2017 ഡിസംബർ 31നു മുന്പ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ കന്പനികളും അവയുടെ രജിസ്റ്റേർഡ് ഓഫീസിന്റെയും കന്പനിയുടെയും വിശദവിവരങ്ങൾ 2019 ഏപ്രിൽ 25ന് മുന്പായി ഐഎൻസി 22 എ എന്ന ഫോമിൽ രജിസ്ട്രാർ ഓഫ് കന്പനീസിൽ ഇലക്ട്രോണിക് ആയി ഫയൽ ചെയ്യേണ്ടതാണ്. പേപ്പറുകളിൽ മാത്രം ഒതുങ്ങുന്ന കന്പനികളെയും ഷെൽ കന്പനികളെയും ഒരേ അഡ്രസിൽ പല കന്പനികൾ പേരിന് സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അവയെയും ഓഫീസുകൾ ഇല്ലാത്ത കന്പനികളെയും മറ്റും ലക്ഷ്യമിട്ടാണ് ഇ- ടാഗിംഗ് എന്ന സിസ്റ്റം നടപ്പിലാക്കുന്നത്. ഇതനുസരിച്ച് പ്രവർത്തിക്കുന്ന കന്പനികൾക്ക് ആക്ടീവ് എന്ന ടാഗ് ചാർത്തിക്കിട്ടും എന്നാൽ ലിക്വിഡേറ്റ് ചെയ്യപ്പെട്ട കന്പനികളുടെയും ലിക്വിഡേഷനിൽ ഏർപ്പെട്ട കന്പനികളുടെയും അമാൽഗമേഷൻ നടന്നുകൊണ്ടിരിക്കുന്ന കന്പനികളുടെയും മറ്റും വിവരങ്ങൾ നല്കേണ്ടതില്ല. അടുത്ത മാസം 25ന് മുന്പായി ഐഎൻസി 22 എ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ താമസിച്ച് ഫയൽ ചെയ്യുന്നവർക്ക്, നിലവിലെ നിയമമനുസരിച്ച് 10,000 രൂപ…
Read MoreCategory: Business
ഡോളറിന് 80 രൂപ ആകുമെന്നു പ്രവചനം
മുംബൈ: സെപ്റ്റംബറോടെ ഡോളർവില 80 രൂപയിൽ എത്തുമെന്നു പ്രവചനം. റോയൽ ബാങ്ക് ഓഫ് കാനഡയുടെ റിപ്പോർട്ടിലാണ് പ്രവചനം.ഡോളർ 71 രൂപയ്ക്കു താഴെ നിൽക്കുന്പോഴാണ് പ്രവചനം. ഇതനുസരിച്ച് ആറേഴു മാസംകൊണ്ട് രൂപയ്ക്ക് 12 ശതമാനം ഇടിവുണ്ടാകണം. റിസർവ് ബാങ്കിന്റെ നയസമീപനങ്ങളാണ് രൂപയ്ക്കു ക്ഷീണം വരുത്തുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. പലിശനിരക്ക് കുറച്ച് സാന്പത്തികവളർച്ച വേഗത്തിലാക്കാനാണ് ഗവർണർ ശക്തികാന്തദാസ് ശ്രമിക്കുന്നത്. കഴിഞ്ഞ ത്രൈമാസത്തിലെ വളർച്ച കുറവായതു പലിശകുറയ്ക്കൽ നീക്കം വേഗത്തിലാക്കാൻ ദാസിനെ പ്രേരിപ്പിച്ചേക്കും. നിരക്ക് കുറയ്ക്കൽ കാൽ ശതമാനമായിരിക്കില്ല എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പലിശകുറയ്ക്കലും ഉയർന്ന ബജറ്റ് കമ്മിയും രൂപയ്ക്കു പ്രതികൂലമാണെന്നു റിപ്പോർട്ട് തയാറാക്കിയ സ്യൂട്രിൻഹ് വിലയിരുത്തി. തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള അനിശ്ചിതത്വവും പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങളും രൂപയ്ക്ക് അനുകൂലമല്ല.
