കാറില്‍ ഉണ്ടായിരുന്ന യുവതി ആര് ? ദേ​ശീയ​പാ​ത​യി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണം പോ​ലെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ രം​ഗ​ങ്ങ​ൾ; ക​ണ്ടു ഞെ​ട്ടി നാ​ട്ടു​കാർ

മ​ണ്ണു​ത്തി: ദേ​ശീ​യ​പാ​ത തോ​ട്ട​പ്പ​ടി​യി​ൽ മേ​ൽ​പ്പാ​ല​ത്തി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണം പോ​ലെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ രം​ഗ​ങ്ങ​ൾക​ണ്ടു നാ​ട്ടു​കാർ ഞെ​ട്ടി.

രം​ഗം കൂടു​ത​ൽ വ​ഷ​ളാ​വാ​ൻ തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ഇ​ട​പെട്ട് എ​ല്ലാ​വ​രെ​യും മ​ണ്ണു​ത്തി പോ​ലീ​സി​നു കൈ​മാ​റി.

ഇന്നലെ ഉ​ച്ച​തിരിഞ്ഞ് മൂന്നോ​ടെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തുനി​ന്നും വ​രി​ക​യാ​യി​രു​ന്ന കാ​റി​നെ സി​നി​മ സ്റ്റൈലി​ൽ മ​റ്റെ​രു കാ​ർ ത​ട​ഞ്ഞു നിർത്തു​ന്നു.

കാ​റി​ൽ​നി​ന്നും ര​ണ്ടുപേ​ർ ഇ​റ​ങ്ങി ത​ട​ഞ്ഞുനി​ർത്തി​യ കാ​റി​ന്‍റെ ഡോ​ർ വ​ലി​ച്ചുതു​റ​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന യുവ​തി​യെ ബ​ലം പ്ര​യോ​ഗി​ച്ച് കാ​റി​ൽ​നി​ന്നും ഇ​റ​ക്കി ഇ​വ​രു​ടെ കാ​റി​ൽ ക​യ​റ്റു​ന്നു.

ഇ​തോ​ടെ യു​വ​തി​യു​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​ധ്യ​വ​യ​സ്കൻ ഇ​റ​ങ്ങി യു​വ​തി​യെ ക​യ​റ്റി​യ കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ക​യ​റിയിരി​ക്കു​ന്നു.

കാ​ർ മു​ന്നോ​ട്ട് എ​ടു​ക്കും എ​ന്ന അ​വ​സ്ഥ​യി​ൽ കാ​റി​ന്‍റെ വൈ​പ്പ​റി​ൽ പി​ടി​ച്ച് താ​ഴെ വീ​ഴാ​തി​രി​ക്കാ​ൻ ശ്ര​മം. ഇ​ത്ര​യു​മാ​യ​പ്പോ​ൾ നാ​ട്ടു​കാർ‌ത​ന്നെ പോ​ലീ​സി​നെ വി​ളി​ച്ചു.

ശേ​ഷം മ​ണ്ണു​ത്തി സ്റ്റേ​ഷ​നി​ൽ. ഇ​തി​നകംത​ന്നെ വ​ലി​യൊ​രു ജ​ന​ക്കൂട്ടം സ്റ്റേ​ഷ​നു​ മു​ന്നി​ലെ​ത്തി​യി​രു​ന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തി.

യുവതിയെ ബ​ലം പ്ര​യോ​ഗി​ച്ച് കാ​റി​ൽ ക​യ​റ്റി​ക്കൊണ്ടു പോകാൻ ശ്രമിച്ചവർക്കെതിരേ പോലീസ് കേസെടുത്തു.

Related posts

Leave a Comment