ഒട്ടകത്തെ നമ്പരുത് ! ഒട്ടകത്തെ സ്‌നേഹിക്കാന്‍ പോയ കര്‍ഷകന് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറലാകുന്നു

OTTAKAMNഒട്ടകത്തിനു സ്ഥലം കൊടുത്തപോലെ എന്നൊരു പ്രയോഗം കേട്ടിട്ടില്ലേ. ആ കഥയിറങ്ങിയ അന്നു മുതല്‍ ഒട്ടകത്തെ വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ കൂട്ടത്തിലാണ് കൂട്ടുന്നത്. തുര്‍ക്കിയിലെ സാമന്‍ടാങില്‍ നടന്നത് ആ കഥയുടെ ഒരു വകഭേദമായിരുന്നു. ഒട്ടകത്തെ സ്‌നേഹിക്കാന്‍ പോയ ഇദം എന്ന കര്‍ഷകനാണ് പണികിട്ടിയത്. ഒട്ടകത്തിന്റെ പ്രജനനത്തെക്കുറിച്ച് ഒരു ടിവി ഷോയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനിടയിലാണ് ഒട്ടകം പണ്ി പറ്റിച്ചത്. തന്നെ തൊട്ടു തലോടി നിന്ന
ഇദത്തിനെ കാലുകളില്‍ കടിച്ചെടുത്ത് വായുവിലേക്ക് എറിഞ്ഞാണ് ഒട്ടകം മാതൃകയായത്.

ഒട്ടകത്തിന്റെ അപ്രതീക്ഷിത പ്രകടനത്തില്‍ ഒരേ സമയം അദ്ഭുതപ്പെടുകയും പരിഭ്രമിക്കുകയും ചെയ്ത കാമറാമാന്‍ ഇദത്തിന്റെ സഹായത്തിനെത്തി. ഇയാളാണ് ഇദത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയില്‍ നിന്ന് ഇദം തിരിച്ചെത്തുന്നതു വരെ ടിവിക്കാര്‍ ഇദത്തെ കാത്തു നിന്നു. ഇദം തിരിച്ചെത്തിയ ശേഷം ടിവി ചാനലുകാര്‍ ഷൂട്ടിംഗും ആരംഭിച്ചു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒട്ടകം പെരുമാറിയതെന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒട്ടകം ഇത്തരത്തില്‍ പെരുമാറുന്നതെന്നാണ് ഇദം പറയുന്നത്. ചിലപ്പോള്‍ തന്റെ അനുവാദമില്ലാതെ ഷൂട്ട് ചെയ്തത് ഒട്ടകത്തിനിഷ്ടപ്പെട്ടു കാണില്ല അതായിരിക്കാം കാരണം.

Related posts