ഗാന്ധിനഗർ: കോളജ് വിദ്യാർഥി കാമ്പസിൽ കുഴഞ്ഞുവീണു മരിച്ചു.മാന്നാനം കെഇ കോളജിലെ ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ അവസാനവർഷ വിദ്യാർഥിയും മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യുവിന്റെ മകനുമായ സരുൺ മാത്യു സജി (20) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് ക്ലാസിൽ ഛർദ്ദിക്കുയും കുഴഞ്ഞുവീഴുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ സരുണിനെ കോളജ് അധികൃതർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം അഞ്ചോടെ മരിച്ചു.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പിതാവ് വിദേശത്താണ്.സംസ്കാരം പിന്നീട്. മാതാവ്: റൂഫി. സഹോദരങ്ങൾ: സ്നേഹ (നഴ്സ്, മുബൈ) സിയ (കെഇ സ്കൂൾ വിദ്യാർഥിനി).