കാ​ന്പ​സി​ന്‍റെ തി​ള​ക്ക​വു​മാ​യി ആ​ഘോ​ഷം ട്രെയി​ല​ർ എ​ത്തി

വി​ദ്യാ​ല​യം എ​ന്നു പ​റ​ഞ്ഞാ​ൽ ദേ​വാ​ല​യം പോ​ലെ​യാ​ണ്. ഓ​രോ വി​ദ്യാ​ല​യ​വും കാ​ത്തു​സൂ​ക്ഷി​ക്കേണ്ട​തും ഈ ​ത​ത്വ​മാ​ണ്. ഇ​ന്നു പു​റ​ത്തു​വി​ട്ട ആ​ഘോ​ഷം എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​റി​ൽ ഈ ​സ​ന്ദേ​ശം ഏ​റെ ഹൈ​ലൈ​റ്റ് ചെ​യ്യ​ന്നു​ണ്ട്.

ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും, ജ​ന​പ്രീ​തി നേ​ടു​ക​യും ചെ​യ്ത ഗു​മ​സ്ഥ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം അ​മ​ൽ.​കെ.​ജോ​ബി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ആ​ഘോ​ഷം. ഒ​രു കാ​ന്പ​സി​ന്‍റെ എ​ല്ലാ നെ​ഗ​ളി​പ്പും കോ​ർ​ത്തി​ണ​ക്കി പ്ര​ത്യേ​കി​ച്ചും പു​തി​യ ത​ല​മു​റ​ക്ക് ഏ​റെ ആ​ക​ർ​ഷ​ക​മാ​യി​ട്ടാ​ണ് ട്ര​യി​ല​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ൽ ചി​ത്ര​ത്തി​ന്‍റെ അ​ഭി​നേ​താ​ക്ക​ളും അ​ണി​യറ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലൂ​ടെ​യാ​യി​രു​ന്നു ട്രെ​യി​ല​ർ പ്ര​കാ​ശ​ന ക​ർ​മം ന​ട​ന്ന​ത്. ആ​ഘോ​ഷം ഒ​രു കാമ്പസ് ചി​ത്ര​മാ​യ​തി​നാ​ൽ, ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ച​ട​ങ്ങു​ക​ൾ കാ​ന്പ​സി​ൽ കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​യി​രി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​കു​മെ​ന്നു മ​ന​സി​ലാ​ക്കി​യ​തു കൊ​ണ്ടാ​ണ് ഈ ​ച​ട​ങ്ങ് ഇ​വി​ടെ സം​ഘ​ടി​പ്പി​ച്ച​ത്.

ആ​ട്ട​വും, ഇ​മ്പ​മാ​ർ​ന്ന ഗാ​ന​ങ്ങ​ളും, ന​ർ​മ മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്കു​മൊ​പ്പം കൊ​ട്ടു​റ​പ്പു​ള്ള ഒ​രു ക​ഥ​യു​ടെ പി​ൻ​ബ​ല​വു​മാ​യി, ക്ലീ​ൻ എ​ന്‍റ​ർ​ടൈ​ന​റാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണ​മെ​ന്ന് ട്ര​യി​ല​ർ പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​കും.

ക്രി​സ്മ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നു മു​ന്നോ​ടി​യാ​യു​ള്ള പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ട്രെ​യി​ല​ർ പ്ര​കാ​ശ​ന ക​ർ​മം ന​ട​ന്ന​ത്. ഗ്ലോ​ബ​ൽ മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​ലി​സി .കെ.​ഫെ​ർ​ണാ​ണ്ട​സ്, ഡോ.​പ്രി​ൻ​സ് പോ​സി’​ആ​സ്ട്രി​യ എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് ഡോ. ​ദേ​വ​സി കു​ര്യ​ൻ, റോ​ണി​ജോ​സ്, ജെ​സി മാ​ത്യു, ബൈ​ജു എ​സ്.​ആ​ർ.​ജോ​ർ​ഡി ഗോ​ഡ്വി​ൻ ലൈ​റ്റ്ഹൗ​സ് മീ​ഡി​യ.

കാ​ന്പ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫു​ൾ ഫ​ൺ തി​ല്ല​ർ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ന​രേ​ൻ, ധ്യാ​ൻ​ശ്രീ​നി​വാ​സ​ൻ, വി​ജ​യ​രാ​ഘ​വ​ൻ, അ​ജു വ​ർ​ഗീ​സ്, ര​ഞ്ജി പ​ണി​ക്ക​ർ,ജെ​യ്സ് ജോ​സ്, ബോ​ബി കു​ര്യ​ൻ റോ​സ്മി​ൻ,, ദി​വ്യ​ദ​ർ​ശ​ൻ,ഷാ​ജു ശ്രീ​ധ​ർ, സു​മേ​ഷ് എ​ക്സ്ച​ന്ദ്ര​ൻ, മ​ഗ്ബൂ​ർ സ​ൽ​മാ​ൻ, റു​ഷി​ൻ ഷാ​ജി കൈ​ലാ​സ്, നി​ഖി​ൽ ര​ൺ​ജി പ​ണി​ക്ക​ർ, കോ​ട്ട​യം ര​മേ​ഷ്, ജോ​യ് ജോ​ൺ ആ​ന്‍റ​ണി, നാ​സ​ർ ല​ത്തീ​ഫ്, സ്വ​പ്നാ പി​ള്ള, അ​ഞ്ജ​ലി ജോ​സ​ഫ്, ആ​ർ​ദ്രാ മോ​ഹ​ൻ ദി​നി​ൽ ദാ​നി​യേ​ൽ,എ​ന്നി
വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

ഛായാ​ഗ്ര​ഹ​ണം -റോ ​ജോ തോ​മ​സ് . എ​ഡി​റ്റിം​ഗ് -ഡോ​ൺ മാ​ക്സ്. പ​ശ്ചാ​ത്ത​ല സം​ഗീ​തം – ഫോ​ർ മ്യൂ​സി​ക്ക്. ക​ലാ​സം​വി​ധാ​നം – രാ​ജേ​ഷ്.​കെ. സൂ​ര്യ. മേ​ക്ക​പ്പ് – മാ​ലൂ​സ്. കെ.​പി. കോ​സ്റ്റ്യും ഡി​സൈ​ൻ – ബ​ബി​ഷാ കെ. ​രാ​ജേ​ന്ദ്ര​ൻ, ഡി​സൈ​ൻ – പ്ര​മേ​ഷ് പ്ര​ഭാ​ക​ർ. സ്റ്റി​ൽ​സ് – ജ​യ്സ​ൺ ഫോ​ട്ടോ ലാ​ന്‍റ്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – അ​മ​ൽ ദേ​വ് – കെ.​ആ​ർ. പ്രൊ​ജ​ക്റ്റ് – ഡി​സൈ​ൻ ടെ​റ്റ​സ് ജോ​ൺ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് – പ്ര​ണ​വ് മോ​ഹ​ൻ, ആ​ന്‍റ​ണി കു​ട്ട​മ്പു​ഴ. പ്രൊ​ഡ​ക്ഷ​ൻ- ക​ൺ​ട്രോ​ള​ർ – ന​ന്ദു പൊ​തു​വാ​ൾ. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Related posts

Leave a Comment