കോഴിക്കോട് ഇനി ‘സാ​ഹി​ത്യന​ഗ​രം’; യുനെസ്കോ ‘സാ​ഹി​ത്യന​ഗ​രം’ പ​ദ​വി സ്വ​ന്ത​മാ​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യന​ഗ​രം

കോ​ഴി​ക്കോ​ട്: കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​മാ​യി കോ​ഴി​ക്കോ​ട് ഇ​നി ‘സാ​ഹി​ത്യന​ഗ​രം’. യു​നെ​സ്കോ​യു​ടെ സാ​ഹി​ത്യ ന​ഗ​രം പ​ദ​വി സ്വ​ന്ത​മാ​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ ന​ഗ​ര​മാ​ണ് കോ​ഴി​ക്കോ​ട്.

സാ​ഹി​ത്യ പൈ​തൃ​കം, വാ​യ​ന​ശാ​ല​ക​ള്‍, പ്ര​സാ​ധ​ക​ര്‍, സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ള്‍ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് കോ​ഴി​ക്കോ​ടി​നെ ‘സാ​ഹി​ത്യന​ഗ​രം’ എ​ന്ന പ​ദ​വി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​ന്ന​ര വ​ര്‍​ഷ​മാ​യി കി​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളാ​ണ് ഇ​തോ​ടെ ഫ​ലം ക​ണ്ട​ത്.

ബ​ഷീ​റും എ​സ്.​കെ. പൊ​റ്റെക്കാട്ടും കെ.​ടി. മു​ഹ​മ്മ​ദും തു​ട​ങ്ങി എ​ണ്ണ​മ​റ്റ മ​ഹാ​ര​ഥ​ന്മാ​രു​ടെ ഓ​ർ​മ​ക​ൾ ധ​ന്യ​മാ​ക്കി കോ​ഴി​ക്കോ​ട് ഇ​നി സാ​ഹി​ത്യ ന​ഗ​രം എ​ന്ന​റി​യ​പ്പെ​ടും. രേ​വ​തി പ​ട്ട​ത്താ​നം മു​ത​ൽ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് വ​രെ ച​രി​ത്ര​ത്തി​ൽനി​ന്ന് വ​ർ​ത്ത​മാ​ന​കാ​ലം വ​രെ സ​ഞ്ച​രി​ക്കു​ന്ന സാ​ഹി​ത്യ​സ​പ​ര്യ കോ​ഴി​ക്കോ​ടി​ന് സ്വ​ന്ത​മാ​ണ്.

രാ​ജ്യാ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ തൂ​ലി​ക തു​മ്പി​ൽ എ​ക്കാ​ല​വും കു​റി​ച്ചി​ട​പ്പെ​ട്ട ന​ഗ​ര​ത്തി​ന്‍റെ അ​തി​ന്‍റെ ഗ​ത​കാ​ല വൈ​ഭ​വം ലോ​കം അം​ഗീ​ക​രി​ക്കു​ക​യാ​ണ്.ലോ​ക സാ​ഹി​ത്യ​ത്തെ അ​ടു​ത്ത​റി​യാ​നും മ​ല​യാ​ള സാ​ഹി​ത്യം ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​നും പു​തി​യ പ​ദ​വി വ​ഴി​യൊ​രു​ക്കും.

യു​നെ​സ്കോ തി​ര​ഞ്ഞെ​ടു​ത്ത 55 സ​ര്‍​ഗാ​ത്മ​ക ന​ഗ​ര​ങ്ങ​ളി​ല്‍ സം​ഗീ​ത ന​ഗ​ര​മാ​യി മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​ത്തി​നും ആ​തി​ഥേ​യ​ത്വ​ത്തി​നും പേ​രു​കേ​ട്ട കോ​ഴി​ക്കോ​ടി​നെ സാ​ഹി​ത്യ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്നും ന​ന്മ​യു​ടെ ന​ഗ​ര​മെ​ന്നും ച​രി​ത്ര​കാ​ര​ന്മാ​ർ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment