ഭായി ആള് കൊള്ളാമല്ലോ… ചെടികള്‍ക്കിടയില്‍ കഞ്ചാവ് കൃഷി നടത്തിയ അസം സ്വദേശിയെ പോലീസ് പൊക്കി; കൊണ്ടോട്ടിയില്‍ നടന്നത്…

പൂന്തോട്ടത്തിലെ ചെടികള്‍ക്കിടയില്‍ കഞ്ചാവ് കൃഷി നടത്തിയ അസം സ്വദേശി കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. അസം കാര്‍ട്ടിമാരി സ്വദേശി അമല്‍ ബര്‍മനാ (34)ണ് പിടിയിലായത്.

കിഴിശ്ശേരിയില്‍ ഇയാള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേര്‍സ് പരിസരത്താണ് മല്ലികച്ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി നട്ടു നനച്ച് വളര്‍ത്തി വന്നിരുന്നത്.

രണ്ട് വഷത്തോളമായി കിഴിശ്ശേരിയിലെ വാടക കോര്‍ട്ടേഴ്സില്‍ താമസിച്ച് വരികയാരുന്നു ഇയാള്‍. ചെങ്കല്‍ ക്വാറികളില്‍ ജോലിക്കാരനാണ് അമല്‍ ബര്‍മന്‍. ഇതിന്റെ മറവില്‍ ഇയാള്‍ ലഹരി വില്‍പ്പനയും നടത്തിയിരുന്നു.

നാട്ടില്‍ പോയി വരുന്ന സമയം ഇയാളും കൂട്ടാളികളും വന്‍ തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് കഞ്ചാവ് ചെടികളാണ് ഇയാള്‍ പരിപാലിച്ച് വന്നിരുന്നത്.

Related posts

Leave a Comment