പകരം വയ്ക്കാനില്ലാത്ത ചുരുക്കം ചില വിളകളില്‍ ഒന്നാണു തിപ്പലി. തിപ്പലിക്കു പകരം തിപ്പലിമാത്രം എന്നു പറയുന്നതില്‍ തെറ്റില്ല. ചില ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മാണത്തിന് അവശ്യം വേണ്ട തിപ്പലിയുടെ ഡിമാന്‍ഡും ലഭ്യതയും തമ്മില്‍ ഏറെ അന്തരമുള്ളതിനാല്‍ വന്‍തോതില്‍ ഇറക്കുമതി നടത്തിയാണ് ആഭ്യന്തരാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. ഉണ്ടത്തിപ്പലി, കുഴിത്തിപ്പലി, ഹസ്തിതിപ്പലി, വന്‍തിപ്പലി, ചെറുതിപ്പലി, കറുത്ത തിപ്പലി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തിപ്പലികളുണ്ട്. തിപ്പലികള്‍ കൃഷിചെയ്തു വിളവ് എടുക്കണമെങ്കില്‍ പരിചരണ ചെലവ് ഭീമമായിരിക്കും. ഉത്പന്നം വിറ്റാല്‍ കിട്ടുന്നതിലധികം ഉത്പാദന ചെലവുണ്ടാകും. എന്നാല്‍, കുറഞ്ഞ അധ്വാനവും പരിചരണം തീര്‍ത്തും വേണ്ടാത്തതുമായ ഒരിനമാണു ബംഗ്ലാതിപ്പലി. ഇത് ഏതെങ്കിലും താങ്ങുമരത്തിന്റെ ചുവട്ടില്‍ കുഴിച്ചു വച്ചാല്‍ മതി. തനിയെ താങ്ങുമരത്തിലേക്കു പടര്‍ന്നു കയറും. കളകളില്‍ നിന്നു സംരക്ഷണം നല്കിയാല് ഒരു വര്‍ഷത്തിനുള്ളില്‍ കായ്ക്കും. തിപ്പലി ഏതൊരു വന്‍ വൃക്ഷത്തിന്റേയും മുകള്‍ വരെ പടര്‍ന്നു കയറും. ഏണി/ഗോവണി ഉപയോഗിച്ചു കായ് പറിക്കാവുന്നതിനേക്കാള്‍…
Read MoreCategory: Agriculture
മനസുണ്ടെങ്കിൽ മാർഗവും തെളിയും…! കവുങ്ങിൻ പാള വരുമാനമാർഗമാക്കി ഷൈബി
ജിബിൻ കുര്യൻകോട്ടയം: തൊടിയിലും പറമ്പിലും വെറുതെകിടന്നു നശിച്ചുപോകുന്ന കവുങ്ങിൻപാള ഉപയോഗിച്ച് പ്ലേറ്റും സ്പൂണും ബൗളും ട്രേയുമൊക്കെയുണ്ടാക്കി വരുമാനമാർഗമാക്കിയിരിക്കുകയാണ് ഷൈബി. മീനടം പള്ളിത്താഴത്ത് ഷൈബി മാത്യുവാണ് പ്രകൃതിസൗഹൃദ ബിസിനസിൽ മികച്ച വിജയം കൊയ്ത് മികച്ച വനിതാ സംരംഭകയായി മാറിയിരിക്കുന്നത്. സംരംഭകയ്ക്കപ്പുറം സമീപവാസികളായ നാലു വനിതകൾക്കു തന്റെ ഹന്ന ഗ്രീൻ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിൽ ജോലിയും നല്കുന്നു. മ നസുണ്ടെങ്കിൽ മാർഗവും തെളിയും എന്ന ചൊല്ലാണ് ഷൈബിയുടെ സംരംഭകത്വത്തിന്റെ വിജയഗാഥ. നഴ്സായിരുന്ന ഷൈബി ഭർത്താവുമൊത്ത് സൗദിയിൽ കഴിയുന്നതിനിടയിലാണ് നാട്ടിലേക്ക് എത്തിയത്. പിന്നീട് നാട്ടിൽ തുടരാന്‍ തീരുമാനിച്ചതോടെ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായി. പ്രകൃതിക്കു ദോഷമുണ്ടാക്കാത്ത ചെറുകിട സംരംഭം തുടങ്ങാനുള്ള അന്വേഷണത്തിനൊടുവിലാണ് കവുങ്ങിൻപാളകൊണ്ടുള്ള ഉത്പന്നങ്ങൾ നിർമിക്കാമെന്ന തീരുമാനത്തിലെത്തിയത്. ഭർത്താവ് കുര്യാക്കോസിനു മെഷിനറിയിലുള്ള പ്രാവീണ്യം യന്ത്രങ്ങൾ നിർമിക്കുന്നതിനു സഹായകമായി. കവുങ്ങിൻപാളയുടെ ലഭ്യതയനുസരിച്ച് പാലക്കാടാണ് ആദ്യ യൂണിറ്റ് തുടങ്ങിയത്. ഇവിടെ നിർമിക്കുന്ന ഉത്പന്നങ്ങൾ കോട്ടയത്തെ…
Read Moreആമിന ത്രില്ലിലാണ്; നാല് ആടിൽ തുടങ്ങിയ ഫാമിൽ ഇപ്പോൾ ആടുകൾ ഇരുനൂറ്; വർഷിക വരുമാനം 5 ലക്ഷം വരെ
ജിജോ രാജകുമാരി ലോക് ഡൗണിൽ വലഞ്ഞു പട്ടിണിയും പരിവട്ടവുമായി ജീവിതം തള്ളിനീക്കിയപ്പോൾ ആമിനയുടെ മനസിൽ ഒരു തോന്നലുണ്ടായി, ആടുകളെ വളർത്തിയാലോ?. അങ്ങനെ നാല് ആടുകളെ വാങ്ങി വളർത്തിത്തുടങ്ങി. നാല് ആറും എട്ടും പതിനാറുമൊക്കെയായി വളർന്ന് ഇന്ന് 200 ആടുകളുടെ ഫാം നടത്തുകയാണ് ഇടുക്കി ശാന്തൻപാറ സ്വദേശിനി ആമിന. മലബാറി ആടുകളാണ് ഈ ഫാമിലുള്ളത്. കഠിനാധ്വാനവും കുടുംബാംഗങ്ങളുടെ ഉറച്ച പിന്തുണയും കൂടിയായപ്പോൾ തുടങ്ങിവച്ച സംരംഭം ഇവരുടെ ജീവിതംതന്നെ മാറ്റിമറിച്ചു. ചെറിയ തുടക്കം പിതാവ് പീർ മുഹമ്മദ് വാങ്ങി നൽകിയ രണ്ട് ആട്ടിൻ കുഞ്ഞുങ്ങളെ പരിപാലിച്ചാണ് ആമിന ആടുകളുമായുള്ള അടുപ്പം തുടങ്ങിയത്. ഇതിനിടെ, ട്രാവൽ ഏജൻസി നടത്തിയിരുന്ന ഭർത്താവിന്റെ ബിസിനസ് കോവിഡും ലോക്ക് ഡൗണും മൂലം നഷ്ടത്തിലായി. കുടുംബം വലിയ പ്രതിസന്ധിയിലേക്കു നീങ്ങിത്തുടങ്ങിയപ്പോഴാണ് ആടുവളർത്തൽ ഇത്തിരി കാര്യമായി തുടങ്ങിയാലോ എന്ന ചിന്ത തുടങ്ങിയത്. കുടുംബശ്രീയുടെയും ശാന്തൻപാറ പഞ്ചായത്തിന്റെയും സഹായം ലഭിച്ചതോടെ…
Read Moreപരീക്ഷണം ഒരു വരുമാനമാർഗമായി..! പ്രവീണയുടെ വീട്ടുവളപ്പിൽ താരമായി സഹസ്രദളം ഉൾപ്പെടെ 39 ഇനം താമരകൾ
ആലങ്ങാട് : കുളങ്ങളിലും ജലാശയങ്ങളിലും മാത്രം കണ്ടിരുന്ന 39 ഇനം താമര ഇന്ന് വീട്ടുവളപ്പിലും മട്ടുപ്പാവിലും കൃഷി ചെയ്യാമെന്ന് കാണിച്ചുതരികയാണ് ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീറിക്കോട് സ്വദേശിനി പ്രവീണ പ്രജീഷും കുടുംബവും. ഓൺലൈനിൽ ഓർഡർ കൊടുത്ത് വാങ്ങിയ വിത്തുകൾ വീട്ടുമുറ്റത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി തുടങ്ങിയത്. മനോഹരമായ പൂക്കൾ വിരിയാൻ തുടങ്ങിയതോടെ , വേറിട്ട കൂടുതൽ ഇനങ്ങൾ കൃഷി ചെയ്യാൻ തുടങ്ങി. ഇപ്പോൾ 39 ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.പ്ലാസ്റ്റിക്ക് ബെയ്സിനുകളിൽ ചെളിയും വളവും നിറച്ച് താമരയുടെ കിഴങ്ങുകളും, വിത്തും, റണ്ണറും , നട്ടാണ് കൃഷി. ആയിരം ഇതളുകളുള്ള താമരയായ സഹസ്രദളപത്മം വരെ പ്രവീണ കൃഷി ചെയ്യുന്നു. താമരകളുടെ വലിയൊരു ശേഖരം ഒരുക്കിയതിനൊപ്പം അവയുടെ കിഴങ്ങുകൾ, വിത്തുകൾ ,റണ്ണർ , ആവശ്യക്കാർക്ക് വിറ്റും ഈ വീട്ടമ്മ വരുമാന മാർഗം കണ്ടെത്തുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് വിൽപ്പന. ആവശ്യക്കാർക്ക് കൊറിയർ ചെയ്തും നൽകും. 200…
Read Moreമണിമലയിലെ ഇളംകാറ്റിലാടി സ്വർണമണികൾ ! ബേബിച്ചന്റെ മുറ്റം നിറയെ കൊയ്യാൻ പാകമായി നിൽക്കുന്ന നെൽക്കതിരുകൾ
മണിമല: മൂന്നു മാസം മുന്‍പ് മണിമല തുണ്ടുമുറി ടി. തോമസ് (ബേബിച്ചൻ) നിർമിച്ച പുതിയ വീടിന്റെ മുറ്റത്ത് ചെടികൾക്ക് പകരം നെല്ലാണ് പാകിയത്. ബേബിച്ചന്റെ ശ്രമം വെറുതെയായില്ല. ഇന്ന് ഈ വീടിന് മുമ്പിൽ നെൽക്കതിരുകൾ വിളഞ്ഞു നിൽക്കുന്ന മനോഹര കാഴ്ചയാണ്. നെൽക്കതിരുകൾ കൊയ്യാൻ തയാറായി നിൽക്കുകയാണ്. മങ്കൊമ്പിലുള്ള ബന്ധുവാണ് വിതയ്ക്കാനാവശ്യമായ നെൽവിത്ത് നൽകിയത്. പിന്നീട് വിതച്ച നെല്ല് പരിപാലിക്കാനുള്ള കഷ്ടപ്പാടായിരുന്നു. മഴയില്ലാത്ത ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും മോട്ടോർ ഉപയോഗിച്ച് നന്നായി നനച്ചും കൃത്യമായ ഇടവേളകളിൽ വളം നൽകിയുമാണ് നെൽകൃഷി പരിപാലിച്ചത്. കൃഷിക്ക് ജൈവവളം മാത്രമാണ് ഉപയോഗിച്ചതെന്നു ബേബിച്ചൻ പറയുന്നു. നെൽകൃഷി പലയിടത്തും ഓർമ മാത്രമാകുമ്പോഴാണ് കരനെൽ കൃഷിയിൽ ഇവിടെ നൂറുമേനി വിളവ് ലഭിച്ചത്. കരനെൽ കൃഷിയിൽ മികച്ച വിളവു ലഭിച്ചതോടെ കൂടുതൽ സ്ഥലത്തേക്കു കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് ഈ കുടുംബം. വീട്ടുമുറ്റത്തെ നെൽകൃഷി കാണാൻ നിരവധിപ്പേരാണ് ഇവിടെയെത്തുന്നത്.
