12 മണിക്കൂര്‍ നീണ്ട പരിശോധന! ഡിവൈഎസ്പിയുടെ വീട്ടിലെ റെയ്ഡില്‍ കണ്ടെത്തിയത് വന്‍ നിക്ഷേപത്തിന്റെ രേഖകള്‍; പണമായി 9.65 ലക്ഷവും

പാ​ല​ക്കാ​ട്: തൃ​ശൂ​ർ റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി. ​ഹം​സ​യു​ടെ പാ​ല​ക്കാ​ട്ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ അ​ന​ധി​കൃ​ത നി​ക്ഷേ​പം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ക​ണ്ടെ​ത്തി. പ​ണ​മാ​യി 9.65 ല​ക്ഷ​വും പി​ടി​ച്ചെ​ടു​ത്തു. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള വി​ജി​ല​ൻ​സ് സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പാ​ല​ക്കാ​ട് ഒ​തു​ങ്ങോ​ടു​ള്ള ഹം​സ​യു​ടെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​തേ സ​മ​യംത​ന്നെ ഡി​വൈ​എ​സ്പി​യു​ടെ തൃ​ശൂ​രി​ലെ ഓ​ഫീ​സി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ അ​റ​യി​ലാ​ണ് പ​ണ​വും രേ​ഖ​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഭൂ​മി ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും ആ​ധാ​ര​ങ്ങ​ളും മ​റ്റു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ഏ​റെ​യും. അ​റു​പ​തോ​ളം രേ​ഖ​ക​ൾ ക​ണ്ടെ​ത്തി. 185 ഗ്രാം ​സ്വ​ർ​ണ​വും നി​ക്ഷേ​പ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ഡ​യ​റി​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ഡി​വൈ​എ​സ്പി ഹം​സ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​ന്പാ​ദി​ച്ച​താ​യു​ള്ള പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പ​രി​ശോ​ധ​ന 12 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു. പ​രി​ശോ​ധ​ന​സ​മ​യ​ത്ത് ഡി​വൈ​എ​സ്പി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ കാ​ല​യ​ള​വി​ൽ ഡി​വൈ​എ​സ്പി ഹം​സ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​ന്പാ​ദി​ച്ച​താ​യി ബോ​ധ്യം വ​ന്നി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. വി​ജി​ല​ൻ​സ് എ​സ്പി വി.​എ​ൻ ശ​ശി​ധ​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​വൈ​എ​സ്പി ടി.​യു സ​ജീ​വ​ൻ, ഇ​ൻ​സ്പെ​ക്ട​ർ സി.​ജെ മാ​ർ​ട്ടി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Related posts