യാത്ര ക്യാന്‍സല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ട് അനുസരിച്ചില്ല; യാ​ത്ര​ക്കാ​ര​ന്‍റെ മൂ​ക്കി​ന്‍റെ പാ​ലം ഇ​ടി​ച്ച് ത​ക​ർ​ത്ത് ഊ​ബ​ർ ഡ്രൈ​വ​ർ

യാ​ത്ര ക്യാ​ൻ​സ​ൽ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​നു​സ​രി​ക്കാ​തി​രു​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ മൂ​ക്ക് ഇ​ടി​ച്ച് ത​ക​ർ​ത്ത് ഊ​ബ​ർ ഡ്രൈ​വ​ർ. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. കെം​പ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​വാ​നാ​യി​രു​ന്നു സോ​ഫ്റ്റ് വെ​യ​ർ എ​ഞ്ചി​നീ​യ​റാ​യ യുവാവ് ഊ​ബ​ർ ബു​ക്ക് ചെ​യ്ത​ത്.

എ​ന്നാ​ൽ ബു​ക്ക് ചെ​യ്ത സ​മ​യ​ത്ത് കാ​ണി​ച്ച​തി​ലും കൂ​ടു​ത​ൽ തു​ക ഊ​ബ​ർ ഡ്രൈ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. ബു​ക്ക് ചെ​യ്ത സ​മ​യ​ത്ത് കാ​ണി​ച്ച​തി​ലും കൂ​ടു​ത​ൽ തു​ക ന​ൽ​കു​വാ​ൻ പ​റ്റി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര​ൻ പ​റ​ഞ്ഞു. അ​പ്പോ​ൾ യാ​ത്ര ക്യാ​ൻ​സ​ൽ ചെ​യ്യ​ണ​മെ​ന്ന് ഡ്രൈ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ൻ അ​നു​സ​രി​ച്ചി​ല്ല.

ഇ​തോ​ടെ ഡ്രൈ​വ​ർ ബാ​ഗു​ക​ളെ​ല്ലും പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും യാ​ത്ര​ക്കാ​ര​ന്‍റെ മു​ഖ​ത്ത് ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ മൂ​ക്കി​ന്‍റെ പാ​ലം ത​ക​ർ​ന്നു. ഇ​യാ​ളെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

യാ​ത്ര​ക്കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​വ​ർ​ത്തി ചെ​യ്ത ഡ്രൈ​വ​റെ പു​റ​ത്താ​ക്കി​യെ​ന്ന് ഊ​ബ​ർ അ​റി​യി​ച്ചു.

Related posts