ഈ ​കാ​റൊ​ന്നു മാ​റ്റി​ത്ത​രു​മോ ? അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ പ​ണ​മി​ല്ല; കാ​റി​ന്‍റെ സ്റ്റീ​രി​യോ ഉ​ട​മ ത​ന്നെ അ​ഴി​ച്ചു​മാ​റ്റി

ക​ല്യാ​ശേ​രി: ക​ല്യാ​ശേ​രി ടൗ​ണി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഒ​ന്ന​ര​മാ​സ​മാ​യി കാ​ർ മാ​റ്റി ത​രാ​മോ എ​ന്ന് ചോ​ദി​ക്കു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ. ക​ല്യാ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം ത​ക​രാ​റി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു വ​ള​പ​ട്ട​ണം സ്വ​ദേ​ശി നാ​രാ​യ​ണ​ൻ ന​മ്പ്യാ​രു​ടെ മാ​രു​തി​കാ​ർ. നി​ർ​ത്തി​യി​ട്ട കാ​റി​ൽ രാ​ത്രി ഏ​തോ വാ​ഹ​ന​മി​ടി​ച്ച​തോ​ടെ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പി​ന്നെ കാ​ർ മാ​റ്റാ​ൻ ക​ഴി​യാ​തെ ക​ട​ക​ൾ​ക്കു മു​ന്നി​ൽ ദു​രി​ത​മാ​യി കി​ട​ന്നു.

കാ​റി​ന്‍റെ സ്റ്റീ​രി​യോ ഉ​ട​മ ത​ന്നെ അ​ഴി​ച്ചു​മാ​റ്റി. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണു കാ​ർ ക​ട​യ്ക്കു മു​ന്നി​ൽ കി​ട​ക്കു​ന്ന​തെ​ന്ന് ക​ല്യാ​ശേ​രി​യി​ലെ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. കാ​ർ റോ​ഡ​രി​കി​ൽ നി​ന്നു മാ​റ്റാ​ത്ത​ത് സ്കൂ​ളി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി​ട്ടു​ണ്ട്. കാ​ർ മാ​റ്റാ​ൻ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സാ​മൂ​ഹ്യ സം​ഘ​ട​ന​യാ​യ പാ​പ്പി​നി​ശേ​രി ടൈം​സും ക​ള‌​ക്‌​ട​ർ​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts