സ്വകാര്യ വാഹനത്തിൽ ബസ് ഡ്രൈവറുടെ പരക്കം പാച്ചിൽ; മൂന്നുവാഹനങ്ങളിൽ കൂട്ടിയിടിച്ച് അപകടം; ഏറ്റുമാനൂരിൽ അപകടം ഉണ്ടാക്കിയ യുവാവിനെ നാട്ടുകാർ പിടിച്ചു വച്ചു

ഏ​റ്റു​മാ​നൂ​ർ: അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞ കാ​ർ മൂ​ന്നു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഏ​റ്റു​മാ​നൂ​രി​ലാ​ണ് അ​പ​ക​ടം. കാ​ർ ഡ്രൈ​വ​ർ ക​ട​പ്പൂ​ര് സ്വ​ദേ​ശി അ​നു​പി(31)നെ ​ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ എം ​സി റോ​ഡി​ൽ ഏ​റ്റു​മാ​നൂ​രി​ലാ​ണ് സം​ഭ​വം.

അ​മി​ത വേ​ഗ​ത്തിൽ എ​ത്തി​യ കാ​ർ ആ​ദ്യം പാ​റോ​ലി​ക്ക​ൽ ഭാ​ഗ​ത്ത് വ​ച്ച് ഒ​രു ബൈ​ക്കി​ന് പി​ന്നി​ലി​ടി​ച്ചു. പി​ന്നീട് ഏ​റ്റു​മാ​നൂ​ർ – എ​റ​ണാ​കു​ളം റോ​ഡി​ലേ​ക്ക് പാ​ഞ്ഞ കാ​ർ ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ന് മു​ൻ​പി​ൽ വ​ച്ച് മറ്റൊരു കാ​റി​ന്‍റെ പി​ന്നി​ലി​ടി​ച്ചു. തു​ട​ർ​ന്ന് ഇ​വി​ടെ വ​ച്ച് അ​മി​ത വേ​ഗ​ത്തിൽ സി​നി​മാ സ്റ്റൈ​ലി​ൽ കാ​ർ പി​ന്നോ​ട്ടെ​ടു​ത്ത് വെ​ട്ടി​ച്ച് വീ​ണ്ടും മു​ന്നോ​ട്ട് ത​വ​ള​ക്കു​ഴി ഭാ​ഗ​ത്തേ​ക്ക് പോ​യി.

ത​വ​ള​ക്കു​ഴി ജം​ഗ്ഷ​നി​ൽ കാ​ർ എ​തി​രെ വ​ന്ന ലോ​റി​യു​മാ​യി കൂട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം ത​ക​രു​ക​യും ട​യ​ർ ഉൗ​രി തെ​റി​ച്ച് പോ​വു​ക​യും ചെ​യ്ത​തോ​ടെ മു​ന്നോ​ട്ട് പോ​കാ​നാ​വാ​തെ കാർ വ​ഴി​യി​ൽ കി​ട​ന്നു. ഇ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി ഓ​ടി.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ആ​ണ് അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച അ​നൂ​പി​നെ പി​ടി​ച്ചു വ​ച്ച​ത്. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ രൂ​പ​പ്പെട്ടെ​ങ്കി​ലും പോ​ലീ​സ് എ​ത്തി രം​ഗം ശാ​ന്ത​മാ​ക്കി. പി​ടി​യി​ലാ​യ അ​നൂ​പ് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റാ​ണ്.

Related posts