Read Moreപലിശ കുറയ്ക്കാൻ സാധ്യത കൂടി
മുംബൈ: സാന്പത്തിക (ജിഡിപി) വളർച്ചത്തോത് കുറഞ്ഞത് പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കും. ഏപ്രിൽ ആദ്യമാണ് റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) ചേരുക. ഒക്ടോബർ-ഡിസംബർ ത്രൈമാസത്തിൽ ഇന്ത്യൻ വളർച്ച 6.6 ശതമാനമായിരുന്നെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) വ്യാഴാഴ്ച അറിയിച്ചത്. ഇത് അഞ്ചു ത്രൈമാസങ്ങൾക്കിടയിൽ ഏറ്റവും കുറവാണ്. വാർഷികവളർച്ച ഏഴു ശതമാനം എന്നു കണക്കാക്കിയതിന്റെ അർഥം മാർച്ചിൽ അവസാനിക്കുന്ന ത്രൈമാസ വളർച്ച 6.5 ശതമാനത്തിൽ താഴെയാകും എന്നാണ്. വിലക്കയറ്റം കുറഞ്ഞിരുന്നിട്ടും വളർച്ചത്തോത് ഇങ്ങനെ താണുപോകുന്ന സാഹചര്യത്തിൽ പലിശനിരക്ക് കുറയ്ക്കാതെ തരമില്ല. കഴിഞ്ഞമാസം റീപോ നിരക്ക് കാൽ ശതമാനം കുറച്ചതാണ്. അടുത്ത എംപിസി യോഗത്തിലും നിരക്ക് കുറച്ചാൽ രണ്ടു മാസംകൊണ്ട് അര ശതമാനമാകും പലിശയിലെ ഇടിവ്. ഇതു നിക്ഷേപം വളർത്തുമെന്നാണു പ്രതീക്ഷ. ചില നിരീക്ഷകർ പറയുന്നത് ഏപ്രിലിനു മുന്പുതന്നെ എംപിസി യോഗം വിളിച്ച് നിരക്ക് കുറയ്ക്കുമെന്നാണ്. തെരഞ്ഞെടുപ്പിനു…
Read Moreകാൽ ലക്ഷത്തിൽ നിന്നും സ്വർണം പിന്നോട്ട്, ഇന്നത്തെ വില ഇങ്ങനെ…
കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 280 രൂപയാണ് താഴ്ന്നത്. 24, 520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 35 രൂപ കുറഞ്ഞ് 3,065 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read Moreവളർച്ച ഇടിഞ്ഞു
ന്യൂഡൽഹി: രാജ്യത്തെ സാന്പത്തിക വളർച്ചത്തോതിൽ വലിയ ഇടിവ്. മാർച്ച് 31നവസാനിക്കുന്ന വർഷം ഏഴു ശതമാനം ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചയേ ഉണ്ടാകൂ എന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) അറിയിച്ചു. 7.2 ശതമാനം വളരും എന്നാണു കഴിഞ്ഞ മാസം സിഎസ്ഒ തന്നെ കണക്കാക്കിയത്. ഡിസംബറിലവസാനിച്ച മൂന്നു മാസത്തെ വളർച്ച വെറും 6.6 ശതമാനം മാത്രമാകുമെന്നും സിഎസ്ഒ അറിയിച്ചു. കഴിഞ്ഞ സാന്പത്തികവർഷം ഇതേ ത്രൈമാസത്തിൽ 7.7 ശതമാനം വളർച്ച ഉണ്ടായിരുന്നതാണ്. ഇപ്പോൾ അഞ്ചു ത്രൈമാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലായി വളർച്ച. 2018-19 വർഷത്തെ ആദ്യ രണ്ടു ത്രൈമാസങ്ങളിലെ വളർച്ചക്കണക്കും തിരുത്തി. ഒന്നാം ത്രൈമാസത്തിൽ 8.2 ശതമാനം വളർന്നു എന്ന കണക്ക് എട്ടു ശതമാനം എന്നാക്കി. രണ്ടാം ത്രൈമാസത്തിലെ 7.1 ശതമാനം ഏഴായി കുറച്ചു. കാർഷികമേഖലയിലെ വളർച്ച കുത്തനെ ഇടിഞ്ഞു. 4.6 ശതമാനത്തിൽനിന്ന് 2.7 ശതമാനത്തിലേക്ക്.ഫാക്ടറി ഉത്പാദന വളർച്ച…
Read Moreകമ്പോളങ്ങളിൽ തളർച്ച തുടരുന്നു
മുംബൈ: ഇന്ത്യ-പാക് സംഘർഷത്തെത്തുടർന്ന് കന്പോളങ്ങൾ ഇന്നും താഴ്ന്നു. ബോംബെ സെൻസെക്സ് 68.28 പോയിന്റ് താഴ്ന്ന് 35,905.43ലും നിഫ്റ്റി 28.65 പോയിന്റ് താഴ്ന്ന് 10,806.65ലും വ്യാപാരം അവസാനിപ്പിച്ചു. പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ അതിർത്തി കടന്ന് ജമ്മുകാഷ്മീരിലെ പൂഞ്ച്, നൗഷേരാ സെക്ടറുകളിൽ എത്തിയത് നിക്ഷേപകരെ വില്പനക്കാരാക്കി. ഇന്നലെ പുലർച്ചെ 400 പോയിന്റോളം ഉയർന്നശേഷമാണ് 68.28 പോയിന്റ് താഴ്ചയോടെ ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച സെൻസെക്സ് 239.67 പോയിന്റ് താഴ്ന്നിരുന്നു. അതേസമയം, രൂപയുടെ നില വീണ്ടും പരുങ്ങലിലായി. ഡോളർവില 17 പൈസ ഉയർന്ന് 71.24 രൂപയായി. ക്രൂഡ് വില ഉയർന്നതും കന്പോളങ്ങൾ തളർന്നതും ഡോളറിന് നേട്ടമായി. ബ്രന്റ് ഇനം ക്രൂഡ് വില ബാരലിന് 1.17 ശതമാനം ഉയർന്ന് 65.97 ഡോളറായി.
Read Moreഇന്ദ്ര നൂയി ആമസോണ് ഡയറക്ടർ ബോർഡിൽ
ന്യൂഡൽഹി: പെപ്സികോ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇന്ദ്ര നൂയിയെ ആമസോണ് ഡയറക്ടർ ബോർഡിലേക്ക് തെരെഞ്ഞടുത്തു. ആമസോണിന്റെ ഓഡിറ്റ് കമ്മിറ്റിയിലെ അംഗമായാണ് നിയമനം. ആമസോൺ ഡയറക്ടർ ബോർഡിൽ ഇടം നേടുന്ന രണ്ടാമത്തെ വനിതയാണ് ഇന്ദ്ര നൂയി. ഈ മാസം ആദ്യം ആമസോണ് നിയമിച്ച സ്റ്റാർ ബക്സ് എക്സിക്യൂട്ടീവ് റൊസാലിൻഡ് ബ്രൂവറെയാണ് കന്പനിയുടെ ബോർഡിലെ ആദ്യ വനിത. 2006 മുതൽ 2018 വരെ പെപ്സികോ മേധാവിയായിരുന്ന ഇന്ദ്ര നൂയി കഴിഞ്ഞ ഒക്ടോബറിലാണ് പടിയിറങ്ങിയത്.
Read Moreകമ്പോളങ്ങളിലും യുദ്ധഭീതി
മുംബൈ: ഇന്ത്യ-പാക് സംഘർഷത്തെത്തുടർന്ന് ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 240 പോയിന്റും നിഫ്റ്റി 45 പോയിന്റും താഴ്ന്നു. പാക്കിസ്ഥാനിലെ ഭീകരരുടെ ക്യാന്പുകളിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയതാണ് നിക്ഷേപകരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. കൂടാതെ ഏഷ്യൻ മാർക്കറ്റുകൾ തുടക്കത്തിൽത്തന്നെ താഴേക്കായിരുന്നതും ഇന്ത്യൻ കമ്പോളങ്ങളെ ബാധിച്ചു. 35,714.16 വരെ താഴ്ന്നശേഷം നില മെച്ചപ്പെടുത്തിയാണ് ബോംബെ ഓഹരിസൂചിക സെൻസെക്സ് 239.67 പോയിന്റ് നഷ്ടത്തിൽ 35,973.71ൽ ക്ലോസ് ചെയ്തത്. നിഫ്റ്റി 44.80 പോയിന്റ് നഷ്ടത്തിൽ 10,835.30ൽ ക്ലോസ് ചെയ്തു. ബാങ്കിംഗ് മേഖലയെയാണ് ഇടിവ് ഏറെ ബാധിച്ചത്. റിയൽറ്റി, പിഎസ്യു ഓഹരികളും താഴ്ന്നു. അതേസമയം, ഇന്ത്യൻ കറൻസിയുടെ നിലയും പരുങ്ങലിലായിരുന്നു. രാവിലെ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ കറൻസി 38 പൈസ തഴ്ന്ന് 71.35ലെത്തിയിരുന്നു. പിന്നീട് 70.97ൽ ക്ലോസ് ചെയ്തു. തലേന്നത്തെ അപേക്ഷിച്ച് ഒന്പത് പൈസ നഷ്ടം.
Read Moreഇന്ത്യയിൽ നിക്ഷേപസാധ്യത തേടി സൗദി അരാംകോ
ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപസാധ്യതതേടി സൗദി അരാംകോ. ഇന്ത്യയിൽ നിക്ഷേപം നടത്താനായി റിലയൻസ് ഇൻഡസ്ട്രീസുമായി (ആർഐഎൽ) ചർച്ച നടത്തിയെന്ന് സൗദി അരാംകോ സിഇഒ അമീൻ നാസർ പറഞ്ഞു. നേരത്തെ ഏപ്രിലിൽ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കന്പനികളുടെ കൺസോർഷ്യവുമായി 4400 കോടി ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് സൗദി അരാംകോ കരാറൊപ്പിട്ടിരുന്നു. ഇതുകൂടാതെ അധികനിക്ഷേപത്തിനാണ് സൗദിയിലെ ഏറ്റവും വലിയ എണ്ണക്കന്പനിയുടെ പദ്ധതി. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സർന്ദർശനത്തിന്റെ ഭാഗമായാണ് അമീൻ നാസർ ഇന്ത്യയിലെത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനിംഗ് ആൻഡ് പെട്രോകെമിക്കൽ കമ്പനിയായ ആർഐലിന് പ്രതിദിനം 14 ലക്ഷം ബാരൽ ക്രൂഡ് ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ട്. 2030 ആകുന്പോഴേക്ക് ഇത് 20 ലക്ഷം ബാരലായി ഉയർത്താനുള്ള പദ്ധതിയാണ് റിലയൻസിനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉത്പാദകരായ…
Read Moreപവന് കാൽ ലക്ഷം ! സ്വർണ വില റിക്കാർഡിൽ
കൊച്ചി: സ്വർണവില റിക്കാർഡ് തിരുത്തി കുതിക്കുന്നു. ഇന്ന് പവന് 240 രൂപ വർധിച്ച് 25,160 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ വർധിച്ച് 3145 രൂപയായി. ഇന്നലെ ഒരു ഗ്രാമിന് 3115 രൂപയായിരുന്നു വില. 2012 ൽ ഗ്രാമിന് 3030 രൂപ രേഖപ്പെടുത്തിയതായിരുന്നു നേരത്തേയുണ്ടായിരുന്ന റിക്കാർഡ്. കഴിഞ്ഞ ഒന്നിന് ഈ വില മറികടന്നാണ് സ്വർണത്തിന്റെ കുതിപ്പ് തുടരുന്നത്. 1345 ഡോളറിലാണ് ഏഷ്യൻ മാർക്കറ്റിൽ ഇന്ന് സ്വർണത്തിന്റെ ഇടപാടുകൾ പുരോഗമിക്കുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിലും വില വർധനയ്ക്കുള്ള സാധ്യത ഏറെയാണ്.
Read More