ജൂ​ൺ 16ന് നടക്കുന്ന ഫ്രാ​ൻ​സി​ന്‍റെ ക​ളി കാ​ണാ​ൻ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി തൗഫീഖ് റ​ഷ്യ​യി​ൽ

കൊ​യി​ലാ​ണ്ടി: ഫ്രാ​ൻ​സി​ന്‍റെ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​രം​കാ​ണാ​നാ​യി ക​ടു​ത്ത ആ​രാ​ധ​ക​ൻ പെ​രു​വ​ട്ടൂ​ർ താ ​വോ​ളി​ തൗ​ഫീ​ഖ് റ​ഷ്യ​യി​ലെ​ത്തി. ജൂ​ൺ 16ന് ​ഫ്രാ​ൻ​സും ഓസ്ട്രേലി​യ​യും ത​മ്മി​ലു​ള്ള മ​ത്സ​രം കാ​ണാ​നാ​യാ​ണ് തൗ​ഫീ​ഖ് റ​ഷ്യ​യി​ലെ​ത്തി​യ​ത്. ക​സാ​ൻ അ​റീ​ന സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

45000 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ 3.30നാ​ണ് മ​ത്സ​രം. മത്സ​രം കാ​ണാ​ൻ ടി​ക്ക​റ്റി​നാ​യി ഒ​രു വ​ർ​ഷം മു​മ്പ് ത​ന്നെ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ശ്ര​മം തു​ട​ർ​ന്നു കൊ​ണ്ടെ​യി​രു​ന്നു. ഒ​ടു​വി​ൽ മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് ഓ​ൺ​ലൈ​ൻ മു​ഖേ​നെ ടി​ക്ക​റ്റ് ലഭി​ച്ച​ത്. 11-ാം തീയ​തി ഡ​ൽ​ഹി​യി​ൽ നി​ന്ന് ക​സാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​യ​ശേ​ഷം, അ​വി​ടെ നി​ന്ന് റ​ഷ്യ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ ഫ്രാ​ൻ​സ് ഫു​ട്ബോ​ൾ ആ​രാ​ധ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ഔ​ദ്യോ​ഗി​ക ആ​രാ​ധ​ക ഗ്രൂ​പ്പ് സ്ഥാ​പി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് തൗ​ഫീ​ഖ്. സി​ന​ദി​ൻ സി​ദാ​ൻ എ​ന്ന ഫ്ര​ഞ്ച് ഫു​ട്ബോ​ൾ താ​ര​ത്തെ മ​ന​സി​ലാ​രാ​ധി​ച്ച് തു​ട​ങ്ങി​യതാ​ണ് ഫ്രാ​ൻ​സ് എ​ന്ന രാ​ജ്യം തൗ​ഫീ​ഖി​ന്‍റെ മ​ന​സി​നെ കീ​ഴ​ട​ക്കി​യ​ത്. ബം​ഗ​ളു​രു​വി​ൽ ജ​റ്റ് എ​യ​ർ​വേ​ഴ്സി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് തൗ​ഫീ​ഖ്.

Related posts