കമ്പോളങ്ങളിൽ തളർച്ച തുടരുന്നു

മും​​ബൈ: ഇ​​ന്ത്യ-​​പാ​​ക് സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ക​​ന്പോ​​ള​​ങ്ങ​​ൾ ഇ​​ന്നും താ​​ഴ്ന്നു. ബോം​​ബെ സെ​​ൻ​​സെ​​ക്സ് 68.28 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 35,905.43ലും ​​നി​​ഫ്റ്റി 28.65 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 10,806.65ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. പാ​​ക്കി​​സ്ഥാ​​ൻ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ അ​​തി​​ർ​​ത്തി​​ ക​​ട​​ന്ന് ജ​​മ്മു​​കാ​​ഷ്മീ​​രി​​ലെ പൂ​​ഞ്ച്, നൗ​​ഷേ​​രാ സെ​​ക്ട​​റു​​ക​​ളി​​ൽ എ​​ത്തി​​യ​​ത് നി​​ക്ഷേ​​പ​​ക​​രെ വി​​ല്പ​​ന​​ക്കാ​​രാ​​ക്കി.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 400 പോ​​യി​​ന്‍റോ​​ളം ഉ​​യ​​ർ​​ന്ന​​ശേ​​ഷ​​മാ​​ണ് 68.28 പോ​​യി​​ന്‍റ് താ​​ഴ്ചയോ​​ടെ ക്ലോ​​സ് ചെ​​യ്ത​​ത്. ചൊ​​വ്വാ​​ഴ്ച സെ​​ൻ​​സെ​​ക്സ് 239.67 പോ​​യി​​ന്‍റ് താ​​ഴ്ന്നി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, രൂ​​പ​​യു​​ടെ നി​​ല വീ​​ണ്ടും പ​​രു​​ങ്ങ​​ലി​​ലാ​​യി. ഡോ​​ള​​ർ​​വി​​ല 17 പൈ​​സ ഉ​​യ​​ർ​​ന്ന് 71.24 രൂ​​പ​​യാ​​യി. ക്രൂ​​ഡ് വി​​ല ഉ​​യ​​ർ​​ന്ന​​തും ക​​ന്പോ​​ള​​ങ്ങ​​ൾ ത​​ള​​ർ​​ന്ന​​തും ഡോ​​ള​​റി​​ന് നേ​​ട്ട​​മാ​​യി. ബ്ര​​ന്‍റ് ഇ​​നം ക്രൂ​​ഡ് വി​​ല ബാ​​ര​​ലി​​ന് 1.17 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 65.97 ഡോ​​ള​​റാ​​യി.

Related posts