ആ​റ്റി​ങ്ങ​ലി​ൽ ര​ണ്ടു യു​വാ​ക്ക​ൾ റോ​ഡ​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു

ആ​റ്റി​ങ്ങ​ൽ: ബൈ​ക്ക് യാ​ത്രി​ക​രാ​യി​രു​ന്ന യു​വാ​ക്ക​ളെ റോ​ഡ​രി​കി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യ മു​ദാ​ക്ക​ൽ ചെ​മ്പൂ​ര് കു​ന്ന​ത്താം കോ​ണം വി.​യു. നി​വാ​സി​ൽ വേ​ണു​വി​ന്‍റെ മ​ക​ൻ അ​മ​ൽ ( 21 ), മു​ദാ​ക്ക​ൽ ചെ​മ്പൂ​ര് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വി​ക്ര​മ​ന്‍റെ മ​ക​ൻ അ​ഖി​ൽ (18 ) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് റോ​ഡ​രി​കി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച നി​ല​യി​ൽ ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ച് മ​റി​യു​ക​യും ഇ​വ​ർ ഓ​ട​യി​ലും സ​മീ​പ​ത്തു​മാ​യി വീ​ഴു​ക​യുമാ​യി​രു​ന്നു.

ഓ​ട​യി​ൽ വീ​ണു കി​ട​ന്ന​തി​നാ​ൽ മ​റ്റു യാ​ത്ര​ക്കാ​രാ​രും ക​ണ്ടി​ല്ല. ഇ​ന്ന് പു​ല​ർ​ച്ച​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment