‘ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ആ​ന്തം’ പങ്കുവച്ച് രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യു​ടെ ആ​ന്തം പു​റ​ത്തി​റ​ങ്ങി. കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ല്‍ ഗാ​ന്ധി​ ആ​ന്തം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചു.

ഇ​തി​നോ​ടൊ​പ്പം ത​ന്നെ ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യു​ടെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൗ​ര​സ​മൂ​ഹ​ത്തോ​ട് രാ​ഹു​ൽ ഗാ​ന്ധി സം​വ​ദി​ച്ചു. യാ​ത്ര​യി​ൽ ഉ​ന്ന​യി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് രാ​ഹു​ൽ ഗാ​ന്ധി പൗ​ര​സ​മൂ​ഹ​ത്തോ​ട് ചോ​ദി​ച്ച​ത്. തൊ​ഴി​ലി​ല്ലാ​യ്മ, ദ​ളി​ത് ആ​ദി​വാ​സി പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, വി​ല​ക്ക​യ​റ്റം മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ യാ​ത്ര​യി​ൽ ഉ​ന്ന​യി​ക്ക​ണ​മെ​ന്നു​ള്ള മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ജ​നു​വ​രി 14 ന് ​മ​ണി​പ്പൂ​രി​ൽ നി​ന്ന് ആ​രം​ഭി​ക്കും. 110 ജി​ല്ല​ക​ൾ 100 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ൾ 337 നി​യ​മ​സ​ഭാ സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 15 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ യാ​ത്ര ക​ട​ന്നു​പോ​കും. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ മ​ണി​പ്പൂ​രി​ൽ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment