ക​ഥാ​പാ​ത്ര​ത്തി​നാ​യ് ഇ​ങ്ങ​നെ ചെ​യ്യേ​ണ്ടി വ​ന്നു, മോശം കമന്‍റുകൾ വേദനിപ്പിച്ചു; ട്രോളുകളോട് പ്രതികരിച്ച് എമി ജാക്സൺ

ന​ടി എ​മി ജാ​ക്‌​സ​ൺ അ​ടു​ത്തി​ടെ താ​ൻ പ​ങ്കെ​ടു​ത്ത ഒ​രു പ​രി​പാ​ടി​യി​ൽ നി​ന്ന് ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് താ​ര​ത്തി​നെ​തി​രെ വ​ന്ന​ത്. സി​ലി​യ​ൻ മ​ർ​ഫി ഫീ​മെ​യി​ൽ വേ​ർ​ഷ​ൻ എ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ​ക്ക് താ​ഴെ വ​ന്ന ക​മ​ന്‍റു​ക​ൾ.

ഇ​പ്പോ​ഴി​താ ട്രോ​ളി​നെ​തി​രെ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ, സി​ലി​യ​ൻ മ​ർ​ഫി​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​തി​ക​രണം അറിയിച്ചിരിക്കുകയാണ് എമി. 

Amy Jackson Looks Like Cillian Murphy? New Transformation Revealed -

ട്രോ​ള​ന്മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് ന​ടി പ​റ​ഞ്ഞു, “ഞാ​നൊ​രു അ​ഭി​നേ​താ​വാ​ണ്, ഞാ​ൻ എ​ന്‍റെ ജോ​ലി വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഞാ​ൻ യു​കെ​യി​ൽ പു​തി​യ പ്രൊ​ജ​ക്റ്റ് ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്.

അ​തി​നാ​ൽ ഞാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​യ് എ​നി​ക്ക് ഇ​ങ്ങ​നെ ചെ​യ്യേ​ണ്ടി വ​ന്നു. അതിനായാണ് മെലിഞ്ഞത്. ആ ​വേ​ഷ​ത്തി​ൽ എ​ന്നെ​ത്ത​ന്നെ മു​ഴു​വ​നാ​യി സ​മ​ർ​പ്പി​ക്കു​ന്നു. ഓ​ൺ​ലൈ​നി​ലു​ള്ള ഇ​ത്ത​രം ആ​ക്ഷേ​പം വ​ള​രെ സ​ങ്ക​ട​ക​ര​മാ​ണ്.

സി​നി​മ​യ്‌​ക്കാ​യി അ​വ​രു​ടെ ലു​ക്കി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തേ​ണ്ടി വ​ന്ന സ​ഹ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഞാ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അതിന് അ​വ​ർ വ​ള​രെ​യ​ധി​കം പ്ര​ശം​സി​ക്ക​പ്പെ​ട്ടു. എന്നാൽ ഒ​രു സ്ത്രീ ​അ​ത് ചെ​യ്യു​മ്പോ​ൾ സൗ​ന്ദ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ദ​ർ​ശ​വാ​ദ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ത്ത​തി​നാ​ൽ ട്രോ​ളാ​ൻ  അ​വ​കാ​ശ​മു​ണ്ടെ​ന്നാണ് ആളുകൾ കരുതുന്നത്.

Fans say Amy Jackson looks like Cillian Murphy in new pics, call her  'womenheimer' - India Today

Amy Jackson new look like Cillian Murphy - TV TERROR

Related posts

Leave a Comment