അ​​മേ​​രി​​ക്ക​​ന്‍ ബു​​ള്ളി, ബീ​​ഗി​​ള്‍, ജ​​ര്‍​മ​​ന്‍ ഷെ​​പ്പേഡ്, ലാ​​ബ്ര​​ഡോ​​ർ… എല്ലാവർക്കും  കാ​​ക്കി ക​​ണ്ടാ​​ല്‍ കട്ടക്കലിപ്പ്; കാക്കി തുണികാട്ടി പട്ടികളെ പരിശീലിപ്പിക്കുന്ന വീഡിയോ പുറത്ത്


കോട്ടയം; നായ്ക്കലുടെ കാവലിൽ കഞ്ചാവ് വിൽപന നടത്തിയ വീട്ടിൽ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. വീ​​ട്ടു​​മു​​റ്റ​​ത്തും വീ​​ടി​​നു​​ള്ളി​​ലും ശൗ​​ര്യം​​പൂ​​ണ്ട കൂ​​റ്റ​​ന്‍ നാ​​യ​​ക​​ള്‍.  

ഏ​​തു നി​​മി​​ഷ​​വും പോ​​ലീ​​സി​​നെ​​യും വ​​ന്‍​കി​​ട റെ​​യ്ഡി​​നെ​​യും റോ​​ബി​​ന്‍ മു​​ന്നി​​ല്‍ ക​​ണ്ടി​​രു​​ന്നു. കാ​​ക്കി ധ​​രി​​ച്ചെ​​ത്തു​​ന്ന​​വ​​രെ ആ ​​നി​​മി​​ഷം ആ​​ക്ര​​മി​​ക്കാ​​ന്‍​വി​​ധം പ്ര​​ത്യേ​​ക പ​​രി​​ശീ​​ല​​നം കൊ​​ടു​​ത്ത 13 നാ​​യ​​ക​​ള്‍.

റ​​ബ​​ര്‍ കൈ​​യു​​റ​​യ്ക്കു മു​​ക​​ളി​​ല്‍ ച​​ണ​​ച്ചാ​​ക്ക് ക​​ന​​ത്തി​​ല്‍ കെ​​ട്ടി അ​​തി​​ല്‍ കാ​​ക്കി നി​​റ​​മു​​ള്ള തു​​ണി ചു​​റ്റി നാ​​യ​​ക​​ളെ ക​​ടി​​പ്പി​​ച്ചാ​​യി​​രു​​ന്ന പ​​രി​​ശീ​​ല​​നം. റോ​​ബി​​ന്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ പ​​രി​​ശീ​​ല​​നം ന​​ല്‍​കു​​ന്ന വീ​​ഡി​​യോ പു​​റ​​ത്തു​​വ​​ന്നി​​ട്ടി​​ട്ടു​​ണ്ട്.

പ്ര​​തി​​യോ​​ഗി ക​​ട​​ന്നു​​വ​​ന്നാ​​ല്‍ ആ ​​നി​​മി​​ഷം ചാ​​ടി​​വീ​​ഴാ​​ന്‍ പാ​​ക​​ത്തി​​ലാ​​യി​​രു​​ന്നു ട്രെ​​യി​​നിം​​ഗ്. ഒ​​രു ക​​മ്പി വ​​ലി​​ച്ചാ​​ലു​​ട​​ന്‍ എ​​ല്ലാ കൂ​​ടു​​ക​​ളും ഒ​​ന്നാ​​കെ തു​​റ​​ന്ന് നാ​​യ​​ക​​ള്‍​ക്ക് പു​​റ​​ത്തു​​ചാ​​ടാം.

ആ​​ള്‍​പ്പൊ​​ക്ക​​ത്തി​​ല്‍ ചാ​​ടി ക​​ഴു​​ത്തും ക​​ണ്ണും ക​​ടി​​ച്ചു​​മു​​റി​​ക്കു​​ക, കൂ​​ട്ടം​​കൂ​​ടി വ​​ള​​ഞ്ഞാ​​ക്ര​​മി​​ക്കു​​ക തു​​ട​​ങ്ങി​​യ പ​​രി​​ശീ​​ല​​നം സി​​ദ്ധി​​ച്ച നാ​​യ​​ക​​ളെ​​യാ​​ണ് വ​​ള​​ർ​​ത്തി​​യി​​രു​​ന്ന​​ത്. അ​​മേ​​രി​​ക്ക​​ന്‍ ബു​​ള്ളി, ബീ​​ഗി​​ള്‍, ജ​​ര്‍​മ​​ന്‍ ഷെ​​പ്പേഡ്, ലാ​​ബ്ര​​ഡോ​​ര്‍ ഇ​​ന​​ങ്ങ​​ളി​​ല്‍​പ്പെ​​ട്ട നാ​​യ​​പ്പ​​ട​​യ്ക്ക് പ്ര​​തി​​യോ​​ഗി​​ക​​ളെ വ​​ള​​ഞ്ഞാ​​ക്ര​​മി​​ച്ചു ക​​ടി​​ച്ചു​​കീ​​റാ​​ന്‍ പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

നാ​​ലു വ​​ശ​​വും കാ​​ണാ​​വു​​ന്ന ത​​രം ക​​മ്പി​​ക്കൂ​​ട്ടി​​ലാ​​ണ് നാ​​യ​​ക​​ളെ പാ​​ര്‍​പ്പി​​ച്ചി​​രു​​ന്ന​​ത്. ചെ​​റി​​യൊ​​രു കാ​​ല്‍​പ്പെ​​രു​​മാ​​റ്റ​​മു​​ണ്ടാ​​യാ​​ല്‍​പ്പോ​​ലും നാ​​യ​​ക​​ള്‍ ഉ​​റ​​ക്കെ കു​​ര​​യ്ക്കും.

വീ​​ട്ടി​​ലെ​​ത്തു​​ന്ന​​വ​​ര്‍ ക​​ഞ്ചാ​​വ് ഇ​​ട​​പാ​​ടു​​കാ​​ര​​നാ​​ണോ പോ​​ലീ​​സാ​​ണോ​​യെ​​ന്നു കാ​​മ​​റ​​യി​​ലൂ​​ടെ റോ​​ബി​​ന്‍ നി​​രീ​​ക്ഷി​​ക്കും. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ക​​ഞ്ചാ​​വ് വാ​​ങ്ങാ​​നെ​​ന്ന വ്യാ​​ജേ​​ന പോ​​ലീ​​സ് മ​​ഫ്തി​​യി​​ലെ​​ത്തി​​യ​​തോ​​ടെ റോ​​ബി​​ന് സം​​ശ​​യം​​തോ​​ന്നി.

നാ​​യ​​ക​​ളെ ഇ​​യാ​​ള്‍ അ​​ഴി​​ച്ചു​​വി​​ട്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ര്‍​ധ​​രാ​​ത്രി പോ​​ലീ​​സ് ഡോ​​ഗ് സ്‌​​ക്വാ​​ഡി​​ലെ വി​​ദ​​ഗ്ധ​​രെ​​ക്കൂ​​ട്ടി ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് വ​​ള​​ഞ്ഞ ഉ​​ട​​ന്‍ റോ​​ബി​​ന്‍ ഓ​​ടി ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

പ​​രി​​ശീ​​ല​​നം നേടിയതു മൂ​​വാ​​റ്റു​​പു​​ഴ​​യി​​ല്‍
കോ​​ട്ട​​യം: മൂ​​വാ​​റ്റു​​പു​​ഴ സു​​ര​​ക്ഷാ കെ​​ന്ന​​ല്‍ അ​​ക്കാ​​ഡ​​മി​​യി​​ല്‍ ഒ​​ന്ന​​ര വ​​ര്‍​ഷം മു​​ന്‍​പ് നാ​​യ​​പ​​രി​​ശീ​​ല​​ന​​ത്തി​​ല്‍ റോ​​ബി​​ന്‍ ര​​ണ്ടു മാ​​സ​​ത്തെ പ​​രി​​ശീ​​ല​​നം നേ​​ടി​​യി​​രു​​ന്നു. ബി​​എ​​സ്എ​​ഫി​​ല്‍ 21 വ​​ര്‍​ഷം നാ​​യ​​പ​​രി​​ശീ​​ല​​ന​​ക​​നാ​​യി​​രു​​ന്ന കെ.​​പി. സ​​ഞ്ജ​​യ​​ന്‍ വി​​ര​​മി​​ച്ച​​ശേ​​ഷം തു​​ട​​ങ്ങി​​യ സ്ഥാ​​പ​​ന​​മാ​​ണി​​ത്.

കേ​​ര​​ള പോ​​ലീ​​സ് അ​​ക്കാ​​ഡ​​മി​​യി​​ലും ഹി​​മാ​​ച​​ല്‍ പോ​​ലീ​​സി​​ലും ഇ​​ദ്ദേ​​ഹം ഇ​​പ്പോ​​ഴും പ​​രി​​ശീ​​ല​​ക​​നാ​​ണ്. നാ​​യ​​ക​​ളെ എ​​ങ്ങ​​നെ​​യെ​​ല്ലാം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം, ആ​​ക്ര​​മ​​ണ​​വും അ​​നു​​സ​​ര​​ണ​​വും എ​​ങ്ങ​​നെ പ​​ഠി​​പ്പി​​ക്കാം തു​​ട​​ങ്ങി എ​​ല്ലാ കാ​​ര്യ​​ങ്ങ​​ളും റോ​​ബി​​ന്‍ വ​​ശ​​മാ​​ക്കി​​യി​​രു​​ന്നു.

റോ​​ബി​​ന്‍ നാ​​യ​​പ​​രി​​ശീ​​ല​​നം നേ​​ടി​​യ​​ത് ക​​ഞ്ചാ​​വ് വി​​ല്‍​പ​​ന​​യ്ക്ക് സു​​ര​​ക്ഷ ഒ​​രു​​ക്കാ​​നാ​​യി​​രു​​ന്നു​​വെ​​ന്ന് ത​​നി​​ക്ക് അ​​റി​​വി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്ന് സ​​ഞ്ജ​​യ​​ന്‍ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു.

Related posts

Leave a Comment