ചാക്കി​ലാ​ക്കി ക​ള്ള​ൻ കൊ​ണ്ടു​പോ​കു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ; ഏ​ല​ക്കാ മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ ഒ​രു ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ച്  നെ​ടു​ങ്ക​ണ്ട​ത്തെ ക​ർ​ഷ​ക​ൻ


നെ​ടു​ങ്ക​ണ്ടം: മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം പൊ​റു​തി​മു​ട്ടി​ച്ച​പ്പോ​ള്‍ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​വ​ര്‍​ക്ക് ഒ​രു​ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു ക​ര്‍​ഷ​ക​ന്‍.

ഏ​ല​ത്തോ​ട്ട​ത്തി​ല്‍ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മായ​തോ​ടെ​യാ​ണ് തൂ​ക്കു​പാ​ലം സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്.

കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലാ​ണ് രാ​ജേ​ഷ് ഏ​ലം കൃ​ഷി ആ​രം​ഭി​ച്ച​ത്. വി​ല കൊ​ടു​ത്ത് വെ​ള്ളം വാ​ങ്ങി​യാ​ണ് കൃ​ഷി പ​രി​പാ​ലി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, വി​ള​വ് ആ​യ കാ​ലം മു​ത​ല്‍ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യ​വും ആ​രം​ഭി​ച്ചു. തോ​ട്ട​ത്തി​ല്‍ നി​ന്നു പ​ല​ത​വ​ണ പ​ച്ച ഏ​ല​ക്ക ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഓ​രോ വി​ള​വെ​ടു​പ്പി​നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് രാ​ജേ​ഷി​ന് ഉ​ണ്ടാ​കു​ന്ന​ത്.

Related posts

Leave a Comment