ഞങ്ങളുടെ റീൽസിന് വിജയ് ദേവരകൊണ്ട കമന്‍റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ല’: പെണ്‍കുട്ടികളുടെ പോസ്റ്റിന് കിടിലൻ മറുപടിയുമായി താരം

ഹൈ​ദ​രാ​ബാ​ദ്: അ​ര്‍​ജു​ന്‍ റെ​ഡ്ഡി എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​യി​ല്‍ ത​രം​ഗ​മാ​യി മാ​റി​യ താ​ര​മാ​ണ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട. തെ​ലു​ങ്ക് സി​നി​മ രം​ഗ​ത്താ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​തെ​ങ്കി​ലും ഇ​ന്ന് ഇ​ന്ത്യ മു​ഴു​വ​ന്‍ ഫാ​ന്‍​സു​ള്ള വ്യ​ക്തി​യാ​ണ് വി​ജ​യ്. സ്ത്രീ​ക​ള്‍ ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു വി​ഭാ​ഗം ഫാ​ന്‍​സി​നെ ആ​ക​ര്‍​ഷി​ക്കാ​റു​ണ്ട് താ​രം. ഇ​പ്പോ​ഴി​താ ത​ന്‍റെ ആ​രാ​ധി​ക​മാ​രാ​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് വി​ജ​യ്ക്കു​ള​ള ക​രു​ത​ലാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

ഹ​ര്‍​ഷി​ദ റെ​ഡ്ഡി എ​ന്ന പ്രൊ​ഫൈ​ലി​ല്‍ നി​ന്ന് ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​രു റീ​ൽ​സ് പ​ങ്കു​വ​ച്ചു. “വി​ജ​യ് ദേ​വ​ര​കൊ​ണ്ട ഈ ​വീ​ഡി​യോ​യി​ൽ ക​മ​ന്‍റ് ഇ​ട്ടാ​ല്‍ ഞ​ങ്ങ​ൾ പ​രീ​ക്ഷ​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പ് ആ​രം​ഭി​ക്കും എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​ക​ൾ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

വ​ള​രേ വേ​ഗ​ത്തി​ൽ ത​ന്നെ റീ​ല്‍​സ് വൈ​റ​ലാ​യി. വീ​ഡി​യോ ക​ണ്ട​താ​രം അ​തി​നു ക​മ​ന്‍റും ന​ൽ​കി.”90% നേ​ടൂ, ഞാ​ൻ നി​ങ്ങ​ളെ കാ​ണും”​എ​ന്നാ​ണ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട ക​മ​ന്‍റ് ചെ​യ്ത​ത്. എ​ന്താ​യാ​ലും ആ​രാ​ധ​ക​രോ​ട് താ​ര​ത്തി​നു​ള്ള ക​രു​ത​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ർ​ച്ച​യാ​ണ്.

അ​തേ​സ​മ​യം, ‘ഖു​ഷി’​യു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം ‘ഫാ​മി​ലി സ്റ്റാ​ർ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ലാ​ണ് താ​രം. പ​ര​ശു​റാം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ദി​ൽ രാ​ജു​വാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ മൃ​ണാ​ൾ ഠാ​ക്കൂ​ർ ആ​ണ് നാ​യി​ക. ഗോ​പി സു​ന്ദ​റാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 5 ന് ​റി​ലീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ചി​ത്രം ഒ​രു ആ​ക്ഷ​ന്‍ ഫാ​മി​ലി ഡ്രാ​മ​യെ​ന്നാ​ണ് സൂ​ച​ന. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment