‘കാഷ് ഓണ്‍ ഡെലിവറി’നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക് ! ആമസോണും ഫ് ളിപ്പ്കാര്‍ട്ടുമുള്‍പ്പെടെയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായേക്കും…

ന്യൂഡല്‍ഹി: ഉത്പന്നം ലഭിച്ച ശേഷം മാത്രം പണം കൈമാറുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് കാഷ് ഓണ്‍ ഡെലിവറി സംവിധാനം അനധികൃതമാണെന്ന് ആര്‍ബിഐ മറുപടി നല്‍കിയത്.

ഫഌപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ മുന്‍നിര ഇ കൊമേഴ്‌സ് സ്ഥാപനങ്ങളെല്ലാം കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്.

ഇത് അനധികൃത കച്ചവടമാണെന്നാണ് ആര്‍ബിഐയുടെ വിശദീകരണം. പെയ്‌മെന്റ്‌സ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം ഫ് ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതിയില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളത്.

ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാവുന്ന മറുപടിയാണ് ഇപ്പോള്‍ ആര്‍ബിഐയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. പല ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും വിപണി പിടിച്ചടക്കിയതു തന്നെ കാഷ് ഓണ്‍ ഡെലിവറി സൗകര്യത്തിലൂടെയാണെന്നതും കാര്യത്തെ ഗൗരവതരമാക്കുന്നു.

Related posts