ഇതോ ദൈവത്തിന്റെ സ്വന്തം നാട് ? വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയാല്‍ പിന്നെ തുടങ്ങും ദേഹോദ്രവം; അ​ച്ഛ​ൻ വൃ​ദ്ധ​സ​ദ​ന​ത്തി​ലേ​ക്ക് മാ​റും; പക്ഷേ…

ക​ൽ​പ്പ​റ്റ: ബ​ത്തേ​രി ബീ​നാ​ച്ചി സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ.

സ്ഥി​ര​മാ​യി മ​ക​ന്‍റെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​ക്കു​ന്ന അ​ച്ഛ​ൻ വൃ​ദ്ധ​സ​ദ​ന​ത്തി​ലേ​ക്ക് മാ​റി താ​മ​സി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​ണെ​ന്നും ചെ​ല​വ് വ​ഹി​ക്കാ​ൻ മ​ക​ൻ ത​യാ​റാ​ണെ​ന്നും മാ​ന​ന്ത​വാ​ടി സ​ബ്ക​ള​ക്ട​ർ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

പ​രാ​തി​ക്കാ​ര​ന്‍റെ മ​ക​ൻ വി​ദേ​ശ​ത്താ​ണ്. മ​ക​ൻ താ​ഴ​ത്തെ നി​ല​യി​ലും അ​ച്ഛ​ൻ മു​ക​ളി​ല​ത്തെ നി​ല​യി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

നാ​ട്ടി​ൽ വ​രു​ന്പോ​ഴെ​ല്ലാം മ​ക​ൻ ത​ന്നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കാ​റു​ണ്ടെ​ന്ന് അ​ച്ഛ​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

ഇ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി കേ​സു​ക​ൾ പോ​ലീ​സി​ലു​ണ്ട്. ത​ന്‍റെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് മ​ക​ന്‍റെ പ​ക്ഷ​ത്താ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വീ​ടി​ന്‍റെ ഗേ​റ്റ് മ​ക​ൻ താ​ഴി​ട്ട് പൂ​ട്ടി​യ​തി​നാ​ൽ മ​തി​ൽ ചാ​ടി​ക​ട​ന്നാ​ണ് താ​ൻ പു​റ​ത്തേ​ക്ക് പോ​കാ​റു​ള്ള​ത്.

ത​ന്‍റെ പേ​രി​ലു​ള്ള 16 സെ​ന്‍റ് സ്ഥ​ലം വി​റ്റു​കി​ട്ടി​യ പ​ണം കൊ​ണ്ട് നി​ർ​മി​ച്ച വീ​ട്ടി​ലാ​ണ് മ​ക​ൻ താ​മ​സി​ക്കു​ന്ന​ത്.

ത​ന്‍റെ പേ​രി​ലു​ള്ള മു​ഴു​വ​ൻ സ്ഥ​ല​വും വി​റ്റ് പ​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് മ​ക​ന്‍റെ ആ​വ​ശ്യ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മാ​ന​ന്ത​വാ​ടി ആ​ർ​ഡി​ഒ, ബ​ത്തേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. മ​ക​ന്‍റെ പേ​രി​ലാ​ണ് വീ​ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മ​ക​ൻ എ​ല്ലാ​മാ​സ​വും അ​ച്ഛ​ന് ചെ​ല​വി​ന് ന​ൽ​കു​ന്നു​ണ്ട്. പ​രാ​തി​ക്കാ​ര​നും മ​ക​നും ത​മ്മി​ൽ നി​ര​ന്ത​രം പ​രാ​തി​യും കേ​സു​ക​ളു​മാ​യി ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​വ​രാ​ണ്.

പ​രാ​തി​ക്കാ​ര​ൻ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് സ​ബ് ക​ള​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

ഇ​പ്പോ​ൾ പ​രാ​തി​ക്കാ​ര​നും മ​ക​നും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​ര​ൻ വൃ​ദ്ധ​സ​ദ​ന​ത്തി​ലേ​ക്ക് പോ​കാ​ൻ ത​യാ​റാ​ണ്.

മ​ക​ൻ ചെ​ല​വു വ​ഹി​ക്കാ​നും ത​യാ​റാ​ണെ​ന്ന് മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല​യു​ള്ള മെ​യി​ന്‍റ​ന​ൻ​സ് ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​മാ​നാ​യ സ​ബ്ക​ള​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

സ​ബ്ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ൽ ഫ​ല​പ്ര​ദ​മാ​യ​തി​നാ​ൽ ക​മ്മീ​ഷ​ൻ കേ​സ് തീ​ർ​പ്പാ​ക്കി.

Related posts

Leave a Comment