ഗാന്ധിനഗർ: കഞ്ചാവുമായി രണ്ട് സ്വകാര്യ ബസ് ജീവനക്കാർ എക്സൈസിന്റെ പിടിയിൽ. തിടനാട് സ്വദേശി ജോമോൻ (25), ആർപ്പുക്കര സ്വദേശി അനന്ദു ഷാജി (28) എന്നിവരാണു പിടിയിലായത്.
മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ വച്ചാണ് ഇവർ പിടിയിലായത്. പ്രതികളിൽനിന്ന് 55 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോളജ്, സ്കൂൾ വിദ്യാർഥികൾക്കും ബസ് ജീവനക്കാർക്കും കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
അസി. എക്സൈസ് ഇൻസ്പെക്ടർ വി. ആനന്ദ് രാജ്, കണ്ണൻ സി.ആർ , പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ്, സിവിൽ ഓഫീസർ വിനോദ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.