ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് തട്ടിപ്പ്! കേന്ദ്രീയവിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്ത് കവർന്നത് ഏഴര ലക്ഷം; പരാതിയുമായി കുട്ടനാട് സ്വദേശിയും രംഗത്ത്

മ​ങ്കൊ​മ്പ് : ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച്, ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ തൃ​ശൂ​രി​ൽ അ​റ​സ്റ്റി​ലാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്കെ​തി​രെ കു​ട്ട​നാ​ടു സ്വ​ദേ​ശി​യും പ​രാ​തി​യു​മാ​യി രം​ഗ​ത്ത്.

കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്നു പ​റ​ഞ്ഞു ത​ട്ടി​പ്പു ന​ട​ത്തി​യ ജ​ഗ്ഗീ​ഷ് എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് മു​ട്ടാ​ർ മാ​മ്പു​ഴ​ക്ക​രി സ്വ​ദേ​ശി​യാ​ണ് രാ​മ​ങ്ക​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

9ര​ണ്ടു ത​വ​ണ​ക​ളി​ലാ​യി ഏ​ഴ​ര ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സും, പ​രാ​തി​ക്കാ​ര​നും പ​റ​യു​ന്ന​തി​ങ്ങ​നെ. നാ​ട്ടു​കാ​ര​നും സൃ​ഹൃ​ത്തു​മാ​യ ആ​ൾ വ​ഴി​യാ​ണ് ത​ട്ടി​പ്പു​കാ​ര​നു​മാ​യി പ​രാ​തി​ക്കാ​ർ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

നാ​ട്ടി​ൽ സ്വ​കാ​ര്യ സ്്കൂ​ളു​ക​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ​രാ​തി​ക്കാ​ര​ന് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

ആ​ദ്യ ത​വ​ണ അ​ഞ്ചു ല​ക്ഷം രൂ​പ​യും, ര​ണ്ട​ര ല​ക്ഷം രൂ​പ പി്ന്നീ​ട് പ്ര​തി​യു​ടെ ബാ​ങ്ക​് അക്കൗ​ണ്ടു വ​ഴി​യു​മാ​ണ് കൈ​പ്പ​റ്റി​യ​ത്. ആ​ഡം​ബ​ര​ക്കാ​റി​ൽ കി​ട​ങ്ങ​റ-​നീ​രേ​റ്റു​പു​റം റോ​ഡി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ്ര​തി പ​രാ​തി​ക്കാ​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ത​ട്ടി​പ്പു സം​ബ​ന്ധി​ച്ചു പ​രാ​തി​ക്കാ​ര​ൻ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ഇ​ട​നി​ല​ക്കാ​ര​ന്റെ ഉ​റ​പ്പി​ൻ​മേ​ലാ​ണ് തു​ക കൈ​മാ​റി​യ​ത്. അ​തേ​സ​മ​യം ത്ട്ടി​പ്പു​കാ​ര​നെ​തി​രെ ഇ​ട​നി​ല​ക്കാ​ര​നും രാ​മ​ങ്ക​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ചോ​ദ്യം ചെ​യ്യു​ന്ന​തി​നും, തെ​ളി​വെ​ടു​പ്പി​നു​മാ​യി റി​മാ​ന്റി​ൽ ക​ഴി​യു​ന്ന ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു രാ​മ​ങ്ക​രി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment