സ​ഹ​ദേ​വ​ന്‍ പോ​ലീ​സ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തും! സു​ര​ഭി ല​ക്ഷ്മി, ഹ​രീ​ഷ്‌​ക​ണാ​ര​ന്‍, നി​ര്‍​മ​ല്‍ പാ​ലാ​ഴി, കോ​ട്ട​യം ന​സീ​ര്‍… ബാ​ലു​ശേ​രി​യി​ലേ​ക്ക് താ​ര​ങ്ങ​ളു​ടെ ഒ​ഴു​ക്ക്

സ്വ​ന്തം​ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: ജോ​ര്‍​ജ്കു​ട്ടി​യേ​യും കു​ടും​ബ​ത്തേ​യും വേ​ട്ട​യാ​ടി​യ​തി​ന് സ​സ്പ​ന്‍​ഷ​നി​ലാ​വു​ക​യും പി​ന്നീ​ട് “മു​ങ്ങു’​ക​യും ചെ​യ്ത ദൃ​ശ്യ​ത്തി​ലെ സ​ഹ​ദേ​വ​ന്‍ പോ​ലീ​സ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്ക​ത്ത​ട്ടി​ലേ​ക്ക്.

ദൃ​ശ്യം സി​നി​മ​യി​ല്‍ പോ​ലീ​സ് വേ​ഷ​ത്തി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യും ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റു​ക​യും ചെ​യ്ത ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണാ​ണ് ബാ​ലു​ശേ​രി​യി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യും ന​ട​നു​മാ​യ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്ന​ത്.

അ​ടു​ത്ത ദി​വ​സം ഷാ​ജോ​ണ്‍ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​മെ​ന്ന് ധ​ര്‍​മ​ജ​ന്‍ രാ​ഷ്ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ ഒ​ടി​ടി റി​ലീ​സിം​ഗി​ലൂ​ടെ ലോ​കം മു​ഴു​വ​ന്‍ ച​ര്‍​ച്ച​യാ​യ ദൃ​ശ്യം 2 വി​ല്‍ ഷാ​ജോ​ണി​ന്‍റെ അ​സാ​ന്നി​ധ്യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു.

ഒ​ടു​വി​ല്‍ സം​വി​ധാ​യ​ക​ന്‍ ജീ​ത്തു​ജോ​സ​ഫ് ത​ന്നെ ഷാ​ജോ​ണി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ര​ച​ന​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ കാ​ര​ണം വി​ശ​ദീ​ക​രി​ച്ച് രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.


ദൃ​ശ്യം 2 സി​നി​മ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഷാ​ജോ​ണി​നെ പ്ര​ചാ​ര​ണ​ത്തി​നി​റ​ക്കു​ന്ന​ത് വോ​ട്ട​ര്‍​മാ​രെ ആ​വേ​ശ​ത്തി​ലാ​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്.

ഷാ​ജോ​ണി​ന്‍റെ വ​ര​വ് കാ​ത്തി​രി​ക്കു​ക​യാ​ണ് ബാ​ലു​ശേ​രി​യി​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍.അ​തേ​സ​മ​യം ഷാ​ജോ​ണി​ന് പു​റ​മേ ധ​ര്‍​മ​ജ​ന്‍റെ മ​റ്റു സു​ഹൃ​ത്തു​ക്ക​ളും രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​വ് ന​ടി സു​ര​ഭി ല​ക്ഷ്മി, ന​ട​ന്‍​മാ​രാ​യ ഹ​രീ​ഷ് ക​ണാ​ര​ന്‍, നി​ര്‍​മ​ല്‍ പാ​ലാ​ഴി, കോ​ട്ട​യം ന​സീ​ര്‍, സ​ലീം കു​മാ​ര്‍, പി​ഷാ​ര​ടി എ​ന്നി​വ​രാ​ണ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ധ​ര്‍​മ​ജ​ന് വോ​ട്ട് തേ​ടി എ​ത്തു​ന്ന​ത്.

പി​ഷാ​ര​ടി ക​ഴി​ഞ്ഞ ദി​വ​സ​വും മ​ണ്ഡ​ല​ത്തി​ലെ​ത്തി​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വീ​ണ്ടു​മെ​ത്തു​ന്ന പി​ഷാ​ര​ടി ഇ​വി​ടെ ക്യാ​മ്പ് ചെ​യ്ത് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment