ഉറക്കമുണർന്ന നാടിനെ തേടി ദുരന്ത വാർത്ത: തി​രു​വ​മ്പാ​ടി​യി​ല്‍ കാ​റി​നു​ള്ളി​ല്‍ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി പു​ന്ന​യ്ക്ക​ലി​ല്‍ കാ​റി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ന്ന​യ്ക്ക​ല്‍ സ്വ​ദേ​ശി അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തി​രു​വ​മ്പാ​ടി പു​ന്ന​യ്ക്ക​ല്‍ ച​പ്പാ​ത്ത് റോ​ഡി​ലാ​ണ് സം​ഭ​വം.

ഇ​ന്ന​ലെ രാ​ത്രി 12ന് ​ഇ​തു​വ​ഴി വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​ണ് ക​ത്തു​ന്ന നി​ല​യി​ല്‍ കാ​ര്‍ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ തി​രു​വ​ന്പാ​ടി പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി തൊ​ട്ട​ടു​ത്ത തോ​ട്ടി​ൽ നി​ന്ന് വെ​ള്ള​മെ​ടു​ത്ത് തീ ​അ​ണ​ച്ചു. അ​പ്പൊ​ഴേ​ക്കും കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​യി​രു​ന്നു.

കാ​ർ ന​മ്പ​റും ആ​ര്‍​സി ഓ​ണ​റെ കു​റി​ച്ചും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​ന്ന​യ്ക്ക​ല്‍ സ്വ​ദേ​ശി അ​ഗ​സ്റ്റി​നാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു. സ്ഥ​ല​ത്ത് ഫൊ​റ​ൻ​സി​ക് സം​ഘം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യാ​ണ്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം.

Related posts

Leave a Comment