വളരെ സ്ട്രിക്റ്റായാണ് അച്ഛനും അമ്മയും വളര്‍ത്തിയത് ! ബസ്സില്‍ പോവുമ്പോള്‍ കൃത്യമായ കാശ് കാല്‍ക്കുലേറ്റ് ചെയ്ത തരുമായിരുന്നു;മായാനദിയിലെ ചുംബനരംഗങ്ങള്‍ കണ്ട വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി…

മലയാളികള്‍ സമീപകാലത്ത് നെഞ്ചേറ്റിയ നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ പോലും ധൈര്യപൂര്‍വം ഏറ്റെടുക്കുന്നതാണ് ഐശ്വര്യ മറ്റു താരങ്ങളില്‍ നിന്നു വ്യത്യസ്ഥയാക്കുന്നത്. നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയിലാണ് ഐശ്വര്യ തുടക്കം കുറിക്കുന്നത്. ഇപ്പോള്‍ ഐശ്വര്യ തന്റെ സ്വപ്‌നങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്.

അടുത്തൊന്നും വിവാഹത്തിനുള്ള പ്ലാനില്ലെന്നും എല്ലാവരേയും അറിയിച്ചിട്ടേ താന്‍ വിവാഹിതയാവുള്ളൂ എന്നാണ് താരം പറയുന്നത്. ആഘോഷമുള്ള വെഡ്ഡിങ് ഡേയായിരുന്നു പ്ലാനില്‍ നേരത്തെയുണ്ടായിരുന്നത്. ഒരുപാട് പൈസ മുടക്കിയുള്ള ആഡംബര വിവാഹത്തെക്കുറിച്ചായിരുന്നു കോളേജില്‍ പഠിക്കുമ്പോഴൊക്കെ ചിന്തിച്ചിരുന്നത്. ആ കണ്‍സെപ്‌റ്റൊക്കെ ഇപ്പോള്‍ പോയെന്ന് താരം പറയുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരിക്കണം വിവാഹമെന്നുണ്ട്. അത് പണ്ടേയുള്ള ആഗ്രഹമാണ്.

തന്റേത് ഒരു സാധാരണ കുടുംബമാണെന്നും വളരെ സ്ട്രിക്റ്റായാണ് അച്ഛനും അമ്മയും വളര്‍ത്തിയത്. ബസ്സില്‍ പോവുമ്പോള്‍ കൃത്യമായ കാശ് കാല്‍ക്കുലേറ്റ് ചെയ്ത തരുമായിരുന്നു. തന്റെ ബോള്‍ഡ് രംഗങ്ങള്‍ അവര്‍ സ്വീകരിച്ചിരുന്നില്ല. താന്‍ അഭിനയിക്കുന്നതിനോട് അവര്‍ക്ക് വല്യ താല്‍പര്യമില്ല. താന്‍ മെഡിക്കല്‍ മേഖലയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് അവര്‍ക്കറിയാം.

മായാനദിയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ കണ്ടപ്പോള്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അച്ഛനേയും അമ്മയേയും വിഷമിപ്പിച്ച രംഗങ്ങളായിരുന്നു അത്. അവര്‍ വളരെ സ്ട്രിക്റ്റാണ്. താന്‍ ഒറ്റക്കുട്ടിയാണ്. മോഡലിംഗിനൊക്കെ പോയിത്തുടങ്ങിയപ്പോളേ വീട്ടില്‍ പ്രശ്‌നങ്ങളായിരുന്നു. പരസ്യമൊക്കെ ചെയ്ത് കഴിഞ്ഞതിന് ശേഷമാണ് അവരോട് പറയാറുള്ളത്. എന്നിട്ട് ചീത്തയും കേള്‍ക്കും. എന്നാല്‍ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പഠിപ്പിച്ചത് അവരാണെന്നും ഐശ്വര്യ പറയുന്നു.

Related posts