നീണ്ട കാലത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ കുറവിലങ്ങാട് കോഴാ വട്ടമുകളേല്‍ ബിജുമോന് തോമസിന് ജീവിക്കാന്‍ ഒരു മാര്‍ഗം വേണമായിരുന്നു. മണലാരണ്യത്തില്‍ നിന്നും സമ്പാദിച്ച പൈസയുമായി നാലരയേക്കര്‍ സ്ഥലം വാങ്ങി. ആടുഫാം തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല. ചെറുപ്പംമുതല്‍ പശുവിനെ കണ്ടും കറന്നും ശീലിച്ച ബിജു മറ്റൊന്നും ചിന്തിക്കാതെ പശുവളര്‍ത്തലില്‍ ഒരു കൈ നോക്കാന്‍ തീരുമാനിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നും കറവയുള്ള രണ്ടു പശുക്കളെ വാങ്ങി. 14 വര്‍ഷം പിന്നിടുമ്പോള്‍ ജഴ്സി, എച്ച്എഫ് വിഭാഗത്തിപ്പെട്ട 110 പശുക്കളും 40 കിടാരികളുമായി ക്ഷീര മേഖലയില്‍ വിജയഗാഥ രചിച്ചിരിക്കുകയാണ് ഈ കര്ഷകന്. ദിവസവും 900 ലിറ്റര്‍ പാല് വില്‍ക്കുന്ന ക്ഷീരകര്ഷനാണ് ബിജു. പുലര്‍ച്ചെ മൂന്നിന് ഉണരുന്ന ഫാം പുലര്‍ച്ചെ മൂന്നു മണിക്കു ബിജുമോന്റെ ഒരുദിവസം ആരംഭിക്കും. വിവിധ സമയങ്ങളിലായി രാത്രി 11 വരെ ബിജുമോന് തൊഴുത്തിലുണ്ടാകും. മൂന്നിനു ചാണകം വാരി തൊഴുത്ത് വൃത്തിയാക്കിയതിനു ശേഷം…
Read MoreCategory: Agriculture
കമ്പനികൾ ലാഭം ‘കറക്കുന്നു’..! ക്ഷീരസാന്ത്വനം പദ്ധതിയിൽനിന്നു പശു പുറത്ത്
കോട്ടയം: ക്ഷീരകർഷകർക്കും കന്നുകാലികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നൽകിയിരുന്ന ക്ഷീരസാന്ത്വനം പദ്ധതി പൊളിച്ചെഴുതി സർക്കാർ. ഇൻഷ്വറൻസ് കന്പനികൾക്ക് അനുകൂലമായി മാറ്റിയ പദ്ധതി കർഷകർക്ക് ആകർഷകമല്ലാതായി. പദ്ധതിയിൽനിന്ന് കന്നുകാലികളെ പുറത്താക്കി ക്ഷീരകർഷകന് മാത്രമായി ചുരുക്കി. പശു ചത്താൽ 50,000 രൂപ വരെയും ഗർഭിണി ആകാതെ വരികയോ അകിടുവീക്കം വരികയോ ചെയ്താൽ 25,000 രൂപ വരെയും കർഷകന് ലഭിക്കുമായിരുന്നു. എന്നാൽ ഈ ആനുകൂല്യം പുതിയ പദ്ധതിയിൽനിന്നും പാടെ നീക്കി. രണ്ടു വർഷമായി ക്ഷീരസാന്ത്വനം പദ്ധതി നിർത്തിവച്ചിരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പിൽ കന്പനികൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നെന്ന കാരണത്താലായിരുന്നു നിർത്തലാക്കിയത്. അടുത്തിടെയാണ് പദ്ധതി വീണ്ടും ആരംഭിച്ചത്. നേരത്തേ ഏതൊരു ക്ഷീരകർഷനും കുടുംബത്തിനും പദ്ധതിയിൽ അംഗമാകാൻ സാധിക്കുമായിരുന്നു. ഇപ്പോൾ ക്ഷീര സഹകരണ സംഘങ്ങളിൽ നിശ്ചിത അളവ് പാൽ നൽകുന്ന ക്ഷേമനിധി അംഗത്വമുള്ള കർഷകർക്ക് മാത്രമായി ഇൻഷ്വറൻസ് ചുരുക്കി. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അംഗത്വം നൽകിയിരുന്നപ്പോൾ…
Read Moreസമ്മിശ്ര കൃഷിയിലെ വിജയഗാഥയുമായി ഫിലിപ്പ്; ഒരു അടുക്കളയിലേക്ക് വേണ്ടതെല്ലാം ഈ കൃഷിയിടത്തില്‍ വിളയുന്നു…
കുമരകം: കൃഷിയും കര്‍ഷകനും തമ്മിലുള്ള ജൈവബന്ധത്തിന്റെ പേരാണ് കുമരകം. ഇന്നാട്ടിലുള്ളവര്‍ പേരില്‍ മാത്രം കര്‍ഷകരല്ല. കൃഷിയില്‍നിന്ന് ഇവരെ വേര്തിരിച്ചെടുക്കാനുമാവില്ല. ഇതില്‍നിന്നു തുലോംവിഭിന്നമല്ല കണ്ണാടിച്ചാല്‍ വിത്തുവട്ടില്‍ ഫിലിപ്പ് വി. കുര്യന്റെ ജീവിതവും. അറുപതുകാരനായ ഫിലിപ്പിന്റെ ജീവിതത്തിന്റെ പച്ചപ്പും സമൃദ്ധിയും കൃഷി നല്‍കിയതാണ്. ചെറുപ്പം മുതല്‍ പിതാവ് ഈശോ കുര്യനൊപ്പം കൃഷിയടത്തില്‍ ഇറങ്ങിയ ഫിലിപ്പ് ഇന്ന് ജില്ലയിലെ മികച്ച കര്‍ഷകരിലൊരാളാണ്. കുടുംബസ്വത്തായ 60 സെന്റ് സ്ഥലത്താണ് ഫിലിപ്പിന്റെ വിവിധ ഇനം കൃഷികള്‍. സീസണ് അനുസരിച്ച് നാനാതരം പച്ചക്കറികളാണ് ഇവിടെ വളര്‍ന്ന് പന്തലിക്കുന്നത്. പാവല്‍, പടവലം, പയര്‍, വെണ്ട, ചേന, ചേമ്പ് തുടങ്ങി ഒരു അടുക്കളയിലേക്ക് വേണ്ടതെല്ലാം ഈ കൃഷിയിടത്തില്‍ വിളയുന്നു. പച്ചക്കറിക്കൊപ്പം വ്യാപകമായി മഞ്ഞളും കൃഷി ചെയ്യുന്നു. മഞ്ഞളിന് പരിപാലന ചെലവ് കുറവാണ്. നട്ടതിനുശേഷം കാര്യമായ വളപ്രയോഗം നടത്തിയില്ലെങ്കിലും മികച്ച വിളവ് കിട്ടുമെന്നാണ് ഫിലിപ്പിന്റെ അനുഭവം. ചാണകമാണ് പ്രധാനമായും മഞ്ഞളിന്…
Read Moreജീവിതകാലം മുഴുവൻ ഒറ്റ ഇണ; മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കൾ;അറിയാം അല്പം കരിമീൻ കുടുംബകാര്യം…
സംസ്ഥാന മത്സ്യമായ കരിമീനുകൾ പൊതുവേ ഏക പത്നി, പതി വൃതക്കാരാണ്. ഒപ്പം നല്ല കുടുംബ ബന്ധവും കാത്തു സൂക്ഷിക്കുന്നു. ആഷാഡ മാസത്തിലെ ചെറുമഴയും ഇളംവെയിലുമുള്ള സമയമാണ് അവരുടെ പ്രണയകാലം. ഇണയെ തേടി കണ്ടു പിടിക്കുന്നതാണു രീതി. പിന്നെ ഇളം വെയിലിന്റെ ചൂടും ചെറുമഴയുടെ കുളിരുമായി ഇണകൾ പുഴകളിലും തോടുകളിലും കുളങ്ങളിലും കായലോരങ്ങളിലുമൊകക്കെ ചുറ്റിത്തിരിയും. ഇതിനിടെ, മുട്ട ഇടാനുള്ള സുരക്ഷിത ഇടം കണ്ടുപിടിക്കുകയും ചെയ്യും. മുട്ടകൾ ഇട്ട ശേഷം അതിന്റെ ആവരണത്തിലുള്ള പശപോലുള്ള ദ്രാവകം കൊണ്ട് നേരത്തെ കണ്ടെത്തിയ സ്ഥലത്ത് ഒട്ടിച്ചുവയ്ക്കും. ജലസസ്യങ്ങളുടെ ഇലകളുടെ അടിയിലോ വെള്ളത്തിൽ നിൽക്കുന്ന തെങ്ങ്, മരക്കുറ്റികൾ, മറ്റു പരുപരുത്ത പ്രതലങ്ങൾ എന്നിവിടങ്ങളിലോ ആണ് സാധാരണ മുട്ടകൾ പറ്റിച്ചു വയ്ക്കുന്നത്. മുട്ടകൾ പറ്റിച്ചശേഷം പെണ് മത്സ്യം കാവൽ നിൽക്കും. മുട്ട തിന്നാനെത്തുന്ന പള്ളത്തി ഉൾപ്പെടെയുള്ള മീനുകളെ തള്ള കരിമീൻ വാലും ചിറകും ഉപയോഗിച്ച് അടിച്ചോടിക്കും.…
Read Moreപാഡി റസീപ്റ്റ് ഷീറ്റ് നെല്‍കര്‍ഷകര്‍ക്ക് കൊലക്കുരുക്ക്; കര്ഷകന് റവന്യൂ സ്റ്റാമ്പില്‍ ഒപ്പിട്ടു സഹകരണ ബാങ്കിന് നൽകുന്ന കരാർ ഇങ്ങനെ…
കോട്ടയം: സംസ്ഥാന സഹകരണബാങ്കുകളുടെ നെല്ല് കരാര്‍ ഉടമ്പടിപത്രംതന്നെ വ്യക്തമാക്കുന്നു പാഡി റസീപ്റ്റ് ഷീറ്റ് (പിആര്‍എസ്) ഒരു കൊലക്കുരുക്കാണെന്ന്. നെല്ല് ഏറ്റെടുക്കുമ്പോള്‍ പാഡി ഓഫീസര്‍ നല്കുന്ന പിആര്‍എസ് പ്രകാരമുള്ള മുന്‍കൂര്‍ വായ്പ പന്ത്രണ്ട് മാസത്തിനുള്ളില്‍ സംഭരണച്ചുമതലയുള്ള സപ്ലൈകോ അടച്ചുതീര്‍ത്തില്ലെങ്കില്‍ 8.50 ശതമാനം പലിശ ഉള്‍പ്പെടെ ലോണ്‍ സ്വന്തം അക്കൗണ്ടില്‍നിന്നോ ആസ്തിവകകളിൽനിന്നോ ഈടാക്കുന്നതിന് സഹകരണബാങ്കിന് അധികാരമുണ്ടെന്ന കരാര്‍ കര്ഷകന് റവന്യൂ സ്റ്റാമ്പില്‍ ഒപ്പിട്ടു നല്‍കണം. പിആര്‍എസ് അടിസ്ഥാനത്തില്‍ ലോണ്‍ അനുവദിക്കുന്ന ഷെഡ്യൂള്‍ഡ് ബാങ്കുകളിലും ഇത്തരത്തില്‍ കരാറുകളുണ്ട്. നിലവില്‍ വിരിപ്പുകൊയ്ത്ത് ഒരു മാസം പിന്നിടുമ്പോള്‍ പിആര്‍എസ് വാങ്ങിവയ്ക്കാന്പോലും ഏറെ ബാങ്കുകളും തയാറാകുന്നില്ല. കടക്കെണിയില്‍ മുങ്ങിയ സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് എന്നു തുക നല്‍കും എന്നതിലെ ആശങ്കയാണ് പിആര്‍എസ് വാങ്ങുന്നതില്‍നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കുന്നത്. പിആര്‍എസിന്റെ ഈടില്‍ ലോണ്‍ അനുവദിക്കുന്നതോടെ കര്ഷകന് വലിയൊരു ബാധ്യതയിലാവുകയാണ്. സര്‍ക്കാരില്‍നിന്ന് പണം അനുവദിച്ച് സപ്ലൈകൊ ബാങ്കില്‍ ലോണ്‍ തുക…
Read Moreഅടുക്കളമാലിന്യ സംസ്കരണത്തിന് ഷഫ്നയുടെ “ബിഎസ്എഫ്’ മാതൃക
വി. അഭിജിത്ത്പാലക്കാട്: വീട്ടിലെ മാലിന്യസംസ്കരണം എന്നും ഒരു തലവേദനയാണ്. എന്നാൽ കൊടുവായൂർ സ്വദേശി ഷഫ്നയുടെ മാലിന്യ സംസ്കരണ രീതി അറിഞ്ഞാൽ ഒന്നു പരീക്ഷിച്ചു നോക്കിയാലോ എന്നു തോന്നിപ്പോകും. പ്രത്യേകിച്ച്, മത്സ്യകർഷകർക്കും കോഴി വളർത്തുന്നവർക്കും. പാലക്കാട് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റും നവകേരള മിഷനും സംയുക്തമായി നടത്തിയ വേസ്റ്റ് മാനേജ്മെന്റ് മത്സരത്തിലെ വിജയി കൂടിയാണ് ഷഫ്ന. അടുക്കളയിലെ ഭക്ഷണമാലിന്യങ്ങളും മറ്റും ഉപയോഗിച്ചാണ് ഷഫ്ന ബിഎസ്എഫ് (ബ്ലാക്ക് സോൾജിയർ ഫ്ലൈ) മാലിന്യ സംസ്കരണ വിദ്യ പരീക്ഷിച്ചത്. ഇന്റർനെറ്റ് വഴിയാണ് ഈ മാലിന്യ സംസ്കരണ രീതിയെ കുറിച്ച് ഷഫ്ന അറിയുന്നത്. ഭർത്താവ് എ. ഹാറൂണിന്റെ സഹായവും ഷഫ്നയ്ക്ക് ലഭിച്ചപ്പോൾ മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും എളുപ്പമായി. ബിഎസ്എഫ് രീതിയിൽ സംസ്കരിക്കുന്ന മാലിന്യത്തിൽനിന്നു ലഭിക്കുന്ന ലാർവകളെ വീട്ടിൽ വളർത്തുന്ന മത്സ്യങ്ങൾക്കും കോഴികൾക്കും ഭക്ഷണമായി നല്‍കുന്നതിലൂടെ മികച്ച വരുമാന മാർഗമാണ് ഇതെന്നാണ് ഷഫ്ന അവകാശപ്പെടുന്നത്. എന്താണ് ബിഎസ്എഫ്?ഭക്ഷണ…
Read Moreമട്ടുപ്പാവിന് അഴക് പകരും ഡ്രാഗണ്‍ പഴത്തോട്ടം
എറണാകുളം-പറവൂർ റൂട്ടിൽ തീരഗ്രാമമായ എടവനക്കാട്ടെത്തുന്പോൾ നിറയെ ഡ്രാഗണ്‍ പഴങ്ങളുമായി പിങ്കു നിറത്തിൽ നിൽക്കുന്ന ആ ടെറസിൽ ആരുടെയും കണ്ണുടക്കാതിരിക്കില്ല. ടെറസിൽ ശാസ്ത്രീയമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്തു മികച്ച വരുമാനം ഉറപ്പാക്കുകയാണ് 58 കാരനായ കൊല്ലിയിൽ കുടുംബാംഗം കെ.എം. അബ്ദുൾ ഷുക്കൂർ. ഒന്നര വർഷം മുന്‍പാണ് ടെറസിൽ അമേരിക്കൻ ബ്യൂട്ടി എന്ന പിങ്ക് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിചെയ്തു തുടങ്ങിയത്. അബ്ദുൾ ഷുക്കൂറിന്റെ കുടുംബക്കാർ പരന്പരാഗതമായി കർഷകരാണ്. ആദ്യകാലത്തൊക്കെ ചെമ്മീൻ കൃഷിയായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം. പറന്പിൽ നട്ടു വളർത്തിയിരുന്ന ജാതി, തെങ്ങ്, തുടങ്ങിയവയിൽ നിന്നു തെറ്റില്ലാത്ത വരുമാനം വേറെയുമുണ്ടായിരുന്നു. വീടിനോട് ചേർന്നുള്ള പുരയിടത്തിൽ ഇരുപതിൽപരം വ്യത്യസ്ത ഇനം ഫലവൃക്ഷങ്ങളുണ്ട്. മണൽ പ്രദേശത്ത് വളർത്താൻ കഴിയുന്ന ഒട്ടുമിക്ക ഫലവൃക്ഷത്തൈകളും അദ്ദേഹം ശേഖരിച്ചു നട്ടു പരിപാലിക്കുന്നു. ജാതിയിലുമുണ്ട് പരീക്ഷണം. പുരയിടത്തിൽ നട്ടു വളർത്തിയ കാട്ടുജാതിയിൽ ബഡ് ചെയ്ത ജാതിത്തൈകൾ വിളവെടുപ്പാകുന്പോഴേക്കു…
Read Moreനാടൻ പശുക്കളുടെ സ്വന്തം ഹരി; മഹാലക്ഷ്മി ഗോശാലയിൽ പതിനഞ്ച് ഇനങ്ങളിൽപ്പെട്ട മുപ്പതോളം പശുക്കൾ
കോട്ടയം ജില്ലയിലെ ആനിക്കാട് മഹാലക്ഷ്മി ഗോശാല നാടൻ പശുക്കളുടെ അപൂർവ സംരക്ഷണ കേന്ദ്രമാണ്. പതിനഞ്ച് ഇനങ്ങളിൽപ്പെട്ട മുപ്പതോളം പശുക്കളും 12 കാളകളും. കൂട്ടായി വി. ഹരി എന്ന ചെറുപ്പക്കാരനും. അദ്ദേഹത്തിന്റെ ഊണും ഉറക്കവും അവയ്ക്കൊപ്പമെന്നു പറഞ്ഞാൽ അതിശോക്തിയാവില്ല. അത്രയ്ക്കാണ് അവയുമായുള്ള പാരസ്പര്യം. ചെറുപ്പം മുതൽതന്നെ കൃഷിയോടും വളർത്തുമൃഗങ്ങളോടും പ്രത്യേക താൽപര്യമുണ്ടായിരുന്ന ഹരി, പരിസ്ഥിതി സംരക്ഷണത്തിനു ഏറെ പ്രാധാന്യം നൽകുന്നു. വള്ളിപ്പടർപ്പുകളും വൻമരങ്ങളുമെല്ലാം അവക്കിഷ്ടമുള്ള രീതിയിൽ വളർന്നു നിൽക്കുന്ന അദ്ദേഹത്തിന്റെ ആറേക്കർ പുരയിടം അതിനു മകുടോദാഹരണം. മഹാലക്ഷ്മി ഗോശാല ശരിക്കും പശുക്കായുള്ള വീട് തന്നെയാണ്. അല്ലലറിയാതെ തിന്നും കുടിച്ചും ഇണങ്ങിയും പിണങ്ങിയും കഴിയുന്ന പശുക്കൾ. അവയുടെ ആഹ്ലാദം ഇരട്ടിയാക്കാൻ പാട്ടുകളും. പശുക്കളുടെ കരച്ചിലിൽപ്പോലും സംഗീതം കണ്ടെത്തുന്ന ഹരി, ഗോശാലയിൽ പശുക്കൾക്കായി ഒരു മ്യൂസിക്ക് സിസ്റ്റം തന്നെ ഒരുക്കിയിട്ടുണ്ട്. റെഡ് സിന്ധി ഇനത്തിൽപെട്ട പശുക്കുട്ടിയാണ് ഹരിയുടെ തൊഴുത്തിൽ ആദ്യമെത്തിയത്. മഹാലക്ഷ്മി…
Read Moreറബര്‍ മരങ്ങളില്‍ കുരുമുളക്; വടക്കേക്കുറ്റ് ബാബുവിന് പഴത്തോട്ടം മറ്റൊരു പ്രതീക്ഷ
കോട്ടയം: വില ഇങ്ങനെ ചതിച്ചാല്‍ പിന്നെ റബര്‍ മരത്തില്‍ കുരുമുളക് വളര്‍ത്തുകയേ വഴിയുള്ളൂ. ഭാരിച്ച കൂലിച്ചെവിനൊപ്പം വിലസ്ഥിരതയില്ലാതെ വന്നതോടെ റബര്‍ തൈകളില്‍ കുമ്പുക്കന്‍ ഇനം കുരുമുളക് വളര്‍ത്തുകയാണ് പൂവത്തിളപ്പ് വടക്കേക്കുറ്റ് ബാബു. ആര്‍ആര്‍ഐഐ 414 ഇനം 120 റബര്‍ തൈകള്‍ നട്ടു മൂന്നാം വര്‍ഷം എത്തിയപ്പോഴാണ് ഇതില്‍ കുരുമുളക് പരീക്ഷിക്കാമെന്നു തോന്നിയത്. ശിഖിരം വെട്ടിയൊതുക്കി ആറു വര്‍ഷം മുന്‍പ് നടത്തിയ കറുത്ത പൊന്നിന്റെ കൃഷി മോശമില്ലെന്നാണ് ബാബു പറയുന്നത്. കഴിഞ്ഞ വര്‍ഷം അറുപതിനായിരം രൂപയുടെ കുരുമുളക് വില്‍ക്കാനായി. ഇപ്പോള്‍ 20 മീറ്ററോളമുള്ള വള്ളികളുടെ കയറ്റം. ഇതിനൊപ്പം വട്ടമരങ്ങളിലും കുരുമുളക് കയറ്റിയിട്ടുണ്ട്. ളവെടുക്കാന് പാകത്തിലുള്ള ഏണിയുണ്ട്. ഇനിയും മുകളിലേക്ക് കയറിയാല്‍ വിളവെടുക്കാന്‍ പറ്റിയ സംവിധാനം ഒരുക്കും. ചാണകപ്പൊടിയും ചാണകവെള്ളവുമാണ് ചുവടു വളം. ഒപ്പം വേരുകേടും തണ്ടുചീയലും ചെറുക്കാന്‍ കീടനാശിനിയും. റബറിനെയും റബര്‍ കര്‍ഷകരെയും രക്ഷിക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവില്‍ നാലു…
Read Moreമണ്ട വൃത്തിയാക്കണോ? വിത്ത് തേങ്ങകൾ കണ്ടെത്തണോ? പരിഹാരവുമായ് ‘തെങ്ങിന്റെ ചങ്ങാതിമാർ’
തെങ്ങുമായ് ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരവുമായ് നാളികേര വികസന ബോർഡിന്റെ പദ്ധതി. തെങ്ങിന്റെ ചങ്ങാതിമാർ എന്ന കോൾ സെന്ററിലൂടെ ഇനി തേങ്ങയിടാൻ ആളെ കിട്ടിയില്ലെങ്കിലും പരിഹാരമുണ്ട്. പദ്ധതിയിൽ ഇതുവരെ 1552 പേർ രജിസ്റ്റർ ചെയ്തു. 700 ഓളം തെങ്ങ് കയറ്റക്കാരാണ് ബോർഡിന്റെ ആസ്ഥാനമായ കൊച്ചിയിൽ തുടങ്ങിയ കോൾ സെന്ററിൽ സേവനത്തിനായ് ഉള്ളത്. തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിക്കൽ, വിത്ത് തേങ്ങകൾ കണ്ടെത്തുക തുടങ്ങിയവയ്ക്കെല്ലാം തെങ്ങിന്റെ ചങ്ങാതിമാർ സഹായവുമായ് എത്തുന്നതാണ്. ഇത്തരത്തിലുള്ള സഹായങ്ങൾ ലഭിക്കുമ്പോൾ കൂടുതൽ പേർ കൃഷിയിലേക്ക് മടങ്ങി വരാൻ സാധ്യതയുണ്ടെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. പുത്തൻ തലമുറയിൽ നിന്നും തെങ്ങ് കയറ്റം തൊഴിലായി സ്വീകരിക്കുന്ന ആളുകൾ കുറവായത് പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന് പരിഹാരമായ് 32,926 പേർക്കാണ് 1646 ബാച്ചുകളിലായി തെങ്ങ് കയറ്റത്തിനുള്ള പരിശീലനം നൽകിയത്. പരിശീലനം നേടിയവർക്ക് യന്ത്രങ്ങൾ സൗജന്യമായി നൽകുകയും ചെയ്തു. എന്നാൽ പരിശീലനം…
Read More