കുഞ്ഞിന്റെ ഒരു കാത് വെറ്റില കൊണ്ട് അടച്ച് മറുകാതില്‍ അച്ഛന്‍ ചൊല്ലി വിളിച്ചു… അങ്ങനെ ദുരിതാശ്വാസ ക്യാമ്പ് പേരിടീല്‍ചടങ്ങിനും സാക്ഷിയായി

മു​ഹ​മ്മ: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലി​രു​ന്ന് കു​ഞ്ഞി​ന്‍റെ ഒ​രു കാ​ത് വെ​റ്റി​ല കൊ​ണ്ട് അ​ട​ച്ച് മ​റു കാ​തി​ൽ അ​ച്ഛ​ൻ ചൊ​ല്ലി വി​ളി​ച്ചു പ​വി​ത്രാ രാ​ജ്. ഒ​പ്പം അ​ടു​ത്ത ബ​ന്ധു​ക്ക​ളും. പി.​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക ട്ര​സ്റ്റ് പ്ര​വ​ർ​ത്ത​ക​രും നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തോ​ടെ സാ​ന്നി​ധ്യ​മ​രു​ളി.

ദു​രി​താ​ശ്വാ​സ ക്യാ​ന്പാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ണ്ണ​ഞ്ചേ​രി ത​റ​മൂ​ട് നാ​സ​ർ തെ​ക്കേ​ച്ചി​റ​യു​ടെ വീ​ട്ടി​ലാ​ണ് കു​ഞ്ഞി​ന്‍റെ പേ​ര് ഇ​ടീ​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. നെ​ടു​മു​ടി പ​ത്താം വാ​ർ​ഡി​ൽ മ​ണ​പ്ര കൊ​ച്ചു​പ​റ​ന്പ് രാ​ജേ​ഷ് രേ​ഷ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളു​ടെ പേ​രി​ടീ​ൽ ച​ട​ങ്ങാ​ണ് ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ ആ​ഘോ​ഷ​ത്തോ​ടെ ന​ട​ന്ന​ത്.

രാ​ജേ​ഷ് -രേ​ഷ്മ ദ​ന്പ​തി​ക​ളു​ടെ ഒ​രു കു​ട്ടി ഗ​ർ​ഭാ​വ​സ്ഥ​യി​ലും മ​റ്റൊ​രു​കു​ട്ടി ജ​ന​ന​ശേ​ഷ​വും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മൂ​ന്നാ​മ​ത്തെ കു​ട്ടി​യു​ടെ ജ​ന​ന​സ​മ​യ​മാ​യ​പ്പോ​ൾ കു​ട്ട​നാ​ട്ടി​ലെ​ങ്ങും വെ​ള്ള​പ്പൊ​ക്ക​മാ​യി. ഈ ​സ​മ​യം മം​ഗ​ലാ​പു​ര​ത്തെ സീ ​ഫു​ഡ് ക​ന്പ​നി സൂ​പ്പ​ർ​വൈ​സ​റാ​യ രാ​ജേ​ഷ് ഇ​വി​ടെ എ​ത്തി. ഭാ​ര്യ​യെ ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ്ര​സ​വ​ശേ​ഷം കു​ട്ട​നാ​ട് ഭ​യാ​ന​ക​മാ​യ പ്ര​ള​യ​ജ​ല​ത്തി​ൽ മു​ങ്ങി. അ​ങ്ങ​നെ​യാ​ണ് രാ​ജേ​ഷും കു​ടും​ബ​വും മ​ണ്ണ​ഞ്ചേ​രി​യി​ലെ ക്യാ​ന്പി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. കു​ഞ്ഞി​ന് പേ​രി​ടീ​ൽ ച​ട​ങ്ങ് അ​ടു​ത്തു വ​രു​ന്പോ​ൾ എ​ന്തു ചെ​യ്യു​മെ​ന്ന അ​ങ്ക​ലാ​പ്പി​ലാ​യി​രു​ന്നു കു​ടും​ബം. ഇ​ത​റി​ഞ്ഞ പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി ആ​ർ. റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ട്ര​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ച​ട​ങ്ങി​ന് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു.

വീ​ട്ടു​മു​റ്റ​ത്ത് പ​ന്ത​ൽ ഉ​യ​ർ​ന്നു. അ​ടു​ത്ത ബ​ന്ധു​ക്ക​ൾ എ​ത്തി പേ​രി​ടീ​ൽ ച​ട​ങ്ങ് ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പി.​എ. ജു​മൈ​ല​ത്ത് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ. ആ​ർ.​റി​യാ​സ്, ൃവി.​കെ.​ഉ​ല്ലാ​സ് ,കെ.​വി.​ര​തീ​ഷ്, നൗ​ഷാ​ദ് പു​തു​വീ​ട്, സാ​ബു ശി​വാ​ന​ന്ദ​ൻ സു​നീ​ഷ് ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​വും പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ വി​ശ​പ്പ് ര​ഹി​ത മാ​രാ​രി​ക്കു​ളം അ​ടു​ക്ക​ള​യി​ൽ നി​ന്നെ​ത്തി​യ വി​ഭ​വ​ങ്ങ​ളും ച​ട​ങ്ങി​നെ​ത്തി​യ​വ​ർ​ക്ക് വി​ള​ന്പി.

Related posts