തി​യി​ല്ലാ​ത്ത​വ​ർ തു​മ്മു​മ്പോ​ൾ സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം ശ​ബ്ദ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കാ​റി​ല്ല. ചു​റ്റു​മു​ള്ള​വ​ർ ഉ​ണ്ടാ​ക്കു​ന്ന ശ​ബ്ദം കേ​ട്ടു ശീ​ലി​ക്കാ​ത്ത​തി​നാ​ലാ​ണി​ത്.

 

Related posts

Leave a Comment