ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; പുക ഉയരുന്നത് കണ്ട് ഇറങ്ങിയോടിയതിനാൽ   പരിക്കേൽക്കാതെ രക്ഷപെട്ടെന്ന് ധനേഷ്


പെ​രു​മ്പാ​വൂ​ർ: എം​സി റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​നു തീ​പി​ടി​ച്ചു. പെ​രു​മ്പാ​വൂ​ർ വ​ട്ട​ക്കാ​ട്ടു​പ​ടി​ക്ക് സ​മീ​പം എം​സി റോ​ഡി​ൽ രാ​വി​ലെ 7.45നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

അ​യ്യ​മ്പു​ഴ​യി​ൽ​നി​ന്നും പു​ല്ലു​വ​ഴി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​യ്യ​ന്പു​ഴ സ്വ​ദേ​ശി മ​ഠ​ത്തി​പ്പ​റ​മ്പി​ൽ ധ​നേ​ഷ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാ​ണി​ത്.

ഇ​യാ​ൾ ത​ന്നെ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. കാ​റി​ൽ​നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ​ത​ന്നെ ധ​നേ​ഷ് വാ​ഹ​നം റോ​ഡി​ൽ നി​ർ​ത്തി പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി​മാ​റു​ക​യാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ പെ​രു​മ്പാ​വൂ​ർ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ​നി​ന്നും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ സു​നി​ൽ മാ​ത്യു, ബെ​ന്നി മാ​ത്യു, യു. ​ഉ​ജേ​ഷ്, ടി.​ബി. മി​ഥു​ൻ, കെ.​കെ. ബി​ജു, ബെ​ന്നി ജോ​ർ​ജ് എ​ന്നി​വ​ർ എ​ത്തി തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

Related posts

Leave a Comment