തീ മുകളിലേയ്ക്ക് ആളിപ്പടര്‍ന്നപ്പോള്‍ വെല്‍ഡിഗ് തൊഴിലാളികള്‍ ഓടിയില്ലായിരുന്നെങ്കില്‍..! ഫാ​ക്ട​റി​യി​ലെ തീ​പി​ടിത്തം; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ആ​ല​പ്പു​ഴ: ജി​ല്ലാ കോ​ട​തി​യ്ക്ക് എ​തി​ർ വ​ശ​ത്ത് എ​സ്ഡി​വി സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന കേ​ര​ള സ്റ്റേ​റ്റ് ക​യ​ർ മെ​ഷി​ന​റി മാ​നു​ഫാ​ക്‌​ച്വ​റിം​ഗ് ക​മ്പ​നി​യി​ൽ തീ​പി​ടിത്തം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.

സ്റ്റോ​ർ റൂ​മി​ൽ നി​ന്നും തീ ​മു​ക​ളി​ലേ​യ്ക്ക് ആ​ളി​പ്പ​ട​ർ​ന്ന​പ്പോ​ൾ ത​ന്നെ വെ​ൽ​ഡി​ഗ് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ ആ​ള​പാ​യ​മൊ​ഴി​വാ​യി.

ക​യ​ർ വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ മെ​ഷീ​ന​റി​ക​ൾ നി​ർ​മ്മി​ച്ച്‌ സ​ൽ​കു​ന്ന സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​ണി​ത്. ഫാ​ക്ട​റി​യി​ലെ മെ​ഷീ​ന​റി ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന പ്ര​ധാ​ന ഗ്യാ​രേ​ജി​ന് അ​ക​ത്തു​ള്ള സ്റ്റോ​ർ റൂ​മി​ൽ നി​ന്നാ​ണ് തീ ​ആ​ളി​പ്പ​ട​ർ​ന്ന​ത്.

ഈ ​സ്റ്റോ​ർ റൂ​മി​ന് മു​ക​ളി​ലാ​യി സ്റ്റോ​റേ​ജ് സൗ​ക​ര്യം വ​ർ​ദ്ധി​പ്പി​ക്കു​വാ​ൻ ഇ​രു​മ്പ് പൈ​പ്പു​ക​ൾ കൊ​ണ്ട് മേ​ൽ​ത്ത​ട്ട് നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തീ ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്.

മു​ക​ൾ​ത്ത​ട്ടി​ൽ വെ​ൽ​ഡ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ സ്റ്റോ​ർ റൂ​മി​ലേ​യ്ക്ക് തീ​പ്പൊ​രി തെ​റി​ച്ച​താ​കാം തീ​പി​ടു​ത്ത കാ​ര​ണം എ​ന്നാ​ണ് അ​നു​മാ​നം.

ഫാ​ക്ട​റി​യു​ടെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് തീ ​പ​ട​ർ​ന്ന് പി​ടി​ക്കും മു​ൻ​പ് വ​ള​രെ വേ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ഫോം ​ടെ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​ധു​നി​ക വാ​ഹ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ൽ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

ക​യ​ർ മെ​ഷീ​ന​റി​ക​ളു​ടെ നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ളാ​യ വ​ലി​യ മോ​ട്ടോ​റു​ക​ൾ, ഗി​യ​ർ​ബോ​ക്സു​ക​ൾ, വി​വി​ധ ത​രം ബെ​യ​റിം​ഗു​ക​ൾ, ക​പ്പി​ക​ൾ, ഓ​യി​ൽ, പെ​യി​ൻ്റ്, തി​ന്ന​ർ മു​ത​ലാ​യ​വ സൂ​ക്ഷി​ച്ചി​രി​ന്ന വ​ലി​യ സ്റ്റോ​ർ റൂ​മി​നാ​ണ് തീ ​പ​ട​ർ​ന്ന​ത്.

ആ​യ​തി​നാ​ൽ നേ​രി​ട്ട് വെ​ള്ളം ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചാ​ൽ തീ ​ആ​ളി​പ്പ​ട​രു​മെ​ന്ന​തി​നാ​ൽ അ​ഗ്നി ര​ക്ഷാ​സേ​ന ഫോം ​ഉ​പ​യോ​ഗി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​വു​മാ​യ പ്ര​വ​ർ​ത്ത​നം മൂ​ലം ന​ഗ​ര​ത്തി​ലെ വ​ൻ തീ​പി​ടിത്ത​മാ​യി മാ​റാ​ൻ ഇ​ട​യു​ള്ള ഈ ​അ​പ​ക​ടം തു​ട​ക്ക​ത്തി​ലേ നി​യ​ന്ത്രി​ക്കു​വാ​ൻ സാ​ധി​ച്ചു.

ആ​ല​പ്പു​ഴ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഡി. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് തീ ​അ​ണ​ച്ച​ത്. ഒ​രു മൊ​ബൈ​ൽ ടാ​ങ്ക് യൂ​ണി​റ്റും, ഒ​രു ഫോം ​ടെ​ൻ​ഡ​റും പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്.

Related posts

Leave a Comment