Read Moreകർഷകദിനത്തിൽ അച്ഛനും മകനും ഒരേ ദിനം കർഷക അവാർഡ്; ആനന്ദമന്ദിരം ആഹ്ലാദത്തിൽ
പൂവന്തുരുത്ത്: ഒരേ ദിനം കർഷക അവാർഡ് ഏറ്റുവാങ്ങിയതിന്റെ ആഹ്ലാദത്തിൽ അച്ഛനും മകനും.കോട്ടയം പൂവന്തുരുത്ത് ആനന്ദമന്ദിരത്തിൽ വി.എസ്. കൃഷ്ണകുമാറിനും മകൻ അയുഷ് കൃഷ്ണയ്ക്കുമാണ് ഒരേ ദിനം കർഷക അവാർഡ് ലഭിച്ചത്. കൃഷ്ണകുമാറിനു കർഷകമോർച്ച പനച്ചിക്കാട് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡും ആയുഷിനു പനച്ചിക്കാട് പഞ്ചായത്തിന്റെ മികച്ച കുട്ടിക്കർഷകനുള്ള അവാർഡുമാണ് ലഭിച്ചത്. ഇരുവരും ഇന്നലെ കർഷകദിനത്തിൽ അവാർഡ് ഏറ്റുവാങ്ങി. പശു, കോഴി, താറാവ്, ഗിനി, പ്രാവ്, മീൻ തുടങ്ങിയവയും വിവിധ പച്ചക്കറികളും ഇവർ കൃഷി ചെയ്യുന്നുണ്ട്. കൃഷിയിൽ പിതാവിനൊപ്പമുള്ള സജീവ പങ്കാളിത്തം കണക്കിലെടുത്താണ് ആയുഷിന് അവാർഡ് നൽകിയത്. മൂലേടം അമൃത ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആയുഷ് കൃഷ്ണ. കൃഷ്ണകുമാറിന്റെ ഭാര്യ മിനു ആർ. നായരും മകൾ അദിതി കൃഷ്ണയും കൃഷികാര്യങ്ങളിൽ പിന്തുണയുമായി ഒപ്പമുണ്ട്.
Read Moreഐടിക്കാരന്റെ പശുഫാം ഹൈടെക്കാണ്! പശുക്കളുടെ കാര്യങ്ങളറിയാൻ ആപ്പ്; വിവിധ സംസ്ഥാനങ്ങളിലെ എട്ടിനം പശുക്കൾ ഫാമിൽ…
അനുമോൾ ജോയ്കണ്ണൂർ: ഐടി മേഖലയിലാണു ജോലിയെന്നതിനാൽത്തന്നെ പയ്യന്നൂർ ചൂരൽ സ്വദേശി ജിജീഷ് തുടങ്ങിയ പശു ഫാം അല്പം ഹൈടെക്കാണ്. തന്റെ ഫാമിലെ പശുക്കളുടെ കാര്യങ്ങളറിയാൻ ഒരു ആപ്പും നിർമിച്ചുകഴിഞ്ഞു. ജോലിക്കിടെ ജിജീഷ് നാട്ടിലില്ലാത്തപ്പോൾ ഫാമിന്റെ ചുമതലകൾ നോക്കിനടത്തുന്നത് ഈ ആപ്പിന്റെ സഹായത്തോടെയാണ്. ഫാമിലെ പശുക്കളുടെ എണ്ണവും പരിപാലനവും ആരോഗ്യസ്ഥിതിയുമെല്ലാം കൃത്യതയോടെ ആപ്പിലൂടെ ശേഖരിക്കും. ഒപ്പം പശുക്കളുടെ പ്രസവതീയതിയും ഈ ആപ്പിലൂടെ കൃത്യമായി അറിയാൻ കഴിയുമെന്ന് ജിജീഷ് പറയുന്നു. ആപ്പിലൂടെ നൽകുന്ന വിവരങ്ങൾ പ്രകാരം സഹോദരൻ പ്രജീഷാണു ഫാമിന്റെ ചുമതലകൾ നിർവഹിക്കുന്നത്.സാങ്കേതികവിദ്യയുടെയും യന്ത്രവത്കരണത്തിന്റെയും സാധ്യതകളെല്ലാം ഉപയോഗിച്ചാണു ജിജീഷ് ഫാം തുടങ്ങിയത്. മൂന്ന് പശുക്കളുമായി ചെറിയതോതിൽ തുടങ്ങിയ ഫാമാണ് ഇന്ന് 100 പശുക്കളുള്ള ഹൈടെക് ഫാമായി വളർന്നിരിക്കുന്നത്. പയ്യന്നൂർ ചൂരലിനടുത്ത് അരിയിൽ വെള്ളച്ചാട്ടത്തിനു സമീപം അഞ്ചേക്കർ സ്ഥലത്താണ് ഫാമുള്ളത്. ടൂറിസം സാധ്യതകൾ മുൻനിർത്തിയാണ് അരിയിൽ വെള്ളച്ചാട്ടത്തിന് സമീപം ഫാം തുടങ്ങിയതെന്ന്…
Read Moreഇങ്ങനെ ഒന്നു ചെയ്തു നോക്കൂ, തെങ്ങ് നല്ല കായ്ഫലം തരും..! തൈ നടുമ്പോള്‍ സ്വീകരിക്കേണ്ട ചില ശാസ്ത്രീയ രീതികള്‍ അറിയാം
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമായ ഒന്നായതിനാല്‍ കൂടുതലായി അറിയാന്‍ ഒന്നുമില്ലെന്നു ധരിക്കുന്നവരാണ് അധികവും. എന്നാല്‍, തൈ നടുമ്പോള്‍ സ്വീകരിക്കേണ്ട ചില ശാസ്ത്രീയ രീതികള്‍ പലരും ശ്രദ്ധിക്കുന്നില്ല എന്നതാണു വാസ്തവം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്തു മാത്രമേ തെങ്ങ് നടാവൂ. മറ്റു മരങ്ങളുടെ തണലില്‍ തെങ്ങ് കരുത്തോടെ വളര്‍ന്നു നല്ല കായ്ഫലം തരില്ല. അടിതൈ വയ്ക്കുമ്പോള്‍ നിലവിലുള്ള തെങ്ങും തൈ തെങ്ങും തമ്മില്‍ 3.5 മീറ്ററെങ്കിലും അകലമുണ്ടാവണം. പുതിയ സ്ഥലമാണെങ്കില്‍ തൈകള്‍ തമ്മില്‍ 25 അടി അകലമുണ്ടാകണം. കുഴി ഒരു മീറ്റര്‍ സാധാരണ മണ്ണില്‍ ഒരു മീറ്റര്‍ നീളം, വീതി, ആഴം ഉള്ള കുഴിയെടുത്ത് വേണം തൈ നടാന്‍. എന്നാല്‍, വെട്ടുകല്‍ പ്രദേശങ്ങളില്‍ 1.2 മീറ്റര്‍ വലിപ്പമുള്ള കുഴി വേണം.…
Read Moreകായികപ്രതിഭകളായ വൃദ്ധദമ്പതികൾ ‘സ്വർഗത്തിലെ കനി’ കുമരകത്തു വിളയിച്ച് വീണ്ടും താരങ്ങളാകുന്നു
കുമരകം: സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് കുമരകത്തും വിളയിച്ചു കായികപ്രതിഭകളായ വൃദ്ധദന്പതികൾ വീണ്ടും താരങ്ങളായി. കുമരകത്തെ ചെളി നിറഞ്ഞ മണ്ണിൽ ഔഷധഗുണങ്ങളേറെയുള്ള ഗാഗ് ഫ്രൂട്ട് നട്ടുവളർത്തി വിജയഗാഥ രചിച്ചത് വെറ്ററൻസ് കായിക മത്സരങ്ങളിൽ വിജയിച്ച് നിരവധി മെഡലുകൾ കരസ്ഥമാക്കിയ കുമരകം നാലാം വാർഡിൽ ആപ്പീത്ര അനിനിവാസിൽ ഐസക് (76)-അന്ന (75) ദന്പതികളാണ്. ഒരു വർഷം മുന്‍പ് ഇവരുടെ മകൻ ഐമേഷിന്റെ സുഹൃത്ത് നൽകിയ വിത്തുകൾ പാകി മുളപ്പിച്ചപ്പോൾ ലഭിച്ചത് ഗാഗ് ചെടിയാണ്. പെണ്‍ചെടി നന്നായി വളർന്നെങ്കിലും കായ്ഫലമില്ലാതിരുന്നു. വീണ്ടും വിത്തുകൾ മുളപ്പിച്ചപ്പോൾ ആണ്‍ചെടിയും വളർന്നു പൂവിടുകയും പരാഗണം നടന്നു ധാരാളം കായ്കളുണ്ടാകുകയും ചെയ്തു. കേവലം നാലു സെന്റ് സ്ഥലത്താണു വീടും ഗാഗ് ഫ്രൂട്ട് കൃഷിയും. കടുത്ത ചുവപ്പുനിറമുള്ള ഗാഗ് ഫ്രൂട്ടിനു നേരിയ കയ്പുണ്ട്. വിദേശങ്ങളിൽ മരുന്ന്, സൗന്ദര്യ വസ്തുക്കൾ, എണ്ണ തുടങ്ങിയവ ഉത്പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ…
Read Moreഗോകുല്കൃഷ്ണയ്ക്ക് കൃഷി കുട്ടിക്കളിയല്ല; ബാലകര്‍ഷക പുരസ്കാരവുമായി ഒമ്പതാംക്ലാസ് വിദ്യാർഥി; പ്രോത്സാഹനവുമായി കുടുംബം
ഗിരീഷ് പരുത്തിമഠംനെയ്യാറ്റിന്കര : കര്‍ഷക പുരസ്കാര ജേതാവായ അപ്പൂപ്പന്റെ പാത പിന്തുടര്‍ന്ന ഗോകുല്‍കൃഷ്ണ സംസ്ഥാനത്തെ മികച്ച ബാലകര്‍ഷകന്‍ . നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ബാലരാമപുരം വടക്കേവിള ശ്രീഗോകുലത്തില്‍ ഗോപകുമാറിന്റെയും ആശയുടെയും മകന് ജി.എ. ഗോകുല്‍കൃഷ്ണ നാലാം വയസില്‍ അപ്പൂപ്പന് കൃഷ്ണന്നാടാരാടൊപ്പമാണ് കൃഷിയിടത്തില്‍ ഇറങ്ങുന്നത്. വിവിധയിനം മുല്ലക്കൃഷി ചെയ്തിരുന്ന കൃഷ്ണന്നാടാര്ക്ക് പുരസ്കാരം ലഭിച്ചതും ആ വിഭാഗത്തില്‍ തന്നെയാണ്. വീടിനോടു ചേര്‍ന്ന് ഒരേക്കറിലാണ് ഗോകുലിന്റെ കൃഷി. വാഴയും ചേനയും ചേന്പും കിഴങ്ങുവര്‍ഗങ്ങളും മുളക്, വഴുതന, കത്രിക്ക , പാവല്‍ , പടവലങ്ങ, ചീര മുതലായ പച്ചക്കറികളും ഉള്‍പ്പെട്ടതാണ് കൃഷിയിടം. ഔഷധസസ്യച്ചെടികളുടെ തോട്ടം കൂടാതെ മണ്ണിര കന്പോസ്റ്റ് സംവിധാനവും മത്സ്യക്കൃഷിയും തേനീച്ച വളര്‍ത്തലും ആട്, കോഴി മുതലായവയും ഇവിടെയുണ്ട്. പഠനശേഷമുള്ള ഒഴിവുവേളകളിലെല്ലാം ഗോകുല്‍ കൃഷിയിടത്തിലായിരിക്കും. ഭാവിയില്‍ കൃഷി ശാസ്ത്രജ്ഞന് ആകുക എന്നതാണ് ഗോകുലിന്റെ ലക്ഷ്യം.…
Read More