ചി​ല മാ​റ്റ​ങ്ങ​ൾ ന​ല്ല​താ​ണ്… വ​ർ​ക്ക് ഫ്രം ​ഹോം മ​ടു​ത്തോ? ​പ​രി​ഹാ​ര​വു​മാ​യി യു​വ​തി; വീ​ഡി​യോ കാ​ണാം

വ​ർ​ക്ക് ഫ്രം ​ഹോം ചി​ല​പ്പോ​ഴൊ​ക്കെ മ​ടു​പ്പ് തോ​ന്നി​പ്പി​ക്കാ​റു​ണ്ട്. എ​ന്നും വീ​ട്ടി​ൽ ത​ന്നെ ഇ​രു​ന്ന് ജോ​ലി ചെ​യ്താ​ൽ ആ​ർ​ക്കാ​യാ​ലും​വ വി​ര​സ​ത തോ​ന്നും. എ​ന്നാ​ൽ ആ ​വി​ര​സ​ത​യി​ൽ നി​ന്നും മു​ക്തി നേ​ടാ​നാ​യി യു​വ​തി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

വീ​ട്ടി​ലെ ജോ​ലി സാ​ഹ​ച​ര്യം മ​ടു​പ്പി​ക്കു​ന്ന​തും പ്രൊ​ഡ​ക്ടി​വി​റ്റി കു​റ​യു​ന്ന​തു​മാ​യ​തോ​ടെ ത​ന്‍റെ ‘ഓ​ഫീ​സ്’ ഒ​രു ക​ഫേ​യി​ലേ​ക്ക് മാ​റ്റി​യ ദി​വ്യ മോ​സ​സി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്.

‘ചി​ല ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ക്ക് ഫ്രം ​ഹോം അ​ത്ര സു​ഖ​ക​ര​മാ​കി​ല്ല. ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ ഒ​രു മാ​റ്റ​ത്തി​നാ​യി ഞാ​ൻ എ​ച്ച്.​എ​സ്.​ആ​റി​ലെ ക​ഫേ​യി​ലേ​ക്ക് ചെ​ല്ലു​ക​യാ​യി​രു​ന്നു. അ​വി​ടെ എ​നി​ക്ക് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ച്ചു. ഇ​നി ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സം ഇ​ത് തു​ട​രാ​നാ​ണ് ത​ന്റെ തീ​രു​മാ​നം’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ദി​വ്യ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വീ​ടി​ന്‍റെ അ​ന്ത​രീ​ക്ഷ​വും ക​ഫേ​യു​ടെ അ​ന്ത​രീ​ക്ഷ​വും ത​മ്മി​ൽ ഒ​ട്ടേ​റെ വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​തു​കൊ​ണ്ട് ചി​ല മാ​റ്റ​ങ്ങ​ൾ ചി​ല​പ്പോ​ഴൊ​ക്കെ ന​ല്ല​തെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

 

Related posts

Leave a Comment