ഡോളറിന് 80 രൂപ ആകുമെന്നു പ്രവചനം

മും​ബൈ: സെ​പ്റ്റം​ബ​റോ​ടെ ഡോ​ള​ർ​വി​ല 80 രൂ​പ​യി​ൽ എ​ത്തു​മെ​ന്നു പ്ര​വ​ച​നം. റോ​യ​ൽ ബാ​ങ്ക് ഓ​ഫ് കാ​ന​ഡ​യു​ടെ റി​പ്പോ​ർ​ട്ടി​ലാ​ണ് പ്ര​വ​ച​നം.ഡോ​ള​ർ 71 രൂ​പ​യ്ക്കു താ​ഴെ നി​ൽ​ക്കു​ന്പോ​ഴാ​ണ് പ്ര​വ​ച​നം. ഇ​ത​നു​സ​രി​ച്ച് ആ​റേ​ഴു​ മാ​സം​കൊ​ണ്ട് രൂ​പ​യ്ക്ക് 12 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​ക​ണം.

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ന​യ​സ​മീ​പ​ന​ങ്ങ​ളാ​ണ് രൂ​പ​യ്ക്കു ക്ഷീ​ണം വ​രു​ത്തു​ന്ന​തെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​ലി​ശ​നി​ര​ക്ക് കു​റ​ച്ച് സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത​ദാ​സ് ശ്ര​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത്രൈ​മാ​സ​ത്തി​ലെ വ​ള​ർ​ച്ച കു​റ​വാ​യ​തു പ​ലി​ശകു​റ​യ്ക്ക​ൽ നീ​ക്കം വേ​ഗ​ത്തി​ലാ​ക്കാ​ൻ ദാ​സി​നെ പ്രേ​രി​പ്പി​ച്ചേ​ക്കും. നി​ര​ക്ക് കു​റ​യ്ക്ക​ൽ കാ​ൽ​ ശ​ത​മാ​ന​മാ​യി​രി​ക്കി​ല്ല എ​ന്നും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

പ​ലി​ശകു​റ​യ്ക്ക​ലും ഉ​യ​ർ​ന്ന ബ​ജ​റ്റ് ക​മ്മി​യും രൂ​പ​യ്ക്കു പ്ര​തി​കൂ​ല​മാ​ണെ​ന്നു റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ സ്യൂ​ട്രി​ൻ​ഹ് വി​ല​യി​രു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​നെ​ച്ചൊ​ല്ലി​യു​ള്ള അ​നി​ശ്ചി​ത​ത്വ​വും പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളും രൂ​പ​യ്ക്ക് അ​നു​കൂ​ല​മ​ല്ല.

Related posts