ഞാന്‍തന്നെ മതിയായിരുന്നു; ഒന്നര വയസു കാരന്‍ കാറിനുള്ളില്‍ കുടുങ്ങി; ഫയര്‍ ഫോഴ്‌സെത്തി ചില്ല് തകര്‍ത്ത് രക്ഷപ്പെടുത്തി

ktm-kuttyഅ​ടൂ​ർ: കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഒ​ന്ന​ര വ​യ​സു​കാ​ര​നെ ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി. കോ​ന്നി മ​തി​രും​പ​ള്ളി സ്വ​ദേ​ശി മ​ഹേ​ഷി​ന്‍​റെ മ​ക​ൻ ജോ​യ​ൽ ആ​ണ് കാ​റി​നു​ള്ളി​ൽ​കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​അ​ടൂ​ർ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍​റെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം.

വ​സ്ത്രം വാ​ങ്ങി​യ​തി​നു​ശേ​ഷം തി​രി​കെ വ​ന്ന് കു​ഞ്ഞി​നെ  കാ​റി​നു​ള്ളി​ൽ ഇ​രു​ത്തി​യ​തി​നു​ശേ​ഷം മ​ഹേ​ഷ്  ട​യ​ർ മാ​റു​ക​യാ​യി​രു​ന്നു. മാ​താ​വും കാ​റി​ന് വെ​ളി​യി​ലാ​യി​രു​ന്നു.  എ​ങ്ങ​നെ​യൊ സെ​ന്‍​റ​ർ​ലോ​ക്ക് വീ​ണ് ഡോ​ർ തു​റ​ക്കാ​ൻ പ​റ്റാ​താ​യി. കാ​റി​ന്‍​റെ താ​ക്കോ​ൽ കാ​റി​നു​ള്ളി​ലും ആ​യി​രു​ന്നു.

ഡോ​ർ തു​റ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പെ​ട്ട​തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍​റെ ചി​ല്ല് പൊ​ട്ടി​ച്ചാ​ണ് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​ത്.

Related posts