കഞ്ചാവും മദ്യവും നൽകിയ ശേഷം  ഭിന്നശേഷിക്കാരനായ യുവാവിനെ മർദ്ദിച്ച് അവശനാക്കിയതായി പരാതി

അ​ഞ്ച​ൽ : അ​ഞ്ച​ലി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം മ​ദ്യ​വും ക​ഞ്ചാ​വും ന​ൽ​കി വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് ഉ​പേ​ക്ഷി​ച്ച​താ​യി പ​രാ​തി. അ​ഞ്ച​ൽ ഏ​റം മേ​ലേ​വി​ള​വീ​ട്ടി​ൽ കോ​മ​ള​വ​ല്ലി​യു​ടെ മ​ക​നും ഭി​ന്ന​ശേ​ഷി​കാ​ര​നു​മാ​യ മു​ര​ളീ​കൃ​ഷ്ണ​നാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യ​ത്.

മൂ​ന്നു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് മു​ര​ളി​കൃ​ഷ്ണ​നെ കാ​ണാ​നി​ല്ലെന്ന്‍ ചൂ​ണ്ടി​കാ​ട്ടി മാ​താ​വ് അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സും ബ​ന്ധു​ക്ക​ളും അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ ദൂ​രെ വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് നി​ന്നും മു​ര​ളി​കൃ​ഷ്ണ​നെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന്‍ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന്‍ ഇ​യാ​ളെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ മു​ര​ളി​കൃ​ഷ​ണ​ന്‍റെ ശ​രീ​ര​ത്ത് ആ​ക​മാ​നം അ​ടി​കൊ​ണ്ട പാ​ടു​ക​ളും ര​ക്ത​ത്തി​ല്‍ മ​ദ്യ​ത്തി​ന്‍റെ അം​ശ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യായ ഗോ​പ​കു​മാ​ര്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രെ മാ​താ​വ് കോ​മ​ള​വ​ല്ലി റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി, അ​ഞ്ച​ല്‍ പോ​ലീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ പ​രാ​തി​യി​ല്‍ പോ​ലീ​സ് ന​ട​പ​ടി വൈ​കി​പ്പിക്കു​ന്ന​താ​യി മാ​താ​വ് കോ​മ​ള​വ​ല്ലി ആ​രോ​പി​ച്ചു. അ​തേ​സ​മ​യം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ഞ്ച​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു.

Related